Dec 15, 2008
250 വര്‍ഷത്തെ പത്രങ്ങള്‍ ഗൂഗിള്‍ ഓണ്‍ലൈന്‍ ആക്കുന്നു
Nov 19, 2008
ജി മെയില് ഇനി മലയാളത്തില്‍
Gmail Settings - Change Language to Malayalam
Gmail Settings Page in Malayalam -2
Gmail Error Page
Gmail is available in many other Indian Languages also. Google has done a great job with this localization.
Nov 16, 2008
ഒരു പുതിയ ചാറ്റിങ് വിസ്മയം Beyluxe Messenger
- ഒരു പുതിയ ചാറ്റിങ് വിസ്മയം Beyluxe Messenger - ഇലൂടെ Beyluxe Messenger -ഇലൂടെ ഒരു കൂടാഴ്മ ആണ് നമുക്കു കാണാന്‍ കഴിയുന്നത് .ഉപ്പ് തൊട്ടു കര്‍പ്പൂരം വരെ എന്ന പഴയ സൂപ്പര്‍ മാര്‍ക്കറ്റ് പരസ്യം പോലെ തന്നെ തുറന്ന ചര്‍ച്ചകളും ,ഫലിതങ്ങളും ,കരോക്കെ ഗാനങ്ങളും എല്ലാം ഇവിടെയുണ്ട് . ചര്‍ച്ചകളില്‍ പങ്കെടുക്കാം നിങ്ങളുടെ അഭിപ്രായങ്ങള്‍ നിങ്ങള്ക്ക് പറയാം ആരും ആര്ക്കും ഇവിടെ തടസമല്ല നിങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ ഇവിടെ സദസ്യര്‍ ഉണ്ട് . നിങ്ങളുടെ നാടിന്ടെ പേരില്‍ ഒരു ഗ്രൂപ്പ് create ചെയ്തു നിങ്ങള്‍ നാട്ടുകാര്‍ക്കു നാട്ടു വര്‍ത്തമാനങ്ങള്‍ പറയാം ഒരു കൂട്ടഴ്മ ആണ് ഇവിടെ രൂപപെടുന്നത് .
- http://www.beyluxe.com/messenger/Download.html
നിങ്ങള്‍ ചെയ്യേണ്ടത് ഈ വെബ്സൈറ്റില്‍ പോയി messenger ഡൌണ്ലോഡ് ചെയ്തു ഇന്‍സ്ടാല്‍ ചെയുക ശേഷം ഒരു അക്കൌണ്ട് create ചെയുക . ശേഷം ലോഗിന്‍ ചെയ്‌താല്‍ കിട്ടുന്ന വിണ്ടോവില്‍ action എന്ന ടാബ് ഇല join room എന്ന iption ഇല ക്ലിക്ക് ചെയ്താല്‍ കിട്ടുന്ന വിണ്ടോവില്‍ asia ->india എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്താല്‍ മതി .ശേഷം വലതു ഭാഗത്ത് കാണുന്ന ഇഷ്ട്ടമുള്ള റൂമില്‍ നിങ്ങള്ക്ക് പ്രവേശിക്കാം ശേഷം നിങ്ങള്ക്ക് സംസാരിക്കന്നമെന്നുന്ടെന്കില്‍ raise button എന്ന ഐക്കണ്‍ ഇല ക്ലിക്ക് ചെയുക ശേഷം action എന്ന ടാബില്‍ voice activated എന്ന ബട്ടണില്‍ പ്രസ് ചെയുക .ഇനി നിങ്ങള്ക്ക് സംസാരിക്കേണ്ട സമയമാകുമ്പോള്‍ നിങ്ങളുടെ പേരിനു നേരെ mic icon വരും അപ്പോള്‍ നിങ്ങള്ക്ക് സംസാരിച്ചു തുടങ്ങാം .സംസാരിച്ച ശേഷം release എന്ന ബട്ടണ്‍ ഇല ക്ലിക്ക് ചെയ്താല്‍ മതി
Nov 10, 2008
Nov 5, 2008
തരംഗമാകാന്‍ ബെസ്റ്റ് ഐപി ഫോണ്‍!
You will enjoy a Totally Free Calls between BESTip ATA device to other BESTip ATA Device
Sep 15, 2008
ഗൂഗിള്‍ ക്രോം ! ഗൂഗിള്‍ യാത്ര തുടരുകയാണ്
ഗൂഗിള്‍ വികസിപ്പിച്ചെടുത്ത ഓപ്പണ്‍ സോഴ്സ് വെബ് ബ്രൗസര്‍ ആണ് ഗൂഗിള്‍ ക്രോം. ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസ് ഫ്രേം ,അല്ലെങ്കില്‍ ക്രോം എന്നതില്‍ നിന്നുമാണ് ഈ പേര്‍ ഉണ്ടായത്.[1]. ഗൂഗിള്‍ ക്രോമിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍ സോഴ്‌സ് പ്രൊജക്ടിന്റെ പേര്‍ ക്രോമിയം എന്നാണ്. [2] ഉപയോക്താക്കളുടെ മാറുന്ന അഭിരുചിക്കൊത്തു നീങ്ങുന്നതിനൊപ്പം, ഇക്കാലത്തെ വെബ്സൈറ്റുകള്‍ പേജുകള്‍ എന്നതിലുപരി വെബ് ആപ്ലിക്കേഷനുകള്‍ ആണെന്ന തിരിച്ചറിവും ആണ് ഇതിന്റെ വികസനത്തിന്റെ പിന്നില്‍. കൂടുതല്‍ സ്ഥിരത,വേഗത,സുരക്ഷ എന്നിവക്കൊപ്പം ലളിതവും കാര്യക്ഷമവുമായ ഉപയോഗ സംവിധാനം എന്നിവയാണ് ഗൂഗിള്‍ ക്രോം ലക്ഷ്യമാക്കുന്നത്. വെബ്ബ്കിറ്റ്,ഗൂഗിള്‍ തന്നെ വികസിപ്പിച്ചെടുത്ത ജാവാസ്ക്രിപ്റ്റ് വിര്‍ച്ച്വല്‍ മെഷീന്‍ ആയ വി8 എന്നിവയാണ് ഇതിന്റെ നിര്‍മ്മാണത്തിനു പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. ബീറ്റ വെര്‍ഷന്‍ സെപ്റ്റംബര്‍ 2,2008 6pm GMT യോടു കൂടി ലഭ്യമായി.
Aug 30, 2008
ഗൂഗിള്‍ എര്‍ത്തില്‍ ഇനി വാര്‍ത്തയും
Aug 25, 2008
യാഹൂ ഭൂപടം: ഇനി പ്രാദേശിക ഭാഷകളിലും
യാഹു ഭൂപടങ്ങള്‍ ഇനി മലയാളമുള്‍പ്പെടെ ഒമ്പത് ഇന്ത്യന്‍ പ്രാദേശിക ഭാഷകളില്‍ കൂടി ലഭ്യമാകും. നിലവിലുള്ള http://in.maps.yahoo.com/ വെബ്സൈറ്റിലാണ് പുതിയ സേവനം കുടി ചേര്‍ത്തിരിക്കുന്നത്.
പ്രാദശിക ഭാഷകളില്‍ ലഭ്യമാകുന്നതിനു പുറമെ നഗരത്തിന്‍റെ ഏതു ഭാഗത്തേയ്ക്കും നടന്നു പോകേണ്ട ദിശ, പ്രധാന ലാന്‍ഡ് മാര്‍ക്കുകള്‍, എടിഎമ്മുകള്‍, പെട്രോള്‍ പമ്പുകള്‍, റസ്റ്റോറന്‍റുകള്‍, ഹോട്ടലുകള്‍ എന്നിവയും ഭൂപടത്തിലൂടെ കണ്ടെത്താനാകും. ഈ മെയില്‍ വഴിയും, എസ് എം എസ് വഴിയും ഈ സേവനം സ്വീകരിക്കാനാവും.
ഇംഗ്ലിഷിനു പുറമെ ഹിന്ദി, തമിഴ്, ഗുജറാത്തി, മറാഠി, ബംഗാളിം കന്നഡ, തെലുങ്ക്, മലയാളം, പഞ്ചാബി എന്നീ ഭാഷകളിലായിരിക്കും യാഹൂ ഭൂപടം ലഭിയ്ക്കുക.അടുത്തിടെ ഡ്രൈവിങ്ങിന്‍റെ ദിശ നിര്‍ണയിക്കാന്‍ കഴിയുന്ന ഭൂപടങ്ങള്‍ പുറത്തിറക്കിയതിനു പിന്നലെയാണ് ഇപ്പോള്‍ നടത്തത്തിന്‍റെ ദിശ നിര്‍ണയിക്കാന്‍ കഴിയുന ഭൂപടം യാഹു പുറത്തിറക്കിയിരിക്കുന്നത്.
ഒരു എസ് എം എസ് അയച്ചാല്‍ ഈ സേവനം വേണമെങ്കില്‍ നിങ്ങളുടെ മൊബൈലിലും ലഭ്യമാകും. ഏതെങ്കിലും ഒരു പ്രത്യേക സ്ഥലം മാത്രം സൂം ചെയ്ത് കാണാനും ചിത്രങ്ങള്‍ സേവ് ചെയ്ത് പങ്കുവയ്ക്കാനും ഭൂപടത്തില്‍ സൌകര്യമുണ്ട്.
പ്രധാന പട്ടണങ്ങളുടെയെല്ലാം വിശദമായ ഭൂപടം ഇത്തരത്തില്‍ ലഭ്യമാകും. ആദ്യമായി നഗരത്തിലെത്തുന്ന ഒരു വ്യക്തിയ്ക്കു പോലും ഭൂപടം ഉപയോഗിച്ച് എത്തേണ്ട സ്ഥലം കൃത്യമായി നിര്‍ണയിക്കാനകും. യാഹൂ ഉപയോക്തള്‍ക്ക് ഇത്തരത്തില്‍ ഇന്ത്യയിലെ 179 നഗരങ്ങളുടെയും 4767 പട്ടണങ്ങളുടെയും 226,114 ഗ്രാമങ്ങളുടെയും വിശദമായ ഭൂപടം കാണാനാകും.പ്രാദേശിക ഭാഷകളില്‍ കൂടി ലഭ്യമാകുന്നതോടെ യാഹു ഭൂപടം കൂടുതല്‍ ജനകീയമാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
Jul 19, 2008
കൂട്ടം.കോം .മലയാളത്തിലൊരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക്
മലയാളികള്ക്ക് കൂട്ടം കൂടാന്‍ ഒരു കൂട്ടം വിരുന്നൊരുക്കി കൂട്ടം എന്ന പേരില്‍ ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കൂട്ടം.കോം. ( http://www.koottam.com ) ലോന്ച്ച് ചെയ്തിരിക്കുന്നു .
message from koottam :
( http://www.koottam.com/ )കേവല സൗഹൃദങ്ങള്‍ പങ്കുവയ്ക്കുന്ന ഒരു സാധാരണ സൈറ്റ് എന്ന നിലയിലല്ല കൂട്ടം രൂപകല്‌പന ചെയ്തിരിക്കുന്നത്. വായനയെ നമ്മുടെ പുതിയ കാലത്തിലേക്ക് തിരിച്ചുകൊണ്ടുവരികയെന്ന ഉദ്ദേശ്യം കൂടി ഇതിന്റെ പിന്നിലുണ്ട്. കൃത്യമായ സാംസ്കാരിക വിനിമയങ്ങള്‍ നടന്നിരുന്ന നമ്മുടെ പഴയ കാമ്പസുകളെക്കുറിച്ചുള്ള തീഷ്ണമായ ഓര്‍മ്മകളും ഇതിന്റെ പിന്നിലുണ്ട്.കൂട്ടത്തിലേക്ക് താങ്കളെ ക്ഷണിക്കുകയാണ്. സര്‍ഗ്ഗാത്മക സഹകരണം പ്രതീക്ഷിക്കുന്നു. പുതിയ കാലത്തോട് സംവദിക്കുന്ന സൃഷ്ടികള്‍ കൊണ്ട്, പ്രതികരണം കൊണ്ട് ഈ കൂട്ടായ്മയെ സമ്പന്നമാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Jul 13, 2008
വിന്ഡോസ് പാസ്സ്‌വേര്‍ഡ് മറന്നുവോ ! നോ പ്രോബ്സ് .
Jul 7, 2008
ദശലക്ഷം കമ്പ്യൂട്ടര്‍ വൈറസുകള്‍
സോഫ്റ്റ്വേര്‍ ഹാര്‍ഡ്‌വേര്‍ രംഗത്ത് നവീന ആശയങ്ങള്‍ പെരുകുന്നതിനൊപ്പം തന്നെ അതിന്‍റെ ഇരട്ടി വൈറസുകളും നെറ്റില്‍ എത്തുന്നുണ്ടെന്ന് ഇന്‍റര്‍നെറ്റ് സുരക്ഷാ സ്ഥാപനമായ സിമാന്‍ ടെക്ക്. ഇന്‍റര്‍നെറ്റ് സുരക്ഷാഭീഷണി സംബന്ധിച്ച് പുറത്ത് വിട്ട പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്.
വൈറസുകളുടെയും ട്രോജന്‍റെയും വോംസിന്‍റെയും സര്‍ക്കുലേഷന്‍ ദശലക്ഷം കഴിഞ്ഞതായിട്ടാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്‍.
കഴിഞ്ഞ 12 മാസത്തിനിടയിലാണ് ഭൂരിഭാഗവും സൃഷ്ടിക്കപ്പെട്ടതെന്നും വിലയിരുത്തുന്നു. ആന്‍റി വൈറസ് പ്രോഗ്രാമിനു സമാനമായ രൂപത്തില്‍ വരെ പുതിയ വൈറസുകള്‍ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞതായി സുരക്ഷാസ്ഥാപനം വ്യക്തമാക്കുന്നു.
2007 ന്‍റെ ആദ്യ പകുതിയില്‍ തന്നെ കണ്ടെത്തിയ മലീഷ്യസ് പ്രോഗ്രാമുകളുടെ എണ്ണം 499,811 ആയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2007 ല്‍ മറ്റ് 711,912 എണ്ണം കൂടി കണ്ടെത്തി. സുരക്ഷാ സ്ഥാപനത്തിന്‍റെ ആന്‍റി വൈറസ് പ്രോഗ്രാമുകള്‍ കണ്ടെത്തിയ മൊത്തം വൈറസുകളുടെ എണ്ണം ഇതോടെ 1,122, 311 ആയി.
മൈക്രോസോഫ്റ്റ് വിന്‍ഡോസ് പ്ലാറ്റ്ഫോമിലുള്ള പി സി കളെ ലക്‍ഷ്യമാക്കിയാണ് കൂടുതല്‍ വൈറസുകള്‍ നിര്‍മ്മിച്ചിരുന്നതെന്നും കമ്പ്യൂട്ടര്‍ സുരക്ഷാ സ്ഥാപനം വ്യക്തമാക്കുന്നു.
Jul 2, 2008
10,000 ഇരട്ടി വേഗത്തില്‍ ഇന്റര്‍നെറ്റ്
10,000 ഇരട്ടി വേഗത്തില്‍ ഇന്റര്‍നെറ്റ്
വെബ് ലോകത്തെ പ്രധാന പരാതിയായ ഇന്റര്‍നെറ്റിന്റെ വേഗത വന്‍ തോതില്‍ വര്‍ദ്ധിയ്‌പ്പിയ്‌ക്കാനുള്ള പരീക്ഷണങ്ങളുമായി യൂറോപ്യന്‍ ഗവേഷകര്‍ മുന്നേറുന്നു.നിലവിലെ ഇന്റര്‍നെറ്റ് സംവിധാനങ്ങളുടെ വേഗത പലപ്പോഴും ഉപയോക്താക്കളെ ക്ഷമയുടെ നെല്ലിപ്പലക കാണിയ്‌ക്കാറുണ്ട്. ഇപ്പോള്‍ ലഭ്യമായ വേഗത കൂടിയ ബ്രോഡ്‌ബാന്‍ഡ് ഇന്റര്‍നെറ്റ് സംവിധാനം പോലും വലിയ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഒട്ടും അപര്യാപ്‌തമല്ല. ഈ സാഹചര്യത്തിലാണ് ഇവരുടെ ഗവേഷം അതീവ പ്രധാന്യമര്‍ഹിയ്‌ക്കുന്നത്.യൂറോപ്യന്‍ സെന്റര്‍ ന്യൂക്ലിയാര്‍ റിസര്‍ച്ചിലെ (സിഇആര്‍എന്‍) ഗവേഷകരാണ് ഇന്റര്‍നെറ്റിന്റെ വേഗത വര്‍ദ്ധിയ്‌പ്പിക്കുന്നതുമായി ബന്ധപ്പെട്ട ഗവേഷണങ്ങളില്‍ മുഴുകിയിരിക്കുന്നത്.ഗ്രിഡ് എന്ന് പേരിട്ടിരിയ്‌ക്കുന്ന പുതിയ ഇന്റര്‍നെറ്റ് സംവിധാനം വിജയത്തിലെത്തിയാല്‍ നിലവിലെ ബ്രോഡ്‌ബാന്‍ഡ് സംവിധാനത്തിന്റെ 10,000 ഇരട്ടി വേഗത ഇതിനുണ്ടാകുമെന്ന് ഇവര്‍ പറയുന്നു.?ചുരുക്കത്തില്‍ ഈ സംവിധാനം പ്രവര്‍ത്തനക്ഷമമാകുകയാണെങ്കില്‍ സിനിമയും സംഗീതവുമടക്കമുള്ള വലിയ മള്‍ട്ടീമിഡിയ ഫയലുകള്‍ സെക്കന്റുകള്‍ കൊണ്ട് ഇന്റര്‍നെറ്റിലൂടെ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിയ്‌ക്കും.ഇപ്പോള്‍ നടക്കുന്ന ഗവേഷണങ്ങളില്‍ ഞങ്ങള്‍ അത്യന്തം ആവേശഭരിതരാണ്. ഇന്ന് ലോകത്ത് നടക്കുന്ന ഏറ്റവും വലുതും പ്രാധാന്യമര്‍ഹിയ്‌ക്കുന്നതുമായ ഗവേഷണ പദ്ധതികളിലൊന്നു കൂടിയാണിതെന്ന് ഗവേഷകനായ പ്രഫ. മാല്‍കോം ഫെയര്‍ബെയ്‌ന്‍ പറയുന്നു.
Jun 30, 2008
സാമൂഹ്യ സൈറ്റുകളില്‍ അപകടം
സാമൂഹ്യ സൈറ്റുകളില്‍ രസം കണ്ടെത്തിക്കോളൂ. അതേ സമയം തന്നെ സാമൂഹ്യ സൈറ്റുകള്‍ വഴി നിങ്ങളുടെ പി സികളും ലാപ് ടോപ്പുകള്‍ക്കും ഉണ്ടാകാന്‍ പോകുന്ന അപകടങ്ങളെ കുറിച്ച് ഒന്നോര്‍ക്കണമെന്ന് മാത്രം. ലാപ് ടോപ്പുകളും പി സി കളും ഹാക്കര്‍മാര്‍ക്ക് ചാകരയായി മാറുകയാണെന്നാണ് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
ആന്‍റി വൈറസ്, സുരക്ഷാ നിര്‍ദ്ദേശ സ്ഥാപനമായ സിമാണ്ടെക്കിന്‍റെ ഇന്‍റര്‍നെറ്റ് 2007 ലെ സുരക്ഷാ ഭീഷണി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വീടുകളിലെയും സ്ഥാപനങ്ങളിലെയും കമ്പ്യൂട്ടറുകള്‍ കേടാക്കുന്നതില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ഹാക്കര്‍മാര്‍ക്ക് പ്രിയങ്കരമാകുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ആശയ വിനിമയത്തിന് അതിരുകള്‍ ഇല്ലാത്ത രീതിയില്‍ വെബ് മാറിക്കൊണ്ടിരിക്കുമ്പോള്‍ മോശമായ ഓണ്‍ ലൈന്‍ പ്രവര്‍ത്തികള്‍ക്കും ഇത് സഹായകമാകുമെന്ന് സിംടാക് ഇന്ത്യാ മാനേജിംഗ് ഡയറക്ടര്‍ വിശാല്‍ ധൂപര്‍ പറയുന്നു. ലോകത്തെ പ്രമുഖ സാമൂഹ്യ സൈറ്റുകളായ ബേബു, ഫേസ് ബുക്ക്, ഫ്ലിക്കര്‍, മൈ സ്പെസ് തുടങ്ങിയവയെല്ലാം ഇതില്‍ പെടും.
ഇന്ത്യയില്‍ ആറ് ദശലക്ഷം പെരെങ്കിലും സാമൂഹ്യ സൈറ്റുകളില്‍ വ്യാപരിക്കുന്നുണ്ടെന്നാണ് കണക്ക്. വിശ്വസനീയമായ സാമൂഹ്യ സൈറ്റുകള്‍ വഴി ഇ മെയില്‍ വഞ്ചനകള്‍ വഴി ഹാക്കര്‍ ഒരാളുടെ വ്യക്തിപരമായ മുഴുവന്‍ വിവരങ്ങളും പിടിച്ചെടുക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
Jun 12, 2008
Jun 8, 2008
Jun 6, 2008
ഇന്‍റര്‍നെറ : കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ ക്യൂബയില
കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ ക്യൂബയില്‍ സ്വകര്യ വ്യക്തികള്‍ക്ക് കമ്പ്യൂട്ടറുകള്‍ക്ക് സ്വന്തമാക്കാന്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കിയിട്ട് ഒരുമാസമാവുന്നതേയുളളു. ഇന്‍റര്‍നെറ്റ് ലഭിക്കുന്നതിന് ഇപ്പോഴും കടുത്ത നിയന്ത്രണങ്ങളുമുണ്ട്. ഇതൊക്കെയാണെങ്കിലും ക്യൂബയുടെ യഥാര്‍ത്ഥ മുഖം ലോകരാജ്യങ്ങള്‍ക്കുമുന്നില്‍ തുറന്നിടകുയാണ് അവിടുന്നുളള നൂറുകണക്കിന് ബ്ലോഗര്‍മാര്‍ .
‘ജനറേഷന്‍ വൈ‘ എന്ന പേരില്‍ യുവാനി സാഞ്ചസ് എന്ന വനിത എഴുതുന്ന ബ്ലോഗിന് കഴിഞ്ഞ ഒരു മാസത്തിനുളളില്‍ ലഭിച്ചത് ലക്ഷത്തിലധികം ഹിറ്റുകള്‍ . ഇതില്‍ ഭൂരിഭാഗവും വിദേശരാജ്യങ്ങളില്‍ നിന്നുളളവ. ഇതിന് ലഭിച്ച പലപ്രതികരണങ്ങളും സര്‍ക്കാരിനെ കടുത്തഭാഷയില്‍ വിമര്‍ശിക്കുന്നവ. ഇതൊക്കെയാണെങ്കിലും ഇന്‍റര്‍നെറ്റ് ലഭിക്കുക എന്നത് ഇപ്പോഴും ക്യൂബയില്‍ വളരെ എളുപ്പമൊന്നുമല്ല.
യുവാനി സാഞ്ചസ് തന്നെ ബ്ലോഗെഴുത്ത് നടത്തുന്നത് വിദേശികള്‍ക്കായി തുറന്നിരിക്കുന്ന തലസ്ഥാനമായ ഹവാനയിലെ ഇന്‍റനെറ്റ് കഫേയില്‍ ഒരു മണിക്കൂറിന് ആറു ഡോളര്‍ വീതം നല്‍കിയാണ്. ഇതൊക്കെയാണെങ്കിലും ബ്ലോഗിലൂടെ ലോകവുമായി ബന്ധപ്പെടാനുളള ക്യൂബന്‍ ജനങ്ങളുടെ ആവശ്യത്തെ അധികകാലമൊന്നും തടഞ്ഞുനിര്‍ത്താന്‍ സര്‍ക്കാരിനാവില്ലെന്ന് സ്പാനിഷ് മീഡിയയുടെ ഒര്‍ട്ടേഗ ഗസറ്റ് പ്രൈസ് ജേതാവ്കൂടിയായ സാഞ്ചസ് പറയുന്നു.
കടുത്ത സെന്‍സര്‍ഷിപ്പിന് വിധേയമാണെങ്കിലും തന്‍റ് ബ്ലോഗിന് ഇതുവരെ അത്തരം തടസങ്ങളൊന്നും നേരിടേണ്ടിവന്നിട്ടില്ലെന്ന് സാഞ്ചസ് പറയുന്നു. ഞാനെഴുതുന്നത് എന്‍റെ ജീവിതത്തെക്കുറിച്ചും ജീവിത സാഹചര്യത്തെക്കുറിച്ചുമാണ് ഞാനെന്‍റെ ബ്ലോഗിലെഴുതുന്നത്. ഫിഡല്‍ കാസ്ട്രൊയെക്കുറിച്ചും ഞാല്‍ ബ്ലോഗില്‍ ചര്‍ച്ചചെയ്തിട്ടുണ്ട്. അക്രമണത്തിന് ആഹ്വാനം ചെയ്യില്ലെന്ന് ഞാന്‍ തന്നെ ഏര്‍പ്പെടുത്തിയ ചില ധര്‍മിക നിയന്ത്രണങ്ങളോടെയാണ് ഞാനിതെല്ലം ചെയ്യുന്നത്. സാന്‍ഞ്ചസ് പറയുന്നു. വരും ദിവസങ്ങളില്‍ നിരവധിപ്പേര്‍ ബ്ലോഗെഴുത്തിലേയ്ക്ക് തിരിയുമെന്നാണ് സാഞ്ചസിന്‍റെ പ്രതീക്ഷ.
ഒരു ക്യൂബന്‍ പൌരന്‍റെ ഒരു മാസത്തെ ശരാശരി വരുമാനം വെറും 20 ഡോളര്‍ മാത്രമാണ്. അതിനാല്‍ എത്രപേര്‍ക്ക് മണിക്കൂറിന് ആറുഡോളര്‍ എന്ന ഭീമമായ തുക നല്‍കി ബ്ലോഗെഴുത്ത് നടത്താനാകുമെന്ന് ചോദ്യം മാത്രം ബാക്കി. ഫെബ്രുവരിയില്‍ സഹോദരന്‍ ഫിഡല്‍ കാസ്ട്രോയില്‍ നിന്ന് അധികാരമേറ്റെടുത്തതിനുശേഷം നടത്തുന്ന ഭരണ പരിഷ്കരണ നടപടികളുടെ ഭാഗമായാണ് റൌള്‍ കാസ്ട്രൊ, ക്യൂബില്‍ കമ്പ്യൂട്ടറുകള്‍ക്കുളള വിലക്ക് പിന്‍വലിച്ചത്.
Jun 5, 2008
ഏറ്റവും വേഗതയേറിയ വെബ് ബ്രൌസര്‍ സഫാരി 3.1
വെബ് ബ്രൌസര്‍ വിന്ഡോസ് മാക്ക് ഓപറേറ്റിങ്ങ് സിസ്റ്റങ്ങള്‍ക്ക് വേണ്ടി എളുപ്പത്തില്‍ ഉപയോഗിക്കുന്ന ഏറ്റവും വേഗമേറിയ വെബ് ബ്രൌസര്‍ സഫാരി 3.1 ആപ്പിള്‍ പുറത്തിറക്കി .മാക്ക് സിസ്റ്റങ്ങളില്‍ സഫാരി ആയിരുന്നു വേഗമേറിയ ബ്രൌസര്‍ . ഇപ്പോള്‍ വിന്ഡോസ് ഇലും ഇതാണ് വേഗം എറിയത്. ഒറ്റ ക്ലിക്കില്‍ ലഭിക്കുന്ന സേര്‍ച്ച് . റീ സൈസ് ചെയ്യാവുന്ന ടെക്സ്റ്റ് ഫീല്‍ഡ് സ്നാപ് ബാക്ക് എന്നിവയാണ് മറ്റു സവിശേഷതകള്‍ . ഇതിന്ടെ ബീറ്റ വെര്‍ഷന്‍ www.apple.com/safari എന്ന സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം ...
The Fastest Internet Browser is Sarfi, Thats the Fastest and the best.
Safari has always been the fastest browser on the Mac and it's also the fastest browser on Windows, loading and drawing web pages up to twice as fast as Microsoft Internet Explorer 7 and up to 1.6 times faster than Mozilla Firefox 2.
The speed of Safari combined with its intuitive user interface lets users spend more time surfing the web and less time waiting for pages to load. Other Safari features now available to Windows users include SnapBack, one-click access to an initial search query, resizable text fields, and private browsing to ensure that information about an individual's browsing history isn't stored.
What's New in this VersionThis update is recommended for all Safari users and features improvements to stability, compatibility, JavaScript performance and security.For detailed information on Security Updates, please visit this website: http://www.info.apple.com/kbnum/n61798
May 27, 2008
വേണം എനിക്കൊരു ലാപ്‌ടോപ്പ്
പുതിയ കാലത്തെ നേരിടാന്‍ ആധുനിക പൗരന് ഏറ്റവും ഇണങ്ങുന്ന ആയുധമായി മാറിയിരിക്കുന്നു ലാപ്‌ടോപ്പുകള്‍. എന്തിനും എതിനും എതു സമയത്തും ലോകം വിരല്‍തുമ്പിലുണ്ടാകും എന്ന ഉറപ്പാണ് ലാപ് ടോപ്പുകള്‍ സമ്മാനിച്ചിരിക്കുന്നത്.
വിവരസാങ്കേതിക വിദ്യയുടെ ഏറ്റവും ഇണങ്ങുന്ന സൗഹൃദഭാവമാണ് ലാപ്‌ടോപ്പുകളെന്ന് കാലം വിലയിരുത്തി കഴിഞ്ഞെന്ന് പോയകാലത്തെ വിപണയില്‍ നിന്നുളള കണക്കുകളും സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ കമ്പ്യൂട്ടര്‍ വില്‌പനയില്‍ ലാപ്‌ടോപ്പുകള്‍ വന്‍ കുതിച്ചു കയറ്റം നടത്തുകയാണ്.
ഹോം കമ്പ്യൂട്ടറുകളേക്കാള്‍ ഇരട്ടിയിലധികം ലാപ്‌ടോപ്പുകളാണ് പോയ വര്‍ഷം ഇന്ത്യയില്‍ വിറ്റഴിക്കപ്പെട്ടത്. ലാപ്‌ടോപ്പുകളുടെ വില്‌പനയില്‍ 59 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ ഹോം കമ്പ്യൂട്ടറുകളുടെ വിപണിയില്‍ മൂന്ന് ശതമാനം വര്‍ദ്ധനവ് മാത്രമാണ് ഉണ്ടായത് എന്ന് അസോസിയേഷന്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വ്യക്തമാക്കുന്നു.
‘വീട്ടില്‍ ഒരു കമ്പ്യൂട്ടര്‍ വേണം’ എന്നതായിരുന്നു ആധുനിക ഭാരതീയന്‍റെ ആദ്യകാല സ്വപ്‌നമെങ്കില്‍ ‘എനിക്കൊരു ലാപ്‌ടോപ്പ്’ എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറി മറിഞ്ഞിരിക്കുന്നു. കൂടുതല്‍ വ്യക്തിപരമായ വിവരവിനിമയ സാധ്യത തുറന്നു എന്നത് മാത്രമല്ല. യാത്രകളിലും ഒപ്പം കൊണ്ടു പോകാനുള്ള സാധ്യതയാണ് ‘ചെറുത് മനോഹരം’ എന്ന മാനസിക അവസ്ഥ സൃഷ്ടിച്ചത്.
വിവരവിനിമയ കാലഘട്ടത്തിന്‍റെ വിളവെടുപ്പ് നടത്താന്‍ തയ്യാറെടുക്കുന്നവര്‍ ഇന്ത്യയില്‍ ദിനംപ്രതിയെന്നോണം വര്‍ദ്ധിച്ചു വരികയാണ്.പോയവര്‍ഷം ഏപ്രിലിനും സെപ്‌തംബറിനും ഇടയില്‍ 32.8 ലക്ഷം കമ്പ്യൂട്ടറുകളാണ് വിറ്റഴിക്കപ്പെട്ടത്.
ലാപ് ടോപ്പുകളുടെ വിലയിലും കുറവുണ്ടാകുന്നുണ്ട്.പതിനാലായിരം രൂപയുടെ ലാപ്‌ടോപ്പുകള്‍ വരെ ഇപ്പോള്‍ ഇന്ത്യന്‍ വിപണിയിലുണ്ട്. എച്ച് സി എല്‍ ഇന്‍ഫോസിസ്‌റ്റംസ് ആണ് കുറഞ്ഞ വിലക്കുള്ള ലാപ്‌ടോപ്പ് അവതരിപ്പിച്ചിരിക്കുന്നത്.
നെറ്റില്‍ നിങ്ങള്‍ നിരീക്ഷണത്തിലാണ്
തിരക്കിട്ട ജോലിക്കിടെ ഓഫീസിലിരുന്ന് ഇ മെയില്‍ നോക്കുന്ന സ്വഭാവം നിങ്ങള്‍ക്കുണ്ടോ, ബാങ്ക് അക്കൗണ്ട് നോക്കാനും മക്കളുടെ പരീക്ഷഫലം അറിയാനും അനുയോജ്യരായ ഇണയെ തെരയാനും ഓഫീസ് നെറ്റ് നിങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ, എങ്കില്‍ ഇത്തരം വിക്രിയകള്‍ എല്ലാം നിങ്ങളുടെ മുതലാളി അറിയുന്നുണ്ട്.
കമ്പ്യൂട്ടറിന്‍റെ വെബ് ഹിസ്റ്ററി ഡിലീറ്റ് ചെയ്‌താല്‍ നിങ്ങള്‍ പോയ സൈറ്റുകളെ കുറിച്ചുള്ള വിവരം ആരും അറിയില്ലെന്ന ധാരണ വേണ്ട എന്ന് ചുരുക്കം. കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കുകള്‍ ഓഫീസ് കമ്പ്യൂട്ടര്‍ വഴി നിങ്ങള്‍ ചെയ്യുന്ന ഏല്ലാ നീക്കവും നിരീക്ഷിക്കുന്നുണ്ടാകും. ഓഫീസ് കമ്പ്യൂട്ടര്‍ വഴി നിങ്ങള്‍ കടന്നു ചെല്ലുന്ന ഏറ്റവും സ്വകാര്യമായ വിവരങ്ങള്‍ പോലും നെറ്റ് വര്‍ക്കുകള്‍ പിടിച്ചെടുത്ത് സൂക്ഷിക്കുന്നു എന്ന് ചുരുക്കം. ഇമെയില്‍ അക്കൗണ്ടുകളും സാമൂഹ്യ സൈറ്റുകളിലേക്കുള്ള പോക്കുവരവും ചാറ്റും എല്ലാം മറ്റൊരാള്‍ കൂടി നിരീക്ഷിക്കുന്നു എന്നും മനസിലാക്കുക.
തൊഴിലാളികളുടെ വ്യക്തിപരാമായ ജീവിതത്തിലേക്കുള്ള കടന്നു കയറ്റമാണിതെന്ന് വേണമെങ്കില്‍ ആരോപിക്കാം. എന്നാല്‍ മിക്ക വന്‍കിട കമ്പനികളും നെറ്റ് വര്‍ക്കുകള്‍ ഇത്തരത്തിലാണ് സജീകരിച്ചിരിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.
ഓഫീസില്‍ ജോലിയില്‍ ഇരിക്കവേ കമ്പനിയുടെ ഉപകരണങ്ങള്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുകയാണെങ്കില്‍ ഇത്തരം നിരീക്ഷണങ്ങള്‍ നിയമവിധേയമാണെന്നും കമ്പനികള്‍ അവകാശപ്പെടുന്നു. ഐ ടി തൊഴിലാളികള്‍ ജോലിക്കിടെ സ്വന്തം കാര്യം നോക്കുന്നത് മൂലം കമ്പനികള്‍ക്ക് പ്രതിവര്‍ഷം ഉണ്ടാകുന്ന നഷ്ടം വളരെ വലുതാണെന്നും ചൂണ്ടികാണിക്കപ്പെടുന്നു. പോയവര്‍ഷം ഇപ്രകാരം ഇരുപത്തെണ്ണായിരം മണിക്കൂറുകളാണ് നഷ്ടമായതെന്നാണ് റിപ്പോര്‍ട്ട്. പ്രതിവര്‍ഷം 1,60,000രൂപയും ഇപ്രകാരം നഷ്ടമാകുന്നുണ്ടെന്ന് കരുതുന്നു.
May 26, 2008
നെറ്റ്പ്രിയര്‍ ഏറുന്നു
ബ്രോഡ്ബാന്‍ഡ് കണക്ഷനുള്ളവര്‍ ടെലിവിഷന്‍ കാണുന്നതിനേക്കാള്‍ കൂടുതല്‍ സമയം നെറ്റില്‍ ചെലവഴിക്കുന്നുണ്ടെന്ന് പുതിയ സര്‍വേയില്‍ കണ്ടെത്തി. നെറ്റ്‌വര്‍ക്കിംഗ് കമ്പനിയായ സിസ്കോയ്ക്ക് വേണ്ടിയാണ് സര്‍വേ നടത്തിയത്.
സര്‍വേയില്‍ 864 ഓസ്ട്രേലിയക്കാരും 219 ന്യൂസിലന്‍ഡുകാരും പങ്കെടുത്തു. ഒരാള്‍ ആഴ്ചയില്‍ ശരാശരി 22 മണിക്കൂര്‍ ഇന്‍റര്‍നെറ്റിലും 14 മണിക്കൂര്‍ ടി വി കാണുന്നതിനും ചെലവിടുന്നുവെന്നാണ് സര്‍വേയില്‍ വെളിപ്പെട്ടത്.
വീഡിയോ വിവരങ്ങള്‍ ലഭ്യമാകുന്നതിനാണ് ബ്രാഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ കൂടുതലും താല്പര്യപ്പെടുന്നത്. ഇന്‍റര്‍നെറ്റ് ഉപഭോക്താക്കളില്‍ 59 ശതമാനം പേരും മാധ്യമ ഉള്ളടക്കങ്ങള്‍ ഡൌണ്‍ ലോഡ് ചെയ്യുന്നതിനും കാണുന്നതിനും ബ്രോഡ്ബാന്‍ഡ് സംവിധാനം ഉപയോഗപ്പെടുത്തിയതായി സര്‍വേയില്‍ വ്യക്തമായി.
ഇന്‍റര്‍നാഷണല്‍ റിസര്‍ച്ച് കണ്‍സള്‍ട്ടന്‍സിയായ ഇലുമിനാസാണ് സര്‍വേ നടത്തിയത്. നെറ്റിലൂടെ വീഡിയോ കണ്ടത് പ്രധാനമായും അത് സൌജന്യമായത് കൊണ്ടാണെന്ന് സര്‍വേയില്‍ പങ്കെടുത്തവരില്‍ 51 ശതമാനം പേര്‍ പറഞ്ഞു.
May 19, 2008
ഇന്‍റര്‍നെറ്റ്: ചൈന ഒന്നാംസ്ഥാനത്ത്
ലോകത്ത് ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ അമേരിക്കയെ പിന്തള്ളി ചൈന ഒന്നാം സ്ഥാനത്തെത്തിയതായി ചൈനീസ് വാര്‍ത്താവിതരണ മന്ത്രാലയം അറിയിച്ചു. 22 കോടി 10 ലക്ഷം ജനങ്ങളാണ് ചൈനയില്‍ ഇന്‍റനെറ്റ് ഉപയോഗിക്കുന്നത്. നേരത്തെ ബീജിങ്ങ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബി ഡി എ എന്ന ഗവേഷണം സ്ഥാപനം ഇതേ കണക്കുകള്‍ പുറത്ത് വിട്ടിരുന്നുവെങ്കിലും ഇതാദ്യമായാണ് സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.
കഴിഞ്ഞ വര്‍ഷം അവസാനം ചൈനയില്‍ 21 കോടി ജനങ്ങളാണ് ഇന്‍റര്‍നെറ്റ് ഉപയോഗിച്ചിരുന്നത്. അമേരിക്കയില്‍ ഇത് 21കോടി 60 ലക്ഷമായിരുന്നു. എന്നാല്‍ ഈ വര്‍ഷം ഫെബ്രുവരിയോടെ ഉപയോക്താക്കളുടെ എണ്ണത്തില്‍ ചൈന അമേരിക്കയെ മറികടന്നതായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗവേഷണ സ്ഥാപനമായ ചൈന ഇന്‍റനെറ്റ് നെറ്റ്വര്‍ക്ക് ഇന്‍ഫോര്‍മേഷന്‍ വക്താവ് ക്സിന്‍ഹുവ പറഞ്ഞു.
ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്ന രാജ്യമായിട്ടും ചൈനയ്ക്കിപ്പോഴും ആഗോള ശരാശരിയ്ക്കൊപ്പം എത്താനായിട്ടില്ലെന്ന് വക്താവ് ക്സിന്‍ഹുവ പറഞ്ഞു. എന്നാല്‍ കഴിഞ്ഞവര്‍ഷം ചൈനയുടെ ഇന്‍റര്‍നെറ്റ് പെനിട്രേഷന്‍ വെറും 16 ശതമാനം മാത്രമായിരുന്നപ്പൊള്‍ ആഗൊള ശരാശരി 19.1 ശതമാനമായിരുന്നു.
May 17, 2008
May 13, 2008
മമ്മൂട്ടി ‘സോഫ്റ്റ്’ ആവുന്നു
മമ്മൂട്ടിയെ കണ്ടാല്‍ തന്നെയറിയാം ആളൊരു കര്‍ക്കശക്കാരനാണെന്ന്. പൌരുഷത്തിന്‍റെ പ്രതീകമെന്ന് ശത്രുക്കള്‍ പോലും രഹസ്യമായി വാഴ്ത്തുന്ന മമ്മൂട്ടി കമ്പ്യൂട്ടറിന്‍റെ കാര്യത്തില്‍ മാത്രമാണ് അല്‍പ്പം ‘സോഫ്റ്റ്‌നെസ്’ കാണിക്കുന്നത്.
കമ്പ്യൂട്ടര്‍ മേഖലയില്‍ കേരളത്തിന് ഉയര്‍ച്ച വേണമെന്ന് കണ്ടപ്പോള്‍ മമ്മൂട്ടി ഇടപെട്ടതും ദുബായ് ഇന്‍റര്‍നെറ്റ് സിറ്റിക്കാരുമായി സംസാരിച്ചതും ഇന്നും ജനസംസാരമാണ്. ഈ സൂപ്പര്‍ താരം തന്നെയാണ് കേരള സര്‍ക്കാരിന്‍റെ കമ്പ്യൂട്ടര്‍ പാഠ്യ പദ്ധതിയായ അക്ഷയയുടെ ബ്രാന്‍ഡ് അംബാസഡറും.
ഇതെല്ലാം മമ്മൂക്ക കമ്പ്യൂട്ടര്‍ വിഷയത്തില്‍ അല്‍പ്പം സോഫ്റ്റാണെന്ന് മനസ്സിലാക്കാന്‍ സഹായിക്കും. മമ്മൂട്ടിയും കമ്പ്യൂട്ടറും തമ്മിലുള്ള ‘സോഫ്റ്റ്’ ബന്ധം മനസ്സിലാക്കിയാവണം ഇപ്പോള്‍ മൈക്രോസോഫ്റ്റും ഈ മെഗാ താരത്തിന്‍റെ പിന്നാലെയാണ്.
മമ്മൂട്ടിയെ തങ്ങളുടെ പാഠ്യ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി നിയമിക്കാനാണ് അന്താരാഷ്ട്ര കമ്പനിയായ മൈക്രോസോഫ്റ്റിന്‍റെ ലക്‍ഷ്യം. കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം ലഭിക്കാത്ത സാധാരണക്കാരോട് ഇതിന്‍റെ മഹത്വത്തെ പറ്റി പറയാന്‍ മമ്മൂട്ടിയെ ഏറെ പ്രയോജനപ്പെടുത്താമെന്നാണ് മൈക്രോസോഫ്റ്റിന്‍റെ കണക്കുകൂട്ടല്‍.
ബ്രാന്‍ഡ് അംബാസഡര്‍ പദവി വലിച്ചെറിഞ്ഞും മമ്മൂക്ക വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ബ്രാന്‍ഡ് അംബാസഡറാവാന്‍ കൊക്കൊകോള രണ്ട്കോടി രൂപ നല്‍കാമെന്ന വാഗ്ദാനം നല്‍കിയിട്ടും ഈ നടന്‍ കുലുങ്ങിയില്ല. കാരണം മറ്റൊന്നുമല്ല, സര്‍ക്കാരും പൊതുജനവും ഇഷ്ടപ്പെടാത്തവരുമായി കൂടുതല്‍ ചങ്ങാത്തം വേണ്ടെന്നായിരുന്നു നിലപാട്
May 12, 2008
ബാംഗ്ലൂരിന് ഭീക്ഷണി ചെന്നൈ
ഇന്ത്യയുടെ ഐടി തലസ്ഥാനമെന്ന അഹങ്കാരം ബാംഗ്ലൂരിന് നഷ്ടമാകുമൊ? നിലവിലെ രീതിയില്‍പ്പോയല്‍ ബാംഗ്ലൂരില്‍ നിന്ന് ചെന്നൈ ആസ്ഥാനമേറ്റെടുക്കാന്‍ അധികം കാത്തിരിക്കേണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ . അടുത്ത മൂന്നു മുതല്‍ അഞ്ചു വര്‍ഷത്തിനുളളില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ സോഫ്റ്റ്‌വെയര്‍ പ്രഫഷണലുകള്‍ ജോലിയെടുക്കുന്ന സ്ഥലമെന്ന പദവി ചെന്നൈ സ്വന്തമാക്കും.
രാജ്യത്തെ ഏറ്റവും വലിയ ആറ് സോഫ്റ്റ്‌വെയര്‍ കയറ്റുമതി കേന്ദ്രങ്ങളില്‍ ചെന്നൈയ്ക്കിപ്പോള്‍ രണ്ടാം സ്ഥാനമുണ്ട്. ഐടി ഭീമന്‍മാരായ ടിസിഎസ്, വിപ്രൊ, ഇന്‍ഫോസിസ്, കോഗ്നിസന്‍റ് എന്നിവയെല്ലാം ചെന്നൈയുടെ പ്രീമിയര്‍ ലീഗില്‍ ഇടം പിടിച്ചു കഴിഞ്ഞു. ഐടി കോറിഡോര്‍ കൂടി പൂര്‍ത്തിയാവുന്നതോടെ മൈന്‍ഡ്‌ട്രീ, മാസ്ടെക്, പൊളാരിസ്, പറ്റ്നി, ഹെക്സ്‌വെയര്‍ , ടെക് മഹീന്ദ്ര എന്നീ ഐടി കമ്പനികള്‍ കൂടി ചെന്നൈയില്‍ സാന്നിധ്യമറിയിക്കും.
ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ കയറ്റുമതിക്കാരായ മുംബൈ ആസ്ഥാനമായ ടിസിഎസിനാണ് ചെന്നൈയില്‍ വലിയ അടിത്തറയുളളത്. ചെന്നൈയിലെ അരഡസന്‍ കേന്ദ്രങ്ങളിലായി ടി സി എസിന് 23000 ജീവനക്കാരുണ്ട്. ഐടി കോറിഡോറിലെ സിര്‍സൂരി പാര്‍ക്ക് കൂടി സജ്ജമാവുന്നതോടെ 21000 പ്രൊഫഷണലുകളെകൂടി ഉള്‍ക്കൊളളാന്‍ ടിസിഎസിനാവും,
ഇന്‍ഫോസിസ് തങ്ങളുടെ ഏറ്റവുംവലിയ ഡവലപ്‌മെന്‍റ് സെന്‍ററാണ് ചെന്നൈയില്‍ ഒരുക്കാന്‍ പോകുന്നത്. 25000 ജീവനക്കാരെ ഉള്‍ക്കൊളളാന്‍ ശേഷിയുളളതാണിത്. വിപ്രൊയ്ക്ക് ബിപിഒ ഓപ്പറേഷനുകള്‍ കുടാതെ 10000 ജീവനക്കാരാണ് ചെന്നൈയിലുളളത്. അടുത്ത മൂന്ന് വര്‍ഷത്തിനുളളില്‍ ഇത് 35000 ആക്കാനാണ് കമ്പനി ലക്‍ഷ്യമിടുന്നത്.
കോഗ്നിസന്‍റിന്‍റെ ഇന്ത്യയിലെ ജീവനക്കാരില്‍ 50 ശതമാനവും ചെന്നൈയിലാണ്. സത്യം കമ്പ്യൂട്ടേഴ്സിനാകട്ടെ നിലവില്‍ 9000 ജീവനക്കാരാണുളളത്. അടുത്ത രണ്ടുവര്‍ഷത്തിനുളളില്‍ ഇത് 15000 ആക്കാനാണ് ഉദ്ദ്യേശിക്കുന്നതെന്ന് സത്യം വക്താവ് പറയുന്നു. ഇതിനു പുറമെ അടുത്ത ഏതാനും വര്‍ഷത്തിനുളളില്‍ സ്വകാര്യ സംരംഭകര്‍ പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന 37 സെസുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി കഴിഞ്ഞിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും ഐടി ക്യാമ്പസുകളാണ്.
സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെ ഇതുവരെ 11 ഐടി പാര്‍ക്കുകളാണ് പൂര്‍ത്തീകരിച്ചതെങ്കില്‍ ഐടി വകുപ്പ് പച്ചക്കൊടി കാട്ടിയിരിക്കുന്നത് 220 ഐടി പാര്‍ക്കുകള്‍ കൂടി സ്ഥാപിക്കാനാണ്. ഐടി പാര്‍ക്കുകള്‍ക്ക് മാത്രമായി 73 ബില്യണ്‍ സ്ക്വയര്‍ ഫീറ്റ് സ്ഥലം സര്‍ക്കാര്‍ അനുവദിച്ചു കഴിഞ്ഞു. എന്നാല്‍ ഭരണമാറ്റങ്ങളും ഭരണമില്ലായ്മയും തളര്‍ത്തിയ കര്‍ണാടക ഇതുവരെ അനുവദിച്ചത് 15 ഐടി സെസുകള്‍ മാത്രമാണ്. ഇനി പറയൂ ചെന്നൈ ഇന്ത്യയുടെ ഡെട്രോയിറ്റ് മാത്രമാണോ.
May 11, 2008
ബസില്‍ കയറൂ; ജോലി ഉറപ്പ്
നല്ലൊരു ജോലിയ്ക്കായി നിങ്ങള്‍ അലയുകയാണോ. വിഷമിക്കേണ്ട വെള്ള, ഓറഞ്ച് നിറങ്ങളില്‍ മുംബൈ നിരത്തുകളിലോടുന്ന ഈ രണ്ടു ബസുകളിലേതിലെങ്കിലും ഒന്നില്‍ കയറൂ. ബസില്‍ വച്ചുതന്നെ നടക്കുന്ന ഇന്‍റര്‍വ്യു വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ജോലി ഉറപ്പ്.
വിദഗ്ദരായ തൊഴിലാളികളുടെ അഭാവത്തെ തുടര്‍ന്ന് രാജ്യത്തെ മുന്‍നിര ഔട്ട് സോഴ്സിങ്ങ് സ്ഥാപനമായ ഫസ്റ്റ്സോഴ്സ് സൊലൂഷന്‍സ് ലിമിറ്റഡാണ് മുംബൈ നിരത്തുകളില്‍ ഉദ്യോഗാര്‍ത്ഥികളെ തേടി ബസ് സവാരി നടത്തുന്നത്.
ഇതൊരു നിയമന ഗിമ്മിക്കാണെന്ന് ആരോപണം ഉയരുമ്പോഴും ഔട്ട്‌സോഴ്സിങ്ങ് മേഖലയില്‍ വിദഗ്ദ തൊഴിലാളികളുടെ അഭാവത്തെയാണ് ഇത് കാണിക്കുന്നതെന്നാണ് ഈ മേഖലയില്‍ നിന്നുള്ള വിദഗര്‍ പറയുന്നത്. വിദഗ്ദരായ തൊഴിലാകള്‍ക്ക് ഔട്ട്‌സോഴ്സിങ്ങ് മേഖലയില്‍ കടുത്തക്ഷാമമാണ് നേരിടുന്നത്.
പുതിയ തന്ത്രത്തിലൂടെ കഴിവുള്ള ഉദ്യോഗാര്‍ത്ഥികളെ ആകര്‍ഷിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഫസ്റ്റ്സോഴ്സ് എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്‍റ് ആശു കാലപ്പ പറയുന്നു. 45 ദിവസമാണ് ബസുകള്‍ മുംബൈ നിരത്തുകളിലൂടെ സവാരി നടത്തുക. ഇതുവരെ 50 ഉദ്യോഗാര്‍ത്ഥികള്‍ ബസില്‍ കയറി വിവിധ കാള്‍സെന്‍റര്‍ ജോലികള്‍ കരസ്ഥമാക്കിയതായി കാലപ്പ പറഞ്ഞു.
അമേരിക്കയിലെയും യൂറോപ്പിലെയും പ്രവര്‍ത്തന ചെലവിന്‍റെ നാലിലൊന്ന് തുക മതി ഇന്ത്യന്‍ കമ്പനികള്‍ക്കെന്നതിനാല്‍ കഴിഞ്ഞ ഒരു ദശകത്തിനിടെ ഔട്ട്‌സോഴ്സിങ്ങ് മേഖലയില്‍ വന്‍കുതിപ്പാണ് രേഖപ്പെടുത്തിയത്.
എന്നാല്‍ അമേരിക്കയിലെയും യൂറോപ്പിലെയും പ്രവര്‍ത്തിസമയത്തിനനുസൃതമായി ജോലി ചെയ്യണമെന്നത് ഈ മേഖലയിലേയ്ക്ക് വരുന്നതില്‍ നിന്ന് ഉദ്യോഗാര്‍ത്ഥികളെ പിന്തിരിപ്പിക്കുന്നു. അതിനാല്‍ 50 ശതമാനം പേര്‍ ഓരോവര്‍ഷവും കൊഴിഞ്ഞുപോകുന്നതും ഔട്ട്‌സോഴ്സിങ്ങ് മേഖല നേരിടുന്ന പ്രതിസന്ധിയാണ്.
പുതിയ സംവിധാനവുമായി ഫേസ്ബുക്ക്
ഉപഭോക്താക്കള്‍ മറ്റ് വെബ്സൈറ്റുകളില്‍ ഉപയോഗിച്ച പ്രൊഫൈലുകള്‍ എടുക്കാന്‍ കഴിയുന്ന പുതിയ സംവിധാനം 70 ദശലക്ഷം പെര്‍ ഉപയോഗിക്കുന്ന സാമൂഹ്യ സൈറ്റില്‍ ഉള്‍പ്പെടുത്താന്‍ പോകുകയാണ് ഫേസ് ബുക്ക് പ്രഖ്യാപിച്ചു.
വലിയ പ്രയാസം കൂടാതെ തന്നെ ഫേസ് ബുക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചിത്രങ്ങളും വ്യക്തിപരമായ വിവരങ്ങളും, മറ്റ് വെബ്സൈറ്റുകള്‍ വഴി പകര്‍ത്താനാകുന്നു എന്നതാണ് ഇതിന്‍റെ പ്രത്യേകത. വെള്ളിയാഴ്ചയായിരുന്നു ഈ പ്രഖ്യാപനം.
ഈ സംവിധാനം വരുന്നു എങ്കിലും ഉപഭോക്താവിന്‍റെ വിവരങ്ങള്‍ക്ക് ഫേസ് ബുക്കില്‍ ലഭിക്കുന്ന സുരക്ഷാ ക്രമീകരണള്‍ പാലിച്ചു കൊണ്ട് തന്നെയാണ് ഈ സംവിധാനം. മൈ സ്പേസ് ഈ സംവിധാനം അവതരിപ്പിച്ചതോടെയാണ് ഫേസ് ബുക്കിനും ഈ തോന്നല്‍ ഉണ്ടായത്.
Feb 28, 2008
കാണം വിറ്റും നാനോ വാങ്ങണം ..
രതന്‍ ടാറ്റാ എതായാലും വാക്ക് പാലിച്ചു. ബൂലോകരായ ബൂലോകരെയെല്ലാം കാര്‍ ഉടമകള്‍ ആക്കുമെന്നു അങ്ങേരു പ്രസ്താവിച്ചിരുന്നു പോലും. വെറും ഒരു ലക്ഷം രൂപയ്ക്ക് നിങ്ങളെയെല്ലാം ഒരു കാര്‍ ഉടമകള്‍ ആക്കാം എന്നുള്ള അങ്ങേരുടെ പ്രസ്താവന കേട്ടപ്പോള്‍ പലരും " അത് കുറെ പുളിക്കും എന്ന്‍ പറഞ്ഞിരുന്നു " എന്നാല്‍ ഇപ്പോഴിതാ നാനോ ഇറങ്ങിയിരിക്കുന്നു ഒരു ലിറ്റര്‍ പെട്രോള്‍ ഒഴിച്ചാല്‍ നലുപെര്‍ക്ക് സുഘമായിരുന്നു ഇവിടത്തെ സൂപ്പര്‍ ഹൈ വേ യിലൂടെ [ സോറി ] പറക്കാം . ഇവിടെ സോറി എന്ന പ്രയോഗം നടത്തിയത് എന്തിനാണെന്ന് മാന്യ വായനക്കാര്‍മനസിലാക്കിയിരിക്കുമല്ലോ..എതായാലും മുന്നും പിന്നും നോക്കാതെ ബാങ്ക് il നിന്നു പണം വയ്പയെടുത്തു നല്ല പരിചയമുള്ള മലയാളികള്‍ക്ക് പലിശ അടച്ചു മുടിയാന്‍ പുതിയ ഒരു കാരണം കൂടി കിട്ടിയിരിക്കുന്നു. വെറും ഒരു ലക്ഷം രൂപ + ടാക്സ് .മാസത്തില്‍ 2500 രൂപ അടവ് ഇനി ആലോചിക്കാനില്ല കാണം വിറ്റും നാനോ വാങ്ങണം ..
എന്നാല്‍ പുതിയ നാനോ രാജ കുമാരന് ഏറ്റവും കൂടുതല്‍ ഇറങ്ങാന്‍ പോകുന്നത് കേരളത്തിലെ നിരത്തുകളില്‍ ആണത്രെ. അപ്പൊ ചിന്ന ചിന്ന സംശയങ്ങള്‍ ഉയര്‍ന്നു വരും ഭൂമി മലയാളത്തിലെ റോഡുകളില്‍ ഇപ്പൊ തന്നെ തിരക്കോട് തിരക്കാണ് നാഷണല്‍ ഹൈ വേ യില്‍ കൂടി ഒരു കിലോ മീറ്റര്‍ സന്ച്ചരിച്ചാല്‍ മതി പല ടൈപിലുള്ള പലതരം വരയിടിയില്‍ ഉള്ള അപകടങ്ങള്‍ കാണാം കൂടാതെ വാഹനങ്ങള്‍ കത്തിക്കുക ഡ്രൈവെരെ തല്ലികൊല്ലുക തുടങ്ങിയ മറ്റു ചില കലാപരിപാടികളും .
അപ്പോള്‍ നാനോ വരുന്നത് കൊണ്ടു വല്യ പുതുമയൊന്നുമില്ല ബൈക്ക് ഉള്ളവരെല്ലാം അത് വിറ്റ് അല്ലേല്‍ വല്ല ദരിദ്ര വാസികള്‍ക്ക് വെറുതെ കൊടുത്തോ നാനോ വാങ്ങും . നാനോ കുനന്‍ ആണ് എന്നൊക്കെ പറയുന്നുണ്ട് എന്നാലും ബൈക്ക് നു പോകാനുല്ലതിനെക്കാള്‍ സ്ഥലം യേവന് വേണം അതിനിപ്പോ റോഡിലെവിടെ സ്ഥലം അത് മാത്രം ചോദിക്കരുത് വാഹനമുണ്ടോ വഴിയുണ്ട് റോടെന്താ നിങ്ങളുടെ തറവാട് സ്വതാണോ .?? പിന്നെ കൂടി പോയ്യാല്‍ """ യാരെടാ യെവന്‍ അവന്ടെ ഒരു നാനോ എടുത്തോണ്ട് പോടാ നിന്ടെ " മല്ടിലാക് " കാര്‍ എന്ന ആക്രോശങ്ങള്‍ ഉയരും അത്ര മാത്രം .. പിന്നെ കിലോ മീറ്ററിനു 9 എന്ന നിരക്ക് മാറി 99 എന്നാകും അപകട നിരക്ക് ഹായ് പുരോഗതി തന്നെ..
പിന്നെ രതന്‍ ടാറ്റാ ചുളുവില്‍ ഒരു കാര്യം കൂടി പറഞ്ഞിട്ടുണ്ട് ഭാര കൂടുതല്‍ ഉള്ളതൊന്നും നാനോയില്‍ ഇല്ലെന്ന് കാര്യം മനസിലായില്ലേ നാനോ ഒന്നു തട്ടി കിട്ടിയാല്‍ വര്‍ക്ക് ഷോപ് ഇലേക്കു പെറുക്കി എടുക്കാന്‍ മാത്രം ഒന്നും ഉണ്ടാവില്ലെന്ന് പപ്പടം കണക്കെ പൊടിയും എന്ന് പക്ഷെ അകത്തിരിക്കുന്നവര്‍ സുരക്ഷിതരായിരിക്കുമെന്നു പറഞ്ഞതാണ് മനസിലാകാത്തത് ഒരു കാര്‍ ആകുമ്പോള്‍ തട്ടിയും മുട്ടിയും ഒക്കെ ഇരിക്കുമെന്നു നമുക്കു പോസിറ്റീവ് ആയി ചിന്തിക്കാം .........................
വാല്‍കഷ്ണം !! വാല്‍ ഇല്ലാത്ത കഷ്ണം
ഒടുങ്ങാത്ത ആശ ആക്രാന്തം കുശുംബ് അഹങ്കാരം തുടങ്ങിയ സത് ഗുണങ്ങള്‍ ആണ് ഓരോ പുതിയ ഉല്‍പന്നങ്ങളും സമൂഹത്തില്‍ വാരി വിതറുന്നത് മൊബൈല്‍ ഫോണ്‍ വാങ്ങിയ ആര്ക്കെങ്കിലും എന്നെങ്കിലും സമാദാനം കിട്ടിയിട്ടുണ്ടോ പുതിയ മോടല്‍ വിപണിയില്‍ ഇറങ്ങുമ്പോള്‍ കടം വാങ്ങിയും ഇല്ലാത്ത കാശും കൊടുത്തു അത് കൈകലാക്കുന്നു . അതും തൂക്കി പിടിച്ചു വീട്ടില്‍ എത്താന്‍ സമയമില്ല പുതിയ കിടിലന്‍ മോടല്‍ രംഗത്ത് ഇറങ്ങുന്നു പിന്നെ ബെജാര്‍ ആയി പഴയതു കൊണ്ടു നടക്കാന്‍ മാനക്കേടായി അങ്ങനെ ഹാന്‍ഡ് സെറ്റ് മാറ്റാതെ തരമില്ലെന്നു വരുന്നു . ഈ മാറ്റ കച്ചവടം അനന്തമായി നീളുന്നു. ഇതു തന്നെയാണ് നാനോ യും ഉത്പതിപ്പിക്കുന്ന മാനസികാവസ്ഥ.. ഓര്‍ത്തു വെച്ചോളൂ ...
Feb 26, 2008
വൈ ഫൈ കഴിഞ്ഞു ഇനി വൈ മാക്സ് വസന്തം
വൈ ഫൈ ഉപയോഗിച്ചു നമ്മുടെ വൈ ഫൈ എനബ്ലെട് ഫോണിലും കമ്പ്യൂട്ടറിലും ഫ്രീ ആയി വയര്‍ലെസ്സ് ബ്രോഡ്ബാനറ് ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്ന കാലം ഇനി അധികം വിദൂരമല്ല. ഇന്നിപ്പോള്‍ ഗള്‍ഫിലെ മിക്ക നഗരങ്ങളിലും വൈ ഫൈ വഴി നെറ്റ് യൂസ് ചെയ്യാനുള്ള സൌകര്യം ലഭ്യമാണ്.ഈ രീതിയില്‍ നമ്മുടെ സംസ്ഥാനത്ത് ഒരു നഗരത്തില്‍ പോലും വൈ ഫൈ സൌകര്യം ലഭ്യമാക്കാന്‍ സാദ്യമയിട്ടില്ലെന്നത് വളരെ കേദകരമായ ഒരു കാര്യമാണ് . കാരണം വൈ ഫൈ സാങ്കേതിക വിദ്യയെ യെ കാലഹരണ പെടുതതികൊണ്ട് വൈ മാക്സ് കടന്നു വന്നു .
ചെറിയ പരിതിയില്‍ മാത്രം ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്ന വൈ ഫൈ യെ തള്ളി കൊണ്ടാണ് വൈ മാക്സിണ്ടേ വരവ് .സമീപ ഭാവിയില്‍ വൈ മാക്സ് എന്ന ഈ വയര്‍ലെസ്സ് സാങ്കേതിക വിദ്യ മുഖേന എവിടെയും എപ്പോഴും ആര്ക്കും അതിവേഗ ഇന്‍റര്‍നെറ്റ്‍ ലഭൃമാക്കാവുന്ന ഹോട്ട് പ്ലൈസ് ആയി ഭൂമുഖ മാറുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. നേരത്തെ ഈ രംഗത്ത് ലഭ്യമായ വൈ ഫൈ വയര്‍ലെസ്സ് സാങ്കേതിക വിദ്യ പ്രയോജനപെടുതാന്‍ നാം എവിടെയും തയ്യാറായില്ല ബാഗ്ലൂര്‍ ഹൈദ്രാബാദ് എന്നീ നഗരങ്ങളില്‍ മാത്രമാണ് ഭാഗികമായെന്കിലും ഇതു പ്രാവര്‍ത്തികമാക്കിയത് .
വൈ ഫൈ യുടെ പരിമിതികളില്‍ നിന്നു മുക്തമായിട്ടാണ് വൈ മക്സിണ്ടേ കടന്നു വരവ് ഏതാണ്ട് കേരളത്തിലെ ഒരു താലൂകിന്ടെ വിസ്തീര്‍ണം മുഴുക്കെ ഒരൊറ്റ വൈ മാക്സ് ടവര്‍ മുഗേന ഇന്‍റര്‍നെറ്റ് ലബ്യമാക്കവുന്നതാണ്.
യൂറോപ്യന്‍ നെറ്റ്‌വര്‍ക്ക് കമ്പനികള്‍ തങ്ങളുടെ നെറ്റ്‌വര്‍ക്ക് വൈ മാക്സ് നെറ്റ്‌വര്‍ക്ക് ഇലേക്കു മാറ്റാനുള്ള ശ്രമത്തിലാണ് ഇതിന് ഒരുപാട് നേട്ടങ്ങള്‍ ഉണ്ട്. മുക്കിലും മൂലയിലും വരെ നെറ്റ്‌വര്‍ക്ക് കമ്പനികള്‍ സ്ഥാപിക്കുന്ന നൂറു കണക്കിന് ടവര്‍ കള്‍ക്ക് പകരം 30-60 കി.മീടര്‍ പരിധിയില് ഒരു ടവര്‍ മതിയകുമെന്നത് വല്യ ഒരു കാര്യമാണല്ലോ..
worldwide interoperability for micro wave access എന്നതാണ് വൈ മാക്സിണ്ടേ പൂര്‍ണ രൂപം മൊടോരോല സാമ്സന്ഗ് ഇന്റല്‍ എന്നീ കമ്പനികളൊക്കെ വൈ മാക്സ് സാങ്കേതിക വിദ്യയെ ലോകം മുഴുക്കെ വ്യപിപ്പികാനുള്ള ദ്രിട നിശ്ചയാത്തിലാണ് .നിങ്ങളുടെ മൊബൈല്‍ ഉപകരണത്തിലൂടെ സേകന്റില്‍ നൂറു മെഗാ ബൈറ്റ് ഡാറ്റ കയ്മാറ്റം നടത്താനാവും എന്നത് ഒന്നു സങ്കല്പിച്ചു നോക്കു ------- വൈ മാക്സ് ഇത്തരം ഒരു അവസ്ഥയിലെതും എന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍
ഇന്‍ഫോ കൈരളി
Feb 25, 2008
വേഡ്പ്രസ്സ് ഫ്രീ എസ് എം എസ് [SMS] സര്‍വ്വീസ്
Feb 23, 2008
റേഡിയോ തിരിച്ചു വരുന്നു
സര്‍വം ഇ-മയമായ ഈ കാലത്ത് രടിയോയും ഈ ലോകത്ത് പ്രതിഷ്ട്ട നേടി കഴിന്നു .1993 ലാണ് അത്യമായി ഇന്റര്നെറ്റ് റേഡിയോ പരീക്ഷിക്കപെട്ടത് .എന്നാല്‍ 1995 ഒടെയാണ് മുഴു സമയ ഇന്റര്നെറ്റ് റേഡിയോ നിലവില്‍ വന്നത്. ലോകത്തിന്ടെ ഏത് കൊനില്ലുള്ള ചാനലും എവിടെയിരുന്നും ശ്രവിക്കമെന്നതാണ് ഇന്റര്നെറ്റ് റേഡിയോ യുടെ നന്മ. . ഇന്നു വിന്ഡോസ് അതിഷ്ട്ടിത മൊബൈല് ഫോണുകള്‍ വഴിയും ഇന്റര്നെറ്റ് റേഡിയോ കല്‍ ലഭ്യമാണ്.
Feb 22, 2008
ഗൂഗിള്‍ രണ്ടും കല്പിച്ചു തന്നെ
GOOGLE BOOT PAGE
Feb 14, 2008
ഗൂഗിള്‍ മലയാളം ഇനി ബ്ലോഗറിലും ഓര്‍ക്കുട്ടിലും
ബ്ലോഗറില്‍ സെറ്റപ്പ് ചെയ്യാന്‍ വളരെ എളുപ്പമാണ്:നിങ്ങളുടെ ബ്ലോഗിന്റെ സെറ്റിംഗ്സില്‍ ബേസിക് ടാബില്‍ താഴെ ഗ്ലോബല്‍ സെറ്റിംഗ്സ് നോക്കുക. അവിടെ മലയാളത്തിലുള്ള ട്രാന്‍സ്‌ലിറ്ററേഷന്‍ സെറ്റ് ചെയ്യുക. ഇനി എഴുതിത്തുടങ്ങാം. താഴെ കാണുന്നപോലെ മലയാളം ‘അ’ പോസ്റ്റ് എഡിറ്റ് ചെയ്യുന്നിടത്ത് കാണുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
ഇനി എഴുതിത്തുടങ്ങാം. താഴെ കാണുന്നപോലെ മലയാളം ‘അ’ പോസ്റ്റ് എഡിറ്റ് ചെയ്യുന്നിടത്ത് കാണുന്നുണ്ടെന്ന് ഉറപ്പുവരുത്തുക
ഏതാണ്ട് ഇതുപോലെ തന്നെ ഓര്‍ക്കുട്ടിലും ചെയ്യാം. Edit Profile-ല്‍ പോയി, Languages I speak എന്നതില്‍ മലയാളമാക്കുക.
എഴുതിതുടങ്ങുമ്പോള്‍ ചെക്ക്ബോക്സില്‍ ടിക്ക് മാര്‍ക്കുണ്ടെങ്കിലേ മലയാളത്തില്‍ വരൂ. ഇംഗ്ലീഷും മലയാളവും മാറിമാറി ഉപയോഗിക്കാന്‍ Control-g ഞെക്കുക