നല്ലൊരു ജോലിയ്ക്കായി നിങ്ങള്‍ അലയുകയാണോ. വിഷമിക്കേണ്ട വെള്ള, ഓറഞ്ച് നിറങ്ങളില്‍ മുംബൈ നിരത്തുകളിലോടുന്ന ഈ രണ്ടു ബസുകളിലേതിലെങ്കിലും ഒന്നില്‍ കയറൂ. ബസില്‍ വച്ചുതന്നെ നടക്കുന്ന ഇന്‍റര്‍വ്യു വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ജോലി ഉറപ്പ്.
വിദഗ്ദരായ തൊഴിലാളികളുടെ അഭാവത്തെ തുടര്‍ന്ന് രാജ്യത്തെ മുന്‍നിര ഔട്ട് സോഴ്സിങ്ങ് സ്ഥാപനമായ ഫസ്റ്റ്സോഴ്സ് സൊലൂഷന്‍സ് ലിമിറ്റഡാണ് മുംബൈ നിരത്തുകളില്‍ ഉദ്യോഗാര്‍ത്ഥികളെ തേടി ബസ് സവാരി നടത്തുന്നത്.
ഇതൊരു നിയമന ഗിമ്മിക്കാണെന്ന് ആരോപണം ഉയരുമ്പോഴും ഔട്ട്‌സോഴ്സിങ്ങ് മേഖലയില്‍ വിദഗ്ദ തൊഴിലാളികളുടെ അഭാവത്തെയാണ് ഇത് കാണിക്കുന്നതെന്നാണ് ഈ മേഖലയില്‍ നിന്നുള്ള വിദഗര്‍ പറയുന്നത്. വിദഗ്ദരായ തൊഴിലാകള്‍ക്ക് ഔട്ട്‌സോഴ്സിങ്ങ് മേഖലയില്‍ കടുത്തക്ഷാമമാണ് നേരിടുന്നത്.
പുതിയ തന്ത്രത്തിലൂടെ കഴിവുള്ള ഉദ്യോഗാര്‍ത്ഥികളെ ആകര്‍ഷിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഫസ്റ്റ്സോഴ്സ് എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്‍റ് ആശു കാലപ്പ പറയുന്നു. 45 ദിവസമാണ് ബസുകള്‍ മുംബൈ നിരത്തുകളിലൂടെ സവാരി നടത്തുക. ഇതുവരെ 50 ഉദ്യോഗാര്‍ത്ഥികള്‍ ബസില്‍ കയറി വിവിധ കാള്‍സെന്‍റര്‍ ജോലികള്‍ കരസ്ഥമാക്കിയതായി കാലപ്പ പറഞ്ഞു.
അമേരിക്കയിലെയും യൂറോപ്പിലെയും പ്രവര്‍ത്തന ചെലവിന്‍റെ നാലിലൊന്ന് തുക മതി ഇന്ത്യന്‍ കമ്പനികള്‍ക്കെന്നതിനാല്‍ കഴിഞ്ഞ ഒരു ദശകത്തിനിടെ ഔട്ട്‌സോഴ്സിങ്ങ് മേഖലയില്‍ വന്‍കുതിപ്പാണ് രേഖപ്പെടുത്തിയത്.
എന്നാല്‍ അമേരിക്കയിലെയും യൂറോപ്പിലെയും പ്രവര്‍ത്തിസമയത്തിനനുസൃതമായി ജോലി ചെയ്യണമെന്നത് ഈ മേഖലയിലേയ്ക്ക് വരുന്നതില്‍ നിന്ന് ഉദ്യോഗാര്‍ത്ഥികളെ പിന്തിരിപ്പിക്കുന്നു. അതിനാല്‍ 50 ശതമാനം പേര്‍ ഓരോവര്‍ഷവും കൊഴിഞ്ഞുപോകുന്നതും ഔട്ട്‌സോഴ്സിങ്ങ് മേഖല നേരിടുന്ന പ്രതിസന്ധിയാണ്.
May 11, 2008
ബസില്‍ കയറൂ; ജോലി ഉറപ്പ്
webduniya
Subscribe to:
Post Comments (Atom)
ആശു കാലപ്പേന്റെ ഈ മഞ്ഞ ബസ്സ് ഓയല്‍ ഫീല്‍ഡ് വഴി വരുന്നതും കാത്തിരിക്കുന്നു. എനിക്ക് ജോലി മാറണം.
ReplyDeletegood sir u r great
ReplyDelete