യാഹു ഭൂപടങ്ങള്‍ ഇനി മലയാളമുള്‍പ്പെടെ ഒമ്പത് ഇന്ത്യന്‍ പ്രാദേശിക ഭാഷകളില്‍ കൂടി ലഭ്യമാകും. നിലവിലുള്ള http://in.maps.yahoo.com/ വെബ്സൈറ്റിലാണ് പുതിയ സേവനം കുടി ചേര്‍ത്തിരിക്കുന്നത്.
പ്രാദശിക ഭാഷകളില്‍ ലഭ്യമാകുന്നതിനു പുറമെ നഗരത്തിന്‍റെ ഏതു ഭാഗത്തേയ്ക്കും നടന്നു പോകേണ്ട ദിശ, പ്രധാന ലാന്‍ഡ് മാര്‍ക്കുകള്‍, എടിഎമ്മുകള്‍, പെട്രോള്‍ പമ്പുകള്‍, റസ്റ്റോറന്‍റുകള്‍, ഹോട്ടലുകള്‍ എന്നിവയും ഭൂപടത്തിലൂടെ കണ്ടെത്താനാകും. ഈ മെയില്‍ വഴിയും, എസ് എം എസ് വഴിയും ഈ സേവനം സ്വീകരിക്കാനാവും.
ഇംഗ്ലിഷിനു പുറമെ ഹിന്ദി, തമിഴ്, ഗുജറാത്തി, മറാഠി, ബംഗാളിം കന്നഡ, തെലുങ്ക്, മലയാളം, പഞ്ചാബി എന്നീ ഭാഷകളിലായിരിക്കും യാഹൂ ഭൂപടം ലഭിയ്ക്കുക.അടുത്തിടെ ഡ്രൈവിങ്ങിന്‍റെ ദിശ നിര്‍ണയിക്കാന്‍ കഴിയുന്ന ഭൂപടങ്ങള്‍ പുറത്തിറക്കിയതിനു പിന്നലെയാണ് ഇപ്പോള്‍ നടത്തത്തിന്‍റെ ദിശ നിര്‍ണയിക്കാന്‍ കഴിയുന ഭൂപടം യാഹു പുറത്തിറക്കിയിരിക്കുന്നത്.
ഒരു എസ് എം എസ് അയച്ചാല്‍ ഈ സേവനം വേണമെങ്കില്‍ നിങ്ങളുടെ മൊബൈലിലും ലഭ്യമാകും. ഏതെങ്കിലും ഒരു പ്രത്യേക സ്ഥലം മാത്രം സൂം ചെയ്ത് കാണാനും ചിത്രങ്ങള്‍ സേവ് ചെയ്ത് പങ്കുവയ്ക്കാനും ഭൂപടത്തില്‍ സൌകര്യമുണ്ട്.
പ്രധാന പട്ടണങ്ങളുടെയെല്ലാം വിശദമായ ഭൂപടം ഇത്തരത്തില്‍ ലഭ്യമാകും. ആദ്യമായി നഗരത്തിലെത്തുന്ന ഒരു വ്യക്തിയ്ക്കു പോലും ഭൂപടം ഉപയോഗിച്ച് എത്തേണ്ട സ്ഥലം കൃത്യമായി നിര്‍ണയിക്കാനകും. യാഹൂ ഉപയോക്തള്‍ക്ക് ഇത്തരത്തില്‍ ഇന്ത്യയിലെ 179 നഗരങ്ങളുടെയും 4767 പട്ടണങ്ങളുടെയും 226,114 ഗ്രാമങ്ങളുടെയും വിശദമായ ഭൂപടം കാണാനാകും.പ്രാദേശിക ഭാഷകളില്‍ കൂടി ലഭ്യമാകുന്നതോടെ യാഹു ഭൂപടം കൂടുതല്‍ ജനകീയമാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
Aug 25, 2008
യാഹൂ ഭൂപടം: ഇനി പ്രാദേശിക ഭാഷകളിലും
Subscribe to:
Post Comments (Atom)
നല്ല അറിവുകള്‍. നന്ദി.
ReplyDelete