ഗൂഗിള്‍ എര്‍ത്തില്‍ ഇനി ഭൂപടം കാണുന്നതിനൊപ്പം നിങ്ങളെ തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലെ പ്രധാന വാര്‍ത്തകലും ലഭ്യമാകും. ഗൂഗിള്‍ എര്‍ത്തില്‍ എര്‍പ്പെടുത്തിയിരിക്കുന്ന ഗൂഗിള്‍ ന്യൂസ് ലെയര്‍ സംവിധാനത്തിലൂടെയാണ് നിങ്ങള്‍ തിരയുന്ന സ്ഥലത്തെ വാര്‍ത്ത കൂടി ലഭ്യമാകുന്നത്.ഓരോ സ്ഥലവും സൂം ചെയ്യുന്നതിനനുസരിച്ച് അതാത് സ്ഥലത്തെ പ്രാദേശിക ദേശീയ വാര്‍ത്തകളുടെ സംക്ഷിപ്ത രൂപങ്ങള്‍ ലഭ്യമാകും. കൂടുതല്‍ സൂം ചെയ്യുന്നതിനനുസരിച്ച് കൂടുതല്‍ പ്രാദേശിക വാര്‍ത്തകള്‍ ലഭിക്കും.ആഗോള താപനം മുതല്‍ സ്കൂള്‍ വാര്‍ത്തകള്‍ വരെ ഇത്തരത്തില്‍ ലഭ്യമാകുമെന്നാണ് ഇതു സംബന്ധിച്ച ഒരു ബ്ലോഗ് പോസ്റ്റ് പറയുന്നത്.ഓരോ സ്ഥലത്തെയും പ്രധാനവാര്‍ത്തകള്‍ 4500ഓളം വാര്‍ത്ത ഉറവിടങ്ങളില്‍ നിന്ന് യഥാസമയം പരിഷ്കരിക്കുനതിനാല്‍ എറ്റവും പുതിയ വാര്‍ത്തകള്‍ തന്നെ ഉപയോക്താവിന് ലഭ്യമാകുമെന്ന് ഉറപ്പു വരുത്തുന്നതായി ഗൂഗിള്‍ എര്‍ത്ത് പ്രൊഡക്ട് മാനേജര്‍ ബ്രാന്‍ഡണ്‍ ബാഡ്ജര്‍ പറഞ്ഞു.പുതിയ സംവിധാനത്തില്‍ ഉപയോക്താക്കള്‍ക്ക് മതിപ്പുണ്ടെങ്കില്‍ ഇത് കൂടുതല്‍ വ്യാപകമാക്കുമെന്നും ബാഡ്ജര്‍ പറഞ്ഞു.ഗൂഗിള്‍ എര്‍ത്തിന്‍റെ ഇടതുവശത്തുളള ലെയേഴ്സ് മെനുവിലുളള ഗാലറി മെനുവില്‍ നിന്ന് ഗൂഗിള്‍ ന്യൂസ് ലെയര്‍ തെരഞ്ഞെടുക്കാം. ഇനി ഗൂഗിള്‍ ന്യൂസ് ലെയര്‍ എടുത്ത് നിങ്ങള്‍ക്കാവശ്യമുളള സ്ഥലങ്ങള്‍ സൂം ചെയ്യാന്‍ തുടങ്ങാം. ഭൂപടത്തില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്ന ഇടങ്ങളിലെല്ലാം ഒരു ഗൂഗിള്‍ ന്യൂസ് ഐക്കണ്‍ ഉണ്ടായിരിക്കും. ഈ ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ ആ സ്ഥലത്തെ വാര്‍ത്താശകലം ലഭിക്കും. ലിങ്കില്‍ ക്ലിക്ക് ചെയ്യുകയാണെങ്കില്‍ വിശദമായ വാര്‍ത്തയും ലഭിക്കും.
Aug 30, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment