Feb 28, 2008

കാണം വിറ്റും നാനോ വാങ്ങണം ..


രതന്‍ ടാറ്റാ എതായാലും വാക്ക് പാലിച്ചു. ബൂലോകരായ ബൂലോകരെയെല്ലാം കാര്‍ ഉടമകള്‍ ആക്കുമെന്നു അങ്ങേരു പ്രസ്താവിച്ചിരുന്നു പോലും. വെറും ഒരു ലക്ഷം രൂപയ്ക്ക് നിങ്ങളെയെല്ലാം ഒരു കാര്‍ ഉടമകള്‍ ആക്കാം എന്നുള്ള അങ്ങേരുടെ പ്രസ്താവന കേട്ടപ്പോള്‍ പലരും " അത് കുറെ പുളിക്കും എന്ന്‍ പറഞ്ഞിരുന്നു " എന്നാല്‍ ഇപ്പോഴിതാ നാനോ ഇറങ്ങിയിരിക്കുന്നു ഒരു ലിറ്റര്‍ പെട്രോള്‍ ഒഴിച്ചാല്‍ നലുപെര്‍ക്ക് സുഘമായിരുന്നു ഇവിടത്തെ സൂപ്പര്‍ ഹൈ വേ യിലൂടെ [ സോറി ] പറക്കാം . ഇവിടെ സോറി എന്ന പ്രയോഗം നടത്തിയത് എന്തിനാണെന്ന് മാന്യ വായനക്കാര്‍മനസിലാക്കിയിരിക്കുമല്ലോ..എതായാലും മുന്നും പിന്നും നോക്കാതെ ബാങ്ക് il നിന്നു പണം വയ്പയെടുത്തു നല്ല പരിചയമുള്ള മലയാളികള്‍ക്ക് പലിശ അടച്ചു മുടിയാന്‍ പുതിയ ഒരു കാരണം കൂടി കിട്ടിയിരിക്കുന്നു. വെറും ഒരു ലക്ഷം രൂപ + ടാക്സ് .മാസത്തില്‍ 2500 രൂപ അടവ് ഇനി ആലോചിക്കാനില്ല കാണം വിറ്റും നാനോ വാങ്ങണം ..എന്നാല്‍ പുതിയ നാനോ രാജ കുമാരന് ‍ഏറ്റവും കൂടുതല്‍ ഇറങ്ങാന്‍ പോകുന്നത് കേരളത്തിലെ നിരത്തുകളില്‍ ആണത്രെ. അപ്പൊ ചിന്ന ചിന്ന സംശയങ്ങള്‍ ഉയര്‍ന്നു വരും ഭൂമി മലയാളത്തിലെ റോഡുകളില്‍ ഇപ്പൊ തന്നെ തിരക്കോട് തിരക്കാണ്‌ നാഷണല്‍ ഹൈ വേ യില്‍ കൂടി ഒരു കിലോ മീറ്റര്‍ സന്ച്ചരിച്ചാല്‍ മതി പല ടൈപിലുള്ള പലതരം വരയിടിയില്‍ ഉള്ള അപകടങ്ങള്‍ കാണാം കൂടാതെ വാഹനങ്ങള്‍ കത്തിക്കുക ഡ്രൈവെരെ തല്ലികൊല്ലുക തുടങ്ങിയ മറ്റു ചില കലാപരിപാടികളും .
അപ്പോള്‍ നാനോ വരുന്നത് കൊണ്ടു വല്യ പുതുമയൊന്നുമില്ല ബൈക്ക് ഉള്ളവരെല്ലാം അത് വിറ്റ് അല്ലേല്‍ വല്ല ദരിദ്ര വാസികള്‍ക്ക് വെറുതെ കൊടുത്തോ നാനോ വാങ്ങും . നാനോ കുനന്‍ ആണ് എന്നൊക്കെ പറയുന്നുണ്ട് എന്നാലും ബൈക്ക് നു പോകാനുല്ലതിനെക്കാള്‍ സ്ഥലം യേവന് വേണം അതിനിപ്പോ റോഡിലെവിടെ സ്ഥലം അത് മാത്രം ചോദിക്കരുത് വാഹനമുണ്ടോ വഴിയുണ്ട് റോടെന്താ നിങ്ങളുടെ തറവാട് സ്വതാണോ .?? പിന്നെ കൂടി പോയ്യാല്‍ """ യാരെടാ യെവന്‍ അവന്ടെ ഒരു നാനോ എടുത്തോണ്ട് പോടാ നിന്ടെ " മല്ടിലാക് " കാര്‍ എന്ന ആക്രോശങ്ങള്‍ ഉയരും അത്ര മാത്രം .. പിന്നെ കിലോ മീറ്ററിനു 9 എന്ന നിരക്ക് മാറി 99 എന്നാകും അപകട നിരക്ക് ഹായ് പുരോഗതി തന്നെ..

പിന്നെ രതന്‍ ടാറ്റാ ചുളുവില്‍ ഒരു കാര്യം കൂടി പറഞ്ഞിട്ടുണ്ട് ഭാര കൂടുതല്‍ ഉള്ളതൊന്നും നാനോയില്‍ ഇല്ലെന്ന് കാര്യം മനസിലായില്ലേ നാനോ ഒന്നു തട്ടി കിട്ടിയാല്‍ വര്‍ക്ക്‌ ഷോപ് ഇലേക്കു പെറുക്കി എടുക്കാന്‍ മാത്രം ഒന്നും ഉണ്ടാവില്ലെന്ന് പപ്പടം കണക്കെ പൊടിയും എന്ന് പക്ഷെ അകത്തിരിക്കുന്നവര്‍ സുരക്ഷിതരായിരിക്കുമെന്നു പറഞ്ഞതാണ് മനസിലാകാത്തത് ഒരു കാര്‍ ആകുമ്പോള്‍ തട്ടിയും മുട്ടിയും ഒക്കെ ഇരിക്കുമെന്നു നമുക്കു പോസിറ്റീവ് ആയി ചിന്തിക്കാം .........................വാല്‍കഷ്ണം !! വാല്‍ ഇല്ലാത്ത കഷ്ണംഒടുങ്ങാത്ത ആശ ആക്രാന്തം കുശുംബ് അഹങ്കാരം തുടങ്ങിയ സത് ഗുണങ്ങള്‍ ആണ് ഓരോ പുതിയ ഉല്‍പന്നങ്ങളും സമൂഹത്തില്‍ വാരി വിതറുന്നത് മൊബൈല്‍ ഫോണ്‍ വാങ്ങിയ ആര്ക്കെങ്കിലും എന്നെങ്കിലും സമാദാനം കിട്ടിയിട്ടുണ്ടോ പുതിയ മോടല്‍ വിപണിയില്‍ ഇറങ്ങുമ്പോള്‍ കടം വാങ്ങിയും ഇല്ലാത്ത കാശും കൊടുത്തു അത് കൈകലാക്കുന്നു . അതും തൂക്കി പിടിച്ചു വീട്ടില്‍ എത്താന്‍ സമയമില്ല പുതിയ കിടിലന്‍ മോടല്‍ രംഗത്ത് ഇറങ്ങുന്നു പിന്നെ ബെജാര്‍ ആയി പഴയതു കൊണ്ടു നടക്കാന്‍ മാനക്കേടായി അങ്ങനെ ഹാന്‍ഡ് സെറ്റ് മാറ്റാതെ തരമില്ലെന്നു വരുന്നു . ഈ മാറ്റ കച്ചവടം അനന്തമായി നീളുന്നു. ഇതു തന്നെയാണ് നാനോ യും ഉത്പതിപ്പിക്കുന്ന മാനസികാവസ്ഥ.. ഓര്‍ത്തു വെച്ചോളൂ ...

Feb 26, 2008

വൈ ഫൈ കഴിഞ്ഞു ഇനി വൈ മാക്സ് വസന്തം

വൈ ഫൈ കഴിഞ്ഞു ഇനി വൈ മാക്സ് വസന്തം

വൈ ഫൈ ഉപയോഗിച്ചു നമ്മുടെ വൈ ഫൈ എനബ്ലെട് ഫോണിലും കമ്പ്യൂട്ടറിലും ഫ്രീ ആയി വയര്‍ലെസ്സ് ബ്രോഡ്ബാനറ് ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്ന കാലം ഇനി അധികം വിദൂരമല്ല. ഇന്നിപ്പോള്‍ ഗള്‍ഫിലെ മിക്ക നഗരങ്ങളിലും വൈ ഫൈ വഴി നെറ്റ് യൂസ് ചെയ്യാനുള്ള സൌകര്യം ലഭ്യമാണ്.ഈ രീതിയില്‍ നമ്മുടെ സംസ്ഥാനത്ത് ഒരു നഗരത്തില്‍ പോലും വൈ ഫൈ സൌകര്യം ലഭ്യമാക്കാന്‍ സാദ്യമയിട്ടില്ലെന്നത് വളരെ കേദകരമായ ഒരു കാര്യമാണ് . കാരണം വൈ ഫൈ സാങ്കേതിക വിദ്യയെ യെ കാലഹരണ പെടുതതികൊണ്ട് വൈ മാക്സ് കടന്നു വന്നു .

ചെറിയ പരിതിയില്‍ മാത്രം ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്ന വൈ ഫൈ യെ തള്ളി കൊണ്ടാണ് വൈ മാക്സിണ്ടേ വരവ് .സമീപ ഭാവിയില്‍ വൈ മാക്സ് എന്ന ഈ വയര്‍ലെസ്സ് സാങ്കേതിക വിദ്യ മുഖേന എവിടെയും എപ്പോഴും ആര്ക്കും അതിവേഗ ഇന്‍റര്‍നെറ്റ്‍ ലഭൃമാക്കാവുന്ന ഹോട്ട് പ്ലൈസ് ആയി ഭൂമുഖ മാറുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. നേരത്തെ ഈ രംഗത്ത് ലഭ്യമായ വൈ ഫൈ വയര്‍ലെസ്സ് സാങ്കേതിക വിദ്യ പ്രയോജനപെടുതാന്‍ നാം എവിടെയും തയ്യാറായില്ല ബാഗ്ലൂര്‍ ഹൈദ്രാബാദ് എന്നീ നഗരങ്ങളില്‍ മാത്രമാണ് ഭാഗികമായെന്കിലും ഇതു പ്രാവര്‍ത്തികമാക്കിയത് .

വൈ ഫൈ യുടെ പരിമിതികളില്‍ നിന്നു മുക്തമായിട്ടാണ് വൈ മക്സിണ്ടേ കടന്നു വരവ് ഏതാണ്ട് കേരളത്തിലെ ഒരു താലൂകിന്ടെ വിസ്തീര്‍ണം മുഴുക്കെ ഒരൊറ്റ വൈ മാക്സ് ടവര്‍ മുഗേന ഇന്‍റര്‍നെറ്റ് ലബ്യമാക്കവുന്നതാണ്.

യൂറോപ്യന്‍ നെറ്റ്‌വര്‍ക്ക് കമ്പനികള്‍ തങ്ങളുടെ നെറ്റ്‌വര്‍ക്ക് വൈ മാക്സ് നെറ്റ്‌വര്‍ക്ക് ഇലേക്കു മാറ്റാനുള്ള ശ്രമത്തിലാണ് ഇതിന് ഒരുപാട് നേട്ടങ്ങള്‍ ഉണ്ട്. മുക്കിലും മൂലയിലും വരെ നെറ്റ്‌വര്‍ക്ക് കമ്പനികള്‍ സ്ഥാപിക്കുന്ന നൂറു കണക്കിന് ടവര്‍ കള്‍ക്ക് പകരം 30-60 കി.മീടര്‍ പരിധിയില് ഒരു ടവര്‍ മതിയകുമെന്നത് വല്യ ഒരു കാര്യമാണല്ലോ..

worldwide interoperability for micro wave access എന്നതാണ് വൈ മാക്സിണ്ടേ പൂര്‍ണ രൂപം മൊടോരോല സാമ്സന്ഗ് ഇന്റല്‍ എന്നീ കമ്പനികളൊക്കെ വൈ മാക്സ് സാങ്കേതിക വിദ്യയെ ലോകം മുഴുക്കെ വ്യപിപ്പികാനുള്ള ദ്രിട നിശ്ചയാത്തിലാണ് .നിങ്ങളുടെ മൊബൈല്‍ ഉപകരണത്തിലൂടെ സേകന്റില്‍ നൂറു മെഗാ ബൈറ്റ് ഡാറ്റ കയ്മാറ്റം നടത്താനാവും എന്നത് ഒന്നു സങ്കല്പിച്ചു നോക്കു ------- വൈ മാക്സ് ഇത്തരം ഒരു അവസ്ഥയിലെതും എന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍

ഇന്‍ഫോ കൈരളി

Feb 25, 2008

വേഡ്പ്രസ്സ് ഫ്രീ എസ് എം എസ് [SMS] സര്‍വ്വീസ്

1997 - Hotmail asked "Why can't personal email be FREE?"
2007 - SMSCountry questions "Why can't personal SMS be FREE?"
ഫ്രീ എസ് എം എസ് സൌകര്യവുമായി 160by2 ഇന്ത്യയില്‍ എവിടെയും ഇനി നെറ്റില്‍ നിന്നും എസ് എം എസ് അയയ്ക്കാം ഫ്രീ ആയി തന്നെ .പ്രമുഗ ബ്ലോഗ് അതികായകാരായ വേര്‍ഡ്‌ പ്രസ്സ്‌ ആണ് ഇതിന് പിന്നില്‍ . നിങ്ങളുടെ സെല്‍ നമ്പര്‍ വെച്ചു രജിസ്റ്റര്‍ ചെയ്യുക . ശേഷം യുസര്‍ നെയിം ഉം പാസ്സ് വേര്‍ഡ്‌ ഉം വെച്ചു നിങ്ങള്ക്ക് ഒരു എസ് എം എസ് വരും ഇതു വെച്ചു ലോഗ് ഇന്‍ ചെയ്തു എസ് എം എസ് അയക്കാന്‍ തുടങ്ങാം .. ഇപ്പോ ബീറ്റ മോഡില്‍ ആയതിനാല്‍ 80 ക്യാരക്ടര്‍ വരുന്ന എസ് എം എസ് മാത്രമെ അയയ്ക്കാന്‍ സാദിക്കുകയുള്ളൂ .എസ് എം എസ് അയയ്ക്കാന്‍ മാത്രമല്ല നമ്മുടെ ഫോണ്‍ കോന്ടാക്ട്സ് സേവ് ചെയ്തു സൂക്ഷിക്കാനും ഗ്രൂപ്പ് എസ് എം എസ് അയക്കുന്നതിനും ഈ സൈറ്റ് പ്രയോജനപെടുത്താം. ഇനിയിപ്പോ കോന്ടാക്ട്സ് മിസ്സ്‌ ആയി എന്ന പരാതിയും വേണ്ട. ഈ സൈറ്റിനെ പറ്റി കുറെ നല്ല കാര്യങ്ങള്‍ പറഞ്ഞില്ലേ ഇനിയിപ്പോ ഒരു കുറവ് പറയുന്നത് കൊണ്ടു വല്യ കുഴപ്പമൊന്നുമില്ലല്ലോ അല്ലെ... ഇതില്‍ നിന്നു നിങ്ങള്‍ അയക്കുന്ന എസ് എം എസിന്ടെ കൂടെ ഒരു ചെറിയ ആഡും കാണും കേട്ടോ കാരണം .. കാരണം ??? അവര്‍ക്കും ജീവിക്കണ്ടേ സഹോദരാ ഏതായാലും എനിക്കിഷ്ട്ടപെട്ടു നിങ്ങളും ഒന്നു നോക്ക് കുറെ കാലമായില്ലേ സെന്‍റ് ഫ്രീ എസ് എം എസ് [send free sms] എന്ന് ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്യാന്‍ തുടങ്ങിയിട്ട് .
എന്താ ഞാന്‍ പറഞ്ഞത് സത്യമല്ലേ
കംമെന്റ്സ് പ്രതീക്ഷിക്കാമല്ലോ

Feb 23, 2008

റേഡിയോ തിരിച്ചു വരുന്നു
റേഡിയോ ഉപയോകിക്കാന്‍ സര്ക്കാരിന്റെ അനുമതി വേണ്ടിയിരുന്ന ഒരു കാലത്തെ കുറിച്ചു ചിന്തിക്കാന്‍ പോലും പുതിയ തലമുറയ്ക്ക് കഴിയില്ല. അവര്‍ വേണമെങ്കില്‍ അനുമതിയോന്നുമില്ലാതെ ഒരു റേഡിയോ സ്റ്റേഷന്‍ തന്നെ തുടങ്ങാന്‍ മാത്രം സാങ്കേതികമായി വളര്‍ന്നവരാണ്. വലിയ പണക്കാരുടെയും പത്രസുകരുടെയും വീട്ടില്‍ മാത്രം കണ്ടിരുന്ന റേഡിയോ എണ്ണ അത്ഭുത ജീവിയെ കാണാനായി വട്ടം കൂടി നിന്നവര്‍ നമ്മുടെ ഇടയില്‍ ഇന്നുമുണ്ടാകും .വാര്‍ത്തയും പാട്ടുമോക്കെയായി റേഡിയോ എന്നത് അവര്‍ക്കൊരു വിസ്മയമായിരുന്നു. പിന്നീട് വലിപ്പമൊക്കെ കുറഞ്ഞു ഇത്തിരി സുന്ദര കുട്ടപ്പനായി വന്ന റേഡിയോ എണ്ണ ചതുര പെട്ടി നമ്മുടെ ഗ്രാമീണരുടെ ഉറ്റ തോഴന്‍ ആയി മാറി. എഴുപതിലും എന്പതിലുമൊക്കെ റേഡിയോ സ്റ്റേഷന്‍ ണ്ടേ ഒപ്പം ഉണരുകയും ഉറങ്ങുകയും ചെയ്ത മലയാളി കുടുംബങ്ങള്‍ ദാരാളമുണ്ടായിരുന്നു വീടിലും ഓഫീസിലും ചായ കടയിലും പാടതുമൊക്കെ റേഡിയോ മാത്രമായിരുന്നു അവര്ക്കു കൂട്ട് .വീട്ടില്‍ ഒരു പശുവിനെയോ അടിനെയോ ഒക്കെ വളര്‍ത്തുന്ന പോലെ അവര്‍ റേഡിയോയെയും വളര്‍ത്തി. തോന്നൂരുകളില്‍ ഗള്ഫ് ഇല നിന്നുള്ള ടേപ്പ് രേകര്ടരുകളും ഉകളും ടെലിവിഷന്‍ ഉം കേരളത്തിന്ടെ ഗ്രാമങ്ങളില്‍ പെറ്റു പെരുകിയതോടെ റേഡിയോ പതുക്കെ തിരശീലയ്ക്ക് പിന്നിലേക്ക്‌ മറയുകയായിരുന്നു. പാട്ടുകള്‍ ഇഷ്ട്ടതിനനുസരിച്ചു കേള്ല്കുവാന്‍ ടേപ്പ് കല്‍ സൌകര്യമോരുക്കി .പാട്ടു ഉം സിനിമയും വിനോടവുമോക്കെയായി ടെലിവിഷന്‍ ഉം സ്വീകരണ മുരിയിലെതിയതോടെ റേഡിയോ യെ എല്ലാവരും മറന്നു .

തൊണ്ണൂറുകളുടെ അവസാനം സിഡി പ്ലെയര്‍ ഉം ഡിവിഡി പ്ലെയര്‍ ഉം കമ്പ്യൂട്ടര്‍ ഉം എല്ലാം നമ്മുക്ക് പ്രപ്യമയത്തോടെ റേഡിയോ യ്ക്ക് നമ്മള്‍ volantary retairment എഴുതി കൊടുത്തു. എന്നാല്‍ കഴിന 2-3 വര്ഷമായി റേഡിയോ വിപ്ലവകരമായ തിരിച്ചു വരവാണ് നടത്തി കൊണ്ടിരിക്കുന്നത് . എഫ് എം കലടക്കമുള്ള റേഡിയോ സ്റ്റേഷന്‍ ഉകള്‍ വിപുലമാകുകയും പുതുമയാര്‍ന്ന പരിപാടികളുമായി രംഗത്ത് വരികയും റേഡിയോ എന്ന പഴഞ്ജന്‍ പെട്ടി മൊബൈല്‍ ഫോനിലെക്കും കാര്‍ സ്ടീരിയോയില്ലെക്കും ഒക്കെ ചുരുങ്ങുകയും ചെയ്തതോടെയാണ് റേഡിയോ ഒരു ഗംഭീരന്‍ തിരിച്ചു വരവ് നടത്തുന്നത്. ഒരു പക്ഷെ ടക്നോളജി യുടെ ചരിത്രത്തില്‍ നമ്മള്‍ പഴഞ്ഞനെന്നു മുദ്ര കുത്തിയ ഒരു സാദനവും റേഡിയോ യെ പോലെ ഒരു തിരിച്ചു വരവ് നടത്തിയിട്ടുണ്ടാകില്ല .ഉറപ്പ് .....എഫ് എം റേഡിയോറേഡിയോ യെ ഒരു വിനോടോപതിയക്കുന്നതില്‍ വല്യ പങ്കു വഹിച്ചത് എഫ് എം ണ്ടേ വരവാണ് . കൂടുതല്‍ ഗുണ നിലവാരവും ശബ്ദ നിലവാരവുമാണ് എഫ് എം ണ്ടേ പ്രതെകത . 2005 ഇല സ്വകാര്യ എഫ് എം സംപ്രേഷണത്തിന് അനുവദിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ നയം വന്നതോടെയാണ് ഇന്ത്യ യില്‍ ഒരു എഫ് എം തരന്ഗം ഉണ്ടാകുന്നത്. ആകാശവാണിയുടെ നിലവിലുള്ള എഫ് എം സ്റ്റേഷന്‍ ഉകള്‍ക്ക് പുറമെ സ്വകാര്യ മേങലക്കായി ഇന്ത്യ യില്‍ 90 നഗരങ്ങളിലായി 336 ചാനലുകല്‍ക്കാന് അനുമതി നല്‍കിയത് . ഇതില്‍ 17 എണ്ണം കേരളത്തിലാണ് . ..ഇന്റര്നെറ്റ് റേഡിയോ
സര്‍വം ഇ-മയമായ ഈ കാലത്ത് രടിയോയും ഈ ലോകത്ത് പ്രതിഷ്ട്ട നേടി കഴിന്നു .1993 ലാണ് അത്യമായി ഇന്റര്നെറ്റ് റേഡിയോ പരീക്ഷിക്കപെട്ടത് .എന്നാല്‍ 1995 ഒടെയാണ് മുഴു സമയ ഇന്റര്നെറ്റ് റേഡിയോ നിലവില്‍ വന്നത്. ലോകത്തിന്ടെ ഏത് കൊനില്ലുള്ള ചാനലും എവിടെയിരുന്നും ശ്രവിക്കമെന്നതാണ് ഇന്റര്നെറ്റ് റേഡിയോ യുടെ നന്മ. . ഇന്നു വിന്ഡോസ് അതിഷ്ട്ടിത മൊബൈല് ഫോണുകള്‍ വഴിയും ഇന്റര്നെറ്റ് റേഡിയോ കല്‍ ലഭ്യമാണ്.
സിറാജ്

Feb 22, 2008

ഗൂഗിള്‍ രണ്ടും കല്പിച്ചു തന്നെ


GOOGLE MENU

GOOGLE BOOT PAGE

ഗൂഗിള്‍ കുടുംബത്തില്‍ നിന്നും ഒരു വീരന്‍ കൂടി പിറക്കുന്നു എസ് ഗൂഗിള്‍ ണ്ടേ ഓപറേറ്റിങ്ങ് സിസ്റ്റ്തെ കുറിച്ചു തന്നെ .ഗൂഗിള്‍ രഹസ്യമായി വെച്ചത് ഏതായാലും ചെറിയ തോതിലെന്കിലും ഇപ്പൊ പരസ്യമായി എന്ന് പറയാം .ഗ്നൂ ലിനക്സിനെ ആദാരമാക്കി കോര്‍ ടെക്നോളജി ഉപയോഗിച്ചാണ്‌ ഗൂഗിള്‍ പുതിയ ഓപറേറ്റിങ്ങ് സിസ്ടം നിര്‍മിക്കുന്നത് .. 3 വേര്‍ഷന്‍ ഓപറേറ്റിങ്ങ് സിസ്ടം ഇറക്കനനത്രേ ഗൂഗിള്‍ ണ്ടേ പ്ലാന്‍ ഏതായാലും ബാക്കി രഹസ്യങ്ങളൊക്കെ ഗൂഗിള്‍ തങ്ങളുടെ ലോകറില്‍ വെച്ചു പൂട്ടിയിരിക്കുവാ . കാരണം ബില്‍ ഗേറ്റ്സ് സാറിനെ അവര്‍ക്ക് നന്നായി അറിയാം . ഏതായാലും ഗൂഗിള്‍ ണ്ടേ ഓപറേറ്റിങ്ങ് സിസ്റ്റ്തിണ്ടേ വരവോടെ മൈക്രോസോഫ്റ്റ് ണ്ടേ ജാട ഒന്നു കുറഞ്ഞു കിട്ടും .......... പിന്നെ ഈ പറയുന്ന ന്യൂസ് ഒന്നും ഗൂഗിള്‍ പുറത്തു വിട്ടിടില്ല കേട്ടോ .ഞാന്‍ ആധികാരികമായിട്ടല്ല ഇക്കാര്യം പറയുന്നതു, ഇങ്ങനെയൊന്നുണ്ടെങ്കില്‍ അതു നമുക്കു ലഭിക്കുന്നതുവരെ വെയിറ്റ് ചെയ്യാം... കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് വിസിറ്റ് ചെയ്ക ....
Feb 14, 2008

ഗൂഗിള്‍ മലയാളം ഇനി ബ്ലോഗറിലും ഓര്‍ക്കുട്ടിലും

ബ്ലോഗറില്‍ സെറ്റപ്പ് ചെയ്യാന്‍ വളരെ എളുപ്പമാണ്:നിങ്ങളുടെ ബ്ലോഗിന്റെ സെറ്റിംഗ്സില്‍ ബേസിക് ടാബില്‍ താഴെ ഗ്ലോബല്‍ സെറ്റിംഗ്സ് നോക്കുക. അവിടെ മലയാളത്തിലുള്ള ട്രാന്‍സ്‌ലിറ്ററേഷന്‍ സെറ്റ് ചെയ്യുക. ഇനി എഴുതിത്തുടങ്ങാം. താഴെ കാണുന്നപോലെ മലയാളം ‘അ’ പോസ്റ്റ് എഡിറ്റ് ചെയ്യുന്നിടത്ത്‌ കാണുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.ഇനി എഴുതിത്തുടങ്ങാം. താഴെ കാണുന്നപോലെ മലയാളം ‘അ’ പോസ്റ്റ് എഡിറ്റ് ചെയ്യുന്നിടത്ത്‌ കാണുന്നുണ്ടെന്ന് ഉറപ്പുവരുത്തുക
ഏതാണ്ട് ഇതുപോലെ തന്നെ ഓര്‍ക്കുട്ടിലും ചെയ്യാം. Edit Profile-ല്‍ പോയി, Languages I speak എന്നതില്‍ മലയാളമാക്കുക.


എഴുതിതുടങ്ങുമ്പോള്‍ ചെക്ക്ബോക്സില്‍ ടിക്ക് മാര്‍ക്കുണ്ടെങ്കിലേ മലയാളത്തില്‍ വരൂ. ഇംഗ്ലീഷും മലയാളവും മാറിമാറി ഉപയോഗിക്കാന്‍ Control-g ഞെക്കുകFeb 13, 2008

ഇ - പ്രണയം

ഇ - പ്രണയകാലത്ത്
പ്രണയിനിയോട് എങ്ങിനെ ഹൃദയം തുറക്കുമെന്നറിയാതെ ആകുലപ്പെട്ടിരുന്ന ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു. ഇന്ന് എല്ലാം ഇന്‍സ്റ്റന്‍റാണ്. ഐ ടിയുഗത്തില്‍ പ്രണയം പറയാനായി പ്രണയിതാക്കള്‍ക്കു മുന്നില്‍ ആയിരമായിരം വഴികളുണ്ട്.രാത്രി ഉറക്കിളച്ചിരുന്ന് പ്രണയലേഖനം എഴുതി മറ്റാരും കാണാതെ പുസ്തകത്താളുകള്‍ക്കിടയില്‍ ഒളിപ്പിച്ച് പ്രണയിനിയ്ക്ക് കൈമാറി കഴിയുമ്പോഴുണ്ടാകുന്ന നിര്‍വൃതി ഇ - പ്രണയത്തിനില്ലെങ്കിലും ഇന്‍റര്‍നെറ്റില്‍ പ്രണയം പൂത്തുലയുക തന്നെയാണ്.എസ്‌എംഎസ്‌ ഉണ്ടെങ്കിലും പ്രണയദിനത്തില്‍ ഇ - സന്ദേശങ്ങളോട് തന്നെയാണ് കൌമാരത്തിന് പ്രണയം. മനസ്സിലുള്ള കാര്യം വെളിപ്പെടുത്താന്‍ ഇ - കാര്‍ഡു പോലൊരു ഹംസമില്ലെന്ന കാര്യത്തില്‍ കമിതാക്കള്‍ക്ക് രണ്ടുപക്ഷമില്ല. കാമുകനോടോ കാമുകിയോടോ ഹൃദയം തുറന്നുകാട്ടാം. പാട്ടായോ സംഭാഷണമായൊ കവിതയായോ പ്രസംഗമായോ എങ്ങനെയുമാകാമെന്നതാണ് ഇ - കാര്‍ഡുകളുടെ സവിശേഷത.പ്രിയതമന്‍‌മാരുടെയും പ്രിയതമകളുടെയും കോടിക്കണക്കിന് പ്രണയ സന്ദേശങ്ങളാണ് പ്രണയദിനത്തില്‍ ഇ - മെയിലുകളായി പറക്കുന്നത്. ഇ - പ്രണയത്തിന്‍റെ ഇക്കാലത്ത് പ്രണയം തളിര്‍ക്കാന്‍ പ്രത്യേക കാരണമൊന്നും വേണ്ട. എന്തിന് ഒന്നു കാണുക പോലും. ആദ്യം ചാറ്റിങ്ങിലൂടെ പരസ്പരം ഹൃദയം കൈമാറുന്നു. പിന്നെ കാതങ്ങള്‍ക്കകലെയുള്ള പ്രിയതമന്‍റെയോ പ്രിയതമയുടെയോ മെയില്‍ ബോക്സിലേക്ക് ഇ - മെയിലുകളുടെയും ഇ - കാര്‍ഡുകളുടെയും നിലയ്ക്കാത്ത പ്രവാഹമായിരിക്കും.പരമ്പരാഗത പ്രണയത്തിന്‍റെ അളവുകോലുകള്‍ കൊണ്ട് അളക്കാനാവാത്തതാണ് ഇ - പ്രണയം. പ്രണയത്തിന്‍റെ കാല്‍പനികതയ്ക്ക് ഇവിടെ പ്രസക്തിയില്ല. പല പ്രണയങ്ങളും വലയില്‍ തുടങ്ങി വലയില്‍ കുരുങ്ങി അവസാനിക്കുകയും ചെയ്യുന്നു. വൈകാരികവും ക്രിയാത്മകവുമായി നമ്മെ തിരിച്ചറിയുന്ന ആരോ ഒരാള്‍ എന്ന ബന്ധത്തിനപ്പുറം പലരും ഇതിനെ കാണുന്നില്ല. പരസ്പരം അറിയുമ്പോള്‍ ലഭിയ്ക്കുന്ന ചില പിന്തുണകള്‍, ആശ്വാസവചനങ്ങള്‍, അനുമോദനങ്ങള്‍. അത്രയേ പ്രതീക്ഷിക്കുന്നുള്ളു ഇ - പ്രണയിതാക്കള്‍. എങ്കിലും ഈ പ്രണയ ദിനത്തില്‍ ഇന്‍റര്‍നെറ്റിനെ പ്രണയത്തിന്‍റെ പൂങ്കാവനമാക്കി മാറ്റുകയാണ് പ്രണയിനികള്‍.

Feb 11, 2008

ഓണ്‍ ലൈന്‍ ഓഹരി വിപണി

ഇന്റര്‍നെറ്റ് ണ്ടേ സഹായത്തോടെ ഓഹരി വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന സംവിടനമാണ് ഓണ്‍ലൈന്‍ ട്രെടിംഗ് . ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ള പി സി സ്വന്തംയുന്ടെന്കില്‍ നിങ്ങള്‍ക്കും ഈ മേകലയില്‍ ഒരു കയ് നോക്കാം. ഓണ്‍ ലൈന്‍ ട്രെടിംഗ് ലഭ്യമാക്കുന്ന ബ്രോകരെജ് സ്ഥാപനങ്ങള്‍ ഇതിനായി നിങ്ങളെ സഹായിക്കും .

പെപ്പരിണ്ടേ ഉപയോഗം തീരെ ഇല്ല എന്നതാണ് ഓണ്‍ ലൈന്‍ ട്രെടിംഗ് ണ്ടേ പ്രഥാന ഗുണം . ചെക്കുകള്‍ എഴുതുകയോ ട്രാന്‍സ്ഫര്‍ ഇന്‍സ്ട്രക്ഷനുകള്‍ പഠിക്കുകയോ ഒന്നും വേണ്ട .സിന്ങള്‍ സ്ക്രീന്‍ ordar എന്‍ട്രി ആണ് ഇത്. ഇവ എല്ലാം ട്രെടിംഗ് ഇനെ എളുപ്പമാക്കുന്നു.. ....

നിമിഷങ്ങള്‍ കൊണ്ടുള്ള കളിയാണ് ഡേ ട്രെടിംഗ് തന്ത്രപരമായി ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ഈ കളി പലര്ക്കും അനുയോജ്യമല്ല ഡേ ട്രെടിംഗ് ആണ് ചെയ്യുന്നതെന്കില്‍ ആവശ്യത്തിന് ഫണ്ടുകള്‍ കയ്യില്‍ കരുതണം ഇത് നഷ്ടം സംബവിചാലും പിടിച്ചു നില്ക്കാന്‍ സഹായിക്കും ദീര്ഗ കല നിക്ഷേപങ്ങള്‍ ആകുമ്പോള്‍ അതിന് റിസ്ക് കുറവായിരിക്കും . ഡേ ട്രെടിംഗ് നു റിസ്ക് വളരെ കൂടുതലാണ്..

പ്രമുഗ കമ്പനികള്‍


ചെറുതും വലുതുമായ ഒട്ടേറെ കമ്പനികള്‍ ഓണ്‍ ലൈന്‍ ട്രെടിംഗ് സൌകര്യം നല്ക്കുന്നുണ്ട് .ഇവരുടെ ഓണ്‍ ലൈന്‍ പോര്ടളിലൂടെ നിങ്ങള്ക്ക് ഇടപാടുകള്‍ നടത്തം. പ്രമുഗ കമ്പനികളും അവരുടെ വെബ് സൈറ്റ് :


മൈക്രോസോഫ്റ്റ് Vs ഹാകര്‍മാര്‍


മൈക്രോസോഫ്റ്റ് ശരിക്കും പെട്ടു കേട്ടോ ഹാക്കര്മാരെ കൊണ്ടു ഒരു വിന്‍ഡോസ് എക്സ്പി കൊണ്ടു യെവന്മാര്‍ എന്തെല്ലാം ഉണ്ടാക്കി .. എന്തെ ellavarum വാ പോളിചിരിക്കുന്നെ അപ്പൊ നിങ്ങളൊന്നും അറിഞ്ഞില്ല അല്ലെ... കേട്ടിട്ടില്ലെ മൈക്രോസോഫ്റ്റ് ഇന്ടിഗോ , dayamand , ക്രിസ്ടല്‍ , ലിനക്സ് വിന്‍ഡോസ് , പിന്നെയും പിന്നെയും കുറെ എണ്ണം അവര്‍ സ്വന്തമായി ഇറക്കി . ആര് യെവന്മാര്‍ തന്നെ ഹാകര്‍മാര്‍ . അതിലൊന്ന് [ക്രിസ്ടല്‍ വിന്‍ഡോസ്] ഇന്നാള് എനിക്ക് കിട്ടി ..യൂസ് ചെയ്തു നോക്കുംബോഴേക്കും കൊള്ളാം യെവന്‍ ഒരിജിനലിന്നെ vellum .. സൂപര്‍ എന്ന് പറഞ്ഞാല്‍ കുറഞ്ഞു പോകും .അതിലും സൂപ്പര്‍ ആണ് കേട്ടോ . നിങ്ങളും ഒന്നു നോക്കു എന്നിട്ട് പറ അഭിപ്രായം.


crystal xp 2008


thn click xp links

GOOGLE INDIC TRANSLITERATE

സാറന്മാര്‍ക്ക് എന്താ അവിടിരുന്നു പറഞ്ഞാല്‍ പോരെ ...കഷ്ട്ടപടെല്ലാം ഞങ്ങള്‍ പാവങ്ങള്‍ക്ക് ..ഇതെല്ലം പോട്ടെ എന്ന് വെക്കാം ചെക്കന്‍ [ കുറെ പൈസ ചെലവാക്കിയതല്ലേ ] കഷ്ട്ടപെട്ടതല്ലേ. കുറച്ചു മാര്‍ക്കു അതികം കൊടുത്തേക്കാം എന്ന് ഏതെങ്കിലും സാറന്മാര്‍ പറയുമോ ..എവിടെ????


ഇതെല്ലാം പോട്ടെന്നു വെക്കാം ഇനി ഇതും കൊണ്ടു ഒരു ഡി ടി പീ സെന്ടരില്‍ പോയാല്‍ അവന്മാരുടെ ജാഡ അത് വേറെ കാണണം .. ബില്ല് മുറിക്കുമ്പോള്‍ ഒരു പുളി ചിരിയും... പറഞ്ഞു വരുന്നത് എന്നെ പോലുള്ള ഇപ്പോഴത്തെ പിള്ളാരുടെ ട്രെന്‍ഡ് ആയ പ്രൊജക്റ്റ് നിര്‍മാനത്തെ കുറിച്ചു തന്നെയാ... ഇതിന് പരിഹാരം വേണം എന്ന് വെച്ചിട്ട് തന്നെയാ ഒരു ദിവസം ക്ലാസ്സും കട്ടാക്കി ഞാന്‍ നെറ്റില്‍ ഇരുന്നത് ഏതായാലും അതുകൊണ്ട് ഉപകാരമുണ്ടായി ... ഡിഗ്രി വിദ്യാര്തിയായ ഞാന്‍ തന്നെ എന്ടെ പ്രോജക്ട്സ് എല്ലാം സ്വന്തമായി തന്നെ ടൈപ് ചെയ്തു സബ്മിട്ടും ചെയ്തു . സ്വന്തമായി ടൈപ് ചെയ്തത് കൊണ്ടു മനസിലാക്കാനും പറ്റി. ഇല്ലെന്കില്‍. വെറുതെ സാറിനെ പറ്റിക്കാന്‍ ഒരു പ്രൊജക്റ്റ് ..പറഞ്ഞു വരുന്നത് നമ്മുടെ ഗൂഗിളിണ്ടേ ഇന്‍ഡിക് നെ പറ്റി തന്നെയാ ... ഇനി നിങ്ങള്ക്ക് എന്താ ടൈപ് ചെയ്യാനുള്ളത് അത് മലയാളം ആയിക്കോട്ടെ ,ഹിന്ദിയോ , കന്നടയോ ,തമിലോ എന്തും ഇന്‍ഡിക് ചെയ്തു തരുമെന്നെ ........ ജസ്റ്റ് ഒന്നു വിസിറ്റ് ചെയ് . യെവന്‍ പുലി തന്നെയാ കേട്ടാ...http://www.google.com/transliterate/indic/Malayalam


തപ്പി നോക്കാം ഇനി മലയാളികള്ക്ക്

തപ്പി നോക്കാം ഇനി മലയാളികള്ക്ക് ഇതു സത്യമാണ് കേട്ടോ പുതിയ ഒരു സേര്‍ച്ച്‌ എന്‍ജിന്‍ ആണ് കക്ഷി.. നമ്മുക്ക് എന്താണ് തപ്പാനുള്ളത് എന്ന് വെച്ചാല്‍ ചുമ്മാ അത് ടൈപ് ചെയ്തു കൊടുത്താല്‍ മതിയെന്നേ ....ഹൊ ഇത്രയൊക്കെ പറഞ്ഞിട്ടും ഞാന്‍ കക്ഷിയുടെ പേരു പറഞ്ഞില്ല അല്ലെ .. ഞാന്‍ പറയാനിട്ടു തന്നെയാണെന്നു വെച്ചോ എന്തിലും ഒരു സസ്പെന്‍സ് വേണമല്ലോ അപ്പൊ പറയാം അല്ലെ.
അപ്പൊ നിങ്ങള്‍ ഇപ്പൊ വിചാരിക്കുന്നുണ്ടാവും ഇവന്‍ നേരാം വണ്ണം കാര്യം പറയില്ല തല്ലി പറയിക്കേണ്ടി വരും എന്ന്.. ഹയ്യോ ഞാന്‍ പറഞ്ഞതു സേര്‍ച്ച്‌ എന്ജിണ്ടേ പേരു തന്നെയാ ... തപ്പിയോക്ക.ഇന്‍ [www.tapioca.in]

Feb 8, 2008

ഇന്റര്‍നെറ്റ് റേഡിയോ Malayalam internet radio

വിന്‍ഡോസ്‌ എക്സ്‌ പി മലയാളത്തില്‍ [MALAYALAM WINDOWS XP]

Windows® XP മലയാളം ഇന്‍റര്‍‍ഫേസ് പായ്ക്ക്
Windows XP Professional നും Windows XP Home Edition നും ഉള്ള ഭാഷാ ഇന്‍റര്‍ഫേസ് പായ്ക്ക് (LIP), വളര്‍ന്നുകൊണ്ടിരിക്കുന്നതോ ന്യൂനപക്ഷമോ ആയ ഭാഷകളുടെ വിപണികള്‍ക്കായി തയ്യാറാക്കിയ ഉന്നത നിലവാരമുള്ള ഒരു പ്രാദേശികാവരണമാണ് (localized “skin”). ഉപയോക്തൃ ഇന്‍റര്‍ഫേസ് ഘടകങ്ങളില്‍ ഒരു ചെറിയ ഗണം മാത്രം പരിഭാഷപ്പെടുത്തി 80% വരെ തദ്ദേശീയാനുഭവം സൃഷ്ടിക്കാന്‍ ഭാഷാ ഇന്‍റര്‍ഫേസ് പായ്ക്കുകള്‍ക്ക് കഴിയും.
അവലോകനം
Windows XP കുടുംബത്തിനുള്ള മലയാളം ഭാഷാ ഇന്റര്ഫേസ് പായ്ക്ക്, Windows XP ഉപയോക്തൃ ഇന്റര്ഫേസിന് ഏറെക്കുറെ പൂര്ണ്ണമായൊരു മലയാള ഭാഷാനുഭവം നല്കുന്നു. ഈ മലയാളം ഇന്റര്ഫേസ് പായ്ക്കിന്റെ സംസ്ഥാപനത്തിന് നിങ്ങളുടെ Microsoft Windows ന്റെ സാധൂകരണം ആവശ്യമാണ്.ഈ സാധൂകരണം, നിങ്ങള് Windows ന്റെ ആധികാരികമായതും പൂര്ണ്ണ അനുമതിയുള്ളതുമായ പകര്പ്പാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുന്നു. യഥാര്ത്ഥ Windows സോഫ്റ്റ്വെയര് ഉപയോഗിക്കുന്നതിന്റെ മെച്ചങ്ങളെക്കുറിച്ച് കൂടുതല് മനസ്സിലാക്കാന് ദയവായി യഥാര്ത്ഥ Microsoft സോഫ്റ്റ്വെയര് താള് സന്ദര്ശിക്കുക.
സിസ്റ്റം ആവശ്യകതപിന്തുണയ്ക്കുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റം: Windows XP• പിന്തുണയ്ക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍: സേവന പായ്ക്ക് 2(SP2) ഉള്ള Windows XP 32-ബിറ്റ് ഇംഗ്ലീഷ് പതിപ്പ്• ഡൌണ്‍ലോഡ് ചെയ്യാന്‍ 6.7 Mb സ്വതന്ത്ര സ്ഥലം• സംസ്ഥാപനത്തിനായി 15 Mb സ്വതന്ത്ര സ്ഥലം
കൂടുതല്‍ വിവരങ്ങല്‍ക്ക്‌ സന്ദര്‍ശിക്കുക