Feb 28, 2008

കാണം വിറ്റും നാനോ വാങ്ങണം ..


രതന്‍ ടാറ്റാ എതായാലും വാക്ക് പാലിച്ചു. ബൂലോകരായ ബൂലോകരെയെല്ലാം കാര്‍ ഉടമകള്‍ ആക്കുമെന്നു അങ്ങേരു പ്രസ്താവിച്ചിരുന്നു പോലും. വെറും ഒരു ലക്ഷം രൂപയ്ക്ക് നിങ്ങളെയെല്ലാം ഒരു കാര്‍ ഉടമകള്‍ ആക്കാം എന്നുള്ള അങ്ങേരുടെ പ്രസ്താവന കേട്ടപ്പോള്‍ പലരും " അത് കുറെ പുളിക്കും എന്ന്‍ പറഞ്ഞിരുന്നു " എന്നാല്‍ ഇപ്പോഴിതാ നാനോ ഇറങ്ങിയിരിക്കുന്നു ഒരു ലിറ്റര്‍ പെട്രോള്‍ ഒഴിച്ചാല്‍ നലുപെര്‍ക്ക് സുഘമായിരുന്നു ഇവിടത്തെ സൂപ്പര്‍ ഹൈ വേ യിലൂടെ [ സോറി ] പറക്കാം . ഇവിടെ സോറി എന്ന പ്രയോഗം നടത്തിയത് എന്തിനാണെന്ന് മാന്യ വായനക്കാര്‍മനസിലാക്കിയിരിക്കുമല്ലോ..എതായാലും മുന്നും പിന്നും നോക്കാതെ ബാങ്ക് il നിന്നു പണം വയ്പയെടുത്തു നല്ല പരിചയമുള്ള മലയാളികള്‍ക്ക് പലിശ അടച്ചു മുടിയാന്‍ പുതിയ ഒരു കാരണം കൂടി കിട്ടിയിരിക്കുന്നു. വെറും ഒരു ലക്ഷം രൂപ + ടാക്സ് .മാസത്തില്‍ 2500 രൂപ അടവ് ഇനി ആലോചിക്കാനില്ല കാണം വിറ്റും നാനോ വാങ്ങണം ..



എന്നാല്‍ പുതിയ നാനോ രാജ കുമാരന് ‍ഏറ്റവും കൂടുതല്‍ ഇറങ്ങാന്‍ പോകുന്നത് കേരളത്തിലെ നിരത്തുകളില്‍ ആണത്രെ. അപ്പൊ ചിന്ന ചിന്ന സംശയങ്ങള്‍ ഉയര്‍ന്നു വരും ഭൂമി മലയാളത്തിലെ റോഡുകളില്‍ ഇപ്പൊ തന്നെ തിരക്കോട് തിരക്കാണ്‌ നാഷണല്‍ ഹൈ വേ യില്‍ കൂടി ഒരു കിലോ മീറ്റര്‍ സന്ച്ചരിച്ചാല്‍ മതി പല ടൈപിലുള്ള പലതരം വരയിടിയില്‍ ഉള്ള അപകടങ്ങള്‍ കാണാം കൂടാതെ വാഹനങ്ങള്‍ കത്തിക്കുക ഡ്രൈവെരെ തല്ലികൊല്ലുക തുടങ്ങിയ മറ്റു ചില കലാപരിപാടികളും .
അപ്പോള്‍ നാനോ വരുന്നത് കൊണ്ടു വല്യ പുതുമയൊന്നുമില്ല ബൈക്ക് ഉള്ളവരെല്ലാം അത് വിറ്റ് അല്ലേല്‍ വല്ല ദരിദ്ര വാസികള്‍ക്ക് വെറുതെ കൊടുത്തോ നാനോ വാങ്ങും . നാനോ കുനന്‍ ആണ് എന്നൊക്കെ പറയുന്നുണ്ട് എന്നാലും ബൈക്ക് നു പോകാനുല്ലതിനെക്കാള്‍ സ്ഥലം യേവന് വേണം അതിനിപ്പോ റോഡിലെവിടെ സ്ഥലം അത് മാത്രം ചോദിക്കരുത് വാഹനമുണ്ടോ വഴിയുണ്ട് റോടെന്താ നിങ്ങളുടെ തറവാട് സ്വതാണോ .?? പിന്നെ കൂടി പോയ്യാല്‍ """ യാരെടാ യെവന്‍ അവന്ടെ ഒരു നാനോ എടുത്തോണ്ട് പോടാ നിന്ടെ " മല്ടിലാക് " കാര്‍ എന്ന ആക്രോശങ്ങള്‍ ഉയരും അത്ര മാത്രം .. പിന്നെ കിലോ മീറ്ററിനു 9 എന്ന നിരക്ക് മാറി 99 എന്നാകും അപകട നിരക്ക് ഹായ് പുരോഗതി തന്നെ..

പിന്നെ രതന്‍ ടാറ്റാ ചുളുവില്‍ ഒരു കാര്യം കൂടി പറഞ്ഞിട്ടുണ്ട് ഭാര കൂടുതല്‍ ഉള്ളതൊന്നും നാനോയില്‍ ഇല്ലെന്ന് കാര്യം മനസിലായില്ലേ നാനോ ഒന്നു തട്ടി കിട്ടിയാല്‍ വര്‍ക്ക്‌ ഷോപ് ഇലേക്കു പെറുക്കി എടുക്കാന്‍ മാത്രം ഒന്നും ഉണ്ടാവില്ലെന്ന് പപ്പടം കണക്കെ പൊടിയും എന്ന് പക്ഷെ അകത്തിരിക്കുന്നവര്‍ സുരക്ഷിതരായിരിക്കുമെന്നു പറഞ്ഞതാണ് മനസിലാകാത്തത് ഒരു കാര്‍ ആകുമ്പോള്‍ തട്ടിയും മുട്ടിയും ഒക്കെ ഇരിക്കുമെന്നു നമുക്കു പോസിറ്റീവ് ആയി ചിന്തിക്കാം .........................



വാല്‍കഷ്ണം !! വാല്‍ ഇല്ലാത്ത കഷ്ണം



ഒടുങ്ങാത്ത ആശ ആക്രാന്തം കുശുംബ് അഹങ്കാരം തുടങ്ങിയ സത് ഗുണങ്ങള്‍ ആണ് ഓരോ പുതിയ ഉല്‍പന്നങ്ങളും സമൂഹത്തില്‍ വാരി വിതറുന്നത് മൊബൈല്‍ ഫോണ്‍ വാങ്ങിയ ആര്ക്കെങ്കിലും എന്നെങ്കിലും സമാദാനം കിട്ടിയിട്ടുണ്ടോ പുതിയ മോടല്‍ വിപണിയില്‍ ഇറങ്ങുമ്പോള്‍ കടം വാങ്ങിയും ഇല്ലാത്ത കാശും കൊടുത്തു അത് കൈകലാക്കുന്നു . അതും തൂക്കി പിടിച്ചു വീട്ടില്‍ എത്താന്‍ സമയമില്ല പുതിയ കിടിലന്‍ മോടല്‍ രംഗത്ത് ഇറങ്ങുന്നു പിന്നെ ബെജാര്‍ ആയി പഴയതു കൊണ്ടു നടക്കാന്‍ മാനക്കേടായി അങ്ങനെ ഹാന്‍ഡ് സെറ്റ് മാറ്റാതെ തരമില്ലെന്നു വരുന്നു . ഈ മാറ്റ കച്ചവടം അനന്തമായി നീളുന്നു. ഇതു തന്നെയാണ് നാനോ യും ഉത്പതിപ്പിക്കുന്ന മാനസികാവസ്ഥ.. ഓര്‍ത്തു വെച്ചോളൂ ...

No comments:

Post a Comment