May 27, 2008

നെറ്റില്‍ നിങ്ങള്‍ നിരീക്ഷണത്തിലാണ്‌





തിരക്കിട്ട ജോലിക്കിടെ ഓഫീസിലിരുന്ന്‌ ഇ മെയില്‍ നോക്കുന്ന സ്വഭാവം നിങ്ങള്‍ക്കുണ്ടോ, ബാങ്ക്‌ അക്കൗണ്ട്‌ നോക്കാനും മക്കളുടെ പരീക്ഷഫലം അറിയാനും അനുയോജ്യരായ ഇണയെ തെരയാനും ഓഫീസ്‌ നെറ്റ്‌ നിങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ, എങ്കില്‍ ഇത്തരം വിക്രിയകള്‍ എല്ലാം നിങ്ങളുടെ മുതലാളി അറിയുന്നുണ്ട്‌.

കമ്പ്യൂട്ടറിന്‍റെ വെബ്‌ ഹിസ്റ്ററി ഡിലീറ്റ്‌ ചെയ്‌താല്‍ നിങ്ങള്‍ പോയ സൈറ്റുകളെ കുറിച്ചുള്ള വിവരം ആരും അറിയില്ലെന്ന ധാരണ വേണ്ട എന്ന്‌ ചുരുക്കം. കമ്പ്യൂട്ടര്‍ നെറ്റ്‌ വര്‍ക്കുകള്‍ ഓഫീസ്‌ കമ്പ്യൂട്ടര്‍ വഴി നിങ്ങള്‍ ചെയ്യുന്ന ഏല്ലാ നീക്കവും നിരീക്ഷിക്കുന്നുണ്ടാകും. ഓഫീസ്‌ കമ്പ്യൂട്ടര്‍ വഴി നിങ്ങള്‍ കടന്നു ചെല്ലുന്ന ഏറ്റവും സ്വകാര്യമായ വിവരങ്ങള്‍ പോലും നെറ്റ്‌ വര്‍ക്കുകള്‍ പിടിച്ചെടുത്ത്‌ സൂക്ഷിക്കുന്നു എന്ന്‌ ചുരുക്കം. ഇമെയില്‍ അക്കൗണ്ടുകളും സാമൂഹ്യ സൈറ്റുകളിലേക്കുള്ള പോക്കുവരവും ചാറ്റും എല്ലാം മറ്റൊരാള്‍ കൂടി നിരീക്ഷിക്കുന്നു എന്നും മനസിലാക്കുക.

തൊഴിലാളികളുടെ വ്യക്തിപരാമായ ജീവിതത്തിലേക്കുള്ള കടന്നു കയറ്റമാണിതെന്ന്‌ വേണമെങ്കില്‍ ആരോപിക്കാം. എന്നാല്‍ മിക്ക വന്‍കിട കമ്പനികളും നെറ്റ്‌ വര്‍ക്കുകള്‍ ഇത്തരത്തിലാണ്‌ സജീകരിച്ചിരിക്കുന്നത്‌ എന്നതാണ്‌ യാഥാര്‍ത്ഥ്യം.

ഓഫീസില്‍ ജോലിയില്‍ ഇരിക്കവേ കമ്പനിയുടെ ഉപകരണങ്ങള്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക്‌ വേണ്ടി ഉപയോഗിക്കുകയാണെങ്കില്‍ ഇത്തരം നിരീക്ഷണങ്ങള്‍ നിയമവിധേയമാണെന്നും കമ്പനികള്‍ അവകാശപ്പെടുന്നു. ഐ ടി തൊഴിലാളികള്‍ ജോലിക്കിടെ സ്വന്തം കാര്യം നോക്കുന്നത്‌ മൂലം കമ്പനികള്‍ക്ക്‌ പ്രതിവര്‍ഷം ഉണ്ടാകുന്ന നഷ്ടം വളരെ വലുതാണെന്നും ചൂണ്ടികാണിക്കപ്പെടുന്നു. പോയവര്‍ഷം ഇപ്രകാരം ഇരുപത്തെണ്ണായിരം മണിക്കൂറുകളാണ്‌ നഷ്ടമായതെന്നാണ്‌ റിപ്പോര്‍ട്ട്‌. പ്രതിവര്‍ഷം 1,60,000രൂപയും ഇപ്രകാരം നഷ്ടമാകുന്നുണ്ടെന്ന്‌ കരുതുന്നു.

2 comments:

  1. ഇതെങ്ങിനെ തടയാം എന്ന് ഒന്ന് പറഞ്ഞുതാ മാഷേ!

    ReplyDelete
  2. ithenganeyanennukoode paranju thaa?
    shafeer123@gmail.com

    ReplyDelete