മമ്മൂട്ടിയെ കണ്ടാല്‍ തന്നെയറിയാം ആളൊരു കര്‍ക്കശക്കാരനാണെന്ന്. പൌരുഷത്തിന്‍റെ പ്രതീകമെന്ന് ശത്രുക്കള്‍ പോലും രഹസ്യമായി വാഴ്ത്തുന്ന മമ്മൂട്ടി കമ്പ്യൂട്ടറിന്‍റെ കാര്യത്തില്‍ മാത്രമാണ് അല്‍പ്പം ‘സോഫ്റ്റ്‌നെസ്’ കാണിക്കുന്നത്.
കമ്പ്യൂട്ടര്‍ മേഖലയില്‍ കേരളത്തിന് ഉയര്‍ച്ച വേണമെന്ന് കണ്ടപ്പോള്‍ മമ്മൂട്ടി ഇടപെട്ടതും ദുബായ് ഇന്‍റര്‍നെറ്റ് സിറ്റിക്കാരുമായി സംസാരിച്ചതും ഇന്നും ജനസംസാരമാണ്. ഈ സൂപ്പര്‍ താരം തന്നെയാണ് കേരള സര്‍ക്കാരിന്‍റെ കമ്പ്യൂട്ടര്‍ പാഠ്യ പദ്ധതിയായ അക്ഷയയുടെ ബ്രാന്‍ഡ് അംബാസഡറും.
ഇതെല്ലാം മമ്മൂക്ക കമ്പ്യൂട്ടര്‍ വിഷയത്തില്‍ അല്‍പ്പം സോഫ്റ്റാണെന്ന് മനസ്സിലാക്കാന്‍ സഹായിക്കും. മമ്മൂട്ടിയും കമ്പ്യൂട്ടറും തമ്മിലുള്ള ‘സോഫ്റ്റ്’ ബന്ധം മനസ്സിലാക്കിയാവണം ഇപ്പോള്‍ മൈക്രോസോഫ്റ്റും ഈ മെഗാ താരത്തിന്‍റെ പിന്നാലെയാണ്.
മമ്മൂട്ടിയെ തങ്ങളുടെ പാഠ്യ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി നിയമിക്കാനാണ് അന്താരാഷ്ട്ര കമ്പനിയായ മൈക്രോസോഫ്റ്റിന്‍റെ ലക്‍ഷ്യം. കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം ലഭിക്കാത്ത സാധാരണക്കാരോട് ഇതിന്‍റെ മഹത്വത്തെ പറ്റി പറയാന്‍ മമ്മൂട്ടിയെ ഏറെ പ്രയോജനപ്പെടുത്താമെന്നാണ് മൈക്രോസോഫ്റ്റിന്‍റെ കണക്കുകൂട്ടല്‍.
ബ്രാന്‍ഡ് അംബാസഡര്‍ പദവി വലിച്ചെറിഞ്ഞും മമ്മൂക്ക വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ബ്രാന്‍ഡ് അംബാസഡറാവാന്‍ കൊക്കൊകോള രണ്ട്കോടി രൂപ നല്‍കാമെന്ന വാഗ്ദാനം നല്‍കിയിട്ടും ഈ നടന്‍ കുലുങ്ങിയില്ല. കാരണം മറ്റൊന്നുമല്ല, സര്‍ക്കാരും പൊതുജനവും ഇഷ്ടപ്പെടാത്തവരുമായി കൂടുതല്‍ ചങ്ങാത്തം വേണ്ടെന്നായിരുന്നു നിലപാട്
May 13, 2008
മമ്മൂട്ടി ‘സോഫ്റ്റ്’ ആവുന്നു
Subscribe to:
Post Comments (Atom)
No comments:
Post a Comment