Jun 6, 2008

ഇന്‍റര്‍നെറ : കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ ക്യൂബയില


കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ ക്യൂബയില്‍ സ്വകര്യ വ്യക്തികള്‍ക്ക് കമ്പ്യൂട്ടറുകള്‍ക്ക് സ്വന്തമാക്കാന്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കിയിട്ട് ഒരുമാസമാവുന്നതേയുളളു. ഇന്‍റര്‍നെറ്റ് ലഭിക്കുന്നതിന് ഇപ്പോഴും കടുത്ത നിയന്ത്രണങ്ങളുമുണ്ട്. ഇതൊക്കെയാണെങ്കിലും ക്യൂബയുടെ യഥാര്‍ത്ഥ മുഖം ലോകരാജ്യങ്ങള്‍ക്കുമുന്നില്‍ തുറന്നിടകുയാണ് അവിടുന്നുളള നൂറുകണക്കിന് ബ്ലോഗര്‍മാര്‍ .

‘ജനറേഷന്‍ വൈ‘ എന്ന പേരില്‍ യുവാനി സാഞ്ചസ് എന്ന വനിത എഴുതുന്ന ബ്ലോഗിന് കഴിഞ്ഞ ഒരു മാസത്തിനുളളില്‍ ലഭിച്ചത് ലക്ഷത്തിലധികം ഹിറ്റുകള്‍ . ഇതില്‍ ഭൂരിഭാഗവും വിദേശരാജ്യങ്ങളില്‍ നിന്നുളളവ. ഇതിന് ലഭിച്ച പലപ്രതികരണങ്ങളും സര്‍ക്കാരിനെ കടുത്തഭാഷയില്‍ വിമര്‍ശിക്കുന്നവ. ഇതൊക്കെയാണെങ്കിലും ഇന്‍റര്‍നെറ്റ് ലഭിക്കുക എന്നത് ഇപ്പോഴും ക്യൂബയില്‍ വളരെ എളുപ്പമൊന്നുമല്ല.

യുവാനി സാഞ്ചസ് തന്നെ ബ്ലോഗെഴുത്ത് നടത്തുന്നത് വിദേശികള്‍ക്കായി തുറന്നിരിക്കുന്ന തലസ്ഥാനമായ ഹവാനയിലെ ഇന്‍റനെറ്റ് കഫേയില്‍ ഒരു മണിക്കൂറിന് ആറു ഡോളര്‍ വീതം നല്‍കിയാണ്. ഇതൊക്കെയാണെങ്കിലും ബ്ലോഗിലൂടെ ലോകവുമായി ബന്ധപ്പെടാനുളള ക്യൂബന്‍ ജനങ്ങളുടെ ആവശ്യത്തെ അധികകാ‍ലമൊന്നും തടഞ്ഞുനിര്‍ത്താന്‍ സര്‍ക്കാരിനാവില്ലെന്ന് സ്പാനിഷ് മീഡിയയുടെ ഒര്‍ട്ടേഗ ഗസറ്റ് പ്രൈസ് ജേതാവ്കൂടിയായ സാഞ്ചസ് പറയുന്നു.

കടുത്ത സെന്‍സര്‍ഷിപ്പിന് വിധേയമാണെങ്കിലും തന്‍റ് ബ്ലോഗിന് ഇതുവരെ അത്തരം തടസങ്ങളൊന്നും നേരിടേണ്ടിവന്നിട്ടില്ലെന്ന് സാഞ്ചസ് പറയുന്നു. ഞാനെഴുതുന്നത് എന്‍റെ ജീവിതത്തെക്കുറിച്ചും ജീവിത സാഹചര്യത്തെക്കുറിച്ചുമാണ് ഞാനെന്‍റെ ബ്ലോഗിലെഴുതുന്നത്. ഫിഡല്‍ കാസ്ട്രൊയെക്കുറിച്ചും ഞാല്‍ ബ്ലോഗില്‍ ചര്‍ച്ചചെയ്തിട്ടുണ്ട്. അക്രമണത്തിന് ആഹ്വാനം ചെയ്യില്ലെന്ന് ഞാന്‍ തന്നെ ഏര്‍പ്പെടുത്തിയ ചില ധര്‍മിക നിയന്ത്രണങ്ങളോടെയാണ് ഞാനിതെല്ലം ചെയ്യുന്നത്. സാന്‍ഞ്ചസ് പറയുന്നു. വരും ദിവസങ്ങളില്‍ നിരവധിപ്പേര്‍ ബ്ലോഗെഴുത്തിലേയ്ക്ക് തിരിയുമെന്നാണ് സാഞ്ചസിന്‍റെ പ്രതീക്ഷ.

ഒരു ക്യൂബന്‍ പൌരന്‍റെ ഒരു മാസത്തെ ശരാശരി വരുമാനം വെറും 20 ഡോളര്‍ മാത്രമാണ്. അതിനാല്‍ എത്രപേര്‍ക്ക് മണിക്കൂറിന് ആറുഡോളര്‍ എന്ന ഭീമമായ തുക നല്‍കി ബ്ലോഗെഴുത്ത് നടത്താനാകുമെന്ന് ചോദ്യം മാത്രം ബാക്കി. ഫെബ്രുവരിയില്‍ സഹോദരന്‍ ഫിഡല്‍ കാസ്ട്രോയില്‍ നിന്ന് അധികാരമേറ്റെടുത്തതിനുശേഷം നടത്തുന്ന ഭരണ പരിഷ്കരണ നടപടികളുടെ ഭാഗമായാണ് റൌള്‍ കാസ്ട്രൊ, ക്യൂബില്‍ കമ്പ്യൂട്ടറുകള്‍ക്കുളള വിലക്ക് പിന്‍‌വലിച്ചത്.

1 comment:

  1. ആ എഴുത്തുകാരിയുടെ ബ്ലോഗിലേക്കുള്ള ലിങ്ക് കൊടുക്കാമായിരുന്നു

    ReplyDelete