ബ്രോഡ്ബാന്‍ഡ് കണക്ഷനുള്ളവര്‍ ടെലിവിഷന്‍ കാണുന്നതിനേക്കാള്‍ കൂടുതല്‍ സമയം നെറ്റില്‍ ചെലവഴിക്കുന്നുണ്ടെന്ന് പുതിയ സര്‍വേയില്‍ കണ്ടെത്തി. നെറ്റ്‌വര്‍ക്കിംഗ് കമ്പനിയായ സിസ്കോയ്ക്ക് വേണ്ടിയാണ് സര്‍വേ നടത്തിയത്.
സര്‍വേയില്‍ 864 ഓസ്ട്രേലിയക്കാരും 219 ന്യൂസിലന്‍ഡുകാരും പങ്കെടുത്തു. ഒരാള്‍ ആഴ്ചയില്‍ ശരാശരി 22 മണിക്കൂര്‍ ഇന്‍റര്‍നെറ്റിലും 14 മണിക്കൂര്‍ ടി വി കാണുന്നതിനും ചെലവിടുന്നുവെന്നാണ് സര്‍വേയില്‍ വെളിപ്പെട്ടത്.
വീഡിയോ വിവരങ്ങള്‍ ലഭ്യമാകുന്നതിനാണ് ബ്രാഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ കൂടുതലും താല്പര്യപ്പെടുന്നത്. ഇന്‍റര്‍നെറ്റ് ഉപഭോക്താക്കളില്‍ 59 ശതമാനം പേരും മാധ്യമ ഉള്ളടക്കങ്ങള്‍ ഡൌണ്‍ ലോഡ് ചെയ്യുന്നതിനും കാണുന്നതിനും ബ്രോഡ്ബാന്‍ഡ് സംവിധാനം ഉപയോഗപ്പെടുത്തിയതായി സര്‍വേയില്‍ വ്യക്തമായി.
ഇന്‍റര്‍നാഷണല്‍ റിസര്‍ച്ച് കണ്‍സള്‍ട്ടന്‍സിയായ ഇലുമിനാസാണ് സര്‍വേ നടത്തിയത്. നെറ്റിലൂടെ വീഡിയോ കണ്ടത് പ്രധാനമായും അത് സൌജന്യമായത് കൊണ്ടാണെന്ന് സര്‍വേയില്‍ പങ്കെടുത്തവരില്‍ 51 ശതമാനം പേര്‍ പറഞ്ഞു.
അല്ല ജസീറെ....
ReplyDeleteഒരു ഇന്ത്യന്‍ ബ്രോഡ്ബാന്‍ഡ് കമ്പനിയുടെയും പരസ്യം കിട്ടാത്തത് കൊണ്ടാണോ ഈ പാകിസ്താനി കമ്പനിയുടെ പരസ്യം ഇട്ടത്?