ലോകത്ത് ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ അമേരിക്കയെ പിന്തള്ളി ചൈന ഒന്നാം സ്ഥാനത്തെത്തിയതായി ചൈനീസ് വാര്‍ത്താവിതരണ മന്ത്രാലയം അറിയിച്ചു. 22 കോടി 10 ലക്ഷം ജനങ്ങളാണ് ചൈനയില്‍ ഇന്‍റനെറ്റ് ഉപയോഗിക്കുന്നത്. നേരത്തെ ബീജിങ്ങ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബി ഡി എ എന്ന ഗവേഷണം സ്ഥാപനം ഇതേ കണക്കുകള്‍ പുറത്ത് വിട്ടിരുന്നുവെങ്കിലും ഇതാദ്യമായാണ് സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.
കഴിഞ്ഞ വര്‍ഷം അവസാനം ചൈനയില്‍ 21 കോടി ജനങ്ങളാണ് ഇന്‍റര്‍നെറ്റ് ഉപയോഗിച്ചിരുന്നത്. അമേരിക്കയില്‍ ഇത് 21കോടി 60 ലക്ഷമായിരുന്നു. എന്നാല്‍ ഈ വര്‍ഷം ഫെബ്രുവരിയോടെ ഉപയോക്താക്കളുടെ എണ്ണത്തില്‍ ചൈന അമേരിക്കയെ മറികടന്നതായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗവേഷണ സ്ഥാപനമായ ചൈന ഇന്‍റനെറ്റ് നെറ്റ്വര്‍ക്ക് ഇന്‍ഫോര്‍മേഷന്‍ വക്താവ് ക്സിന്‍ഹുവ പറഞ്ഞു.
ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്ന രാജ്യമായിട്ടും ചൈനയ്ക്കിപ്പോഴും ആഗോള ശരാശരിയ്ക്കൊപ്പം എത്താനായിട്ടില്ലെന്ന് വക്താവ് ക്സിന്‍ഹുവ പറഞ്ഞു. എന്നാല്‍ കഴിഞ്ഞവര്‍ഷം ചൈനയുടെ ഇന്‍റര്‍നെറ്റ് പെനിട്രേഷന്‍ വെറും 16 ശതമാനം മാത്രമായിരുന്നപ്പൊള്‍ ആഗൊള ശരാശരി 19.1 ശതമാനമായിരുന്നു.
May 19, 2008
ഇന്‍റര്‍നെറ്റ്: ചൈന ഒന്നാംസ്ഥാനത്ത്
webduniya
Subscribe to:
Post Comments (Atom)
No comments:
Post a Comment