Feb 15, 2012

ആകാഷിന്‌ ഇനിയും വിലകുറയും

ആകാഷ്‌ ടാബ്ലറ്റ്‌ പിസിക്ക്‌ ഇനിയും വില കുറയും. സബ്‌സിഡിക്കു ശേഷം 1,100 രൂപയ്‌ക്കാണ്‌ ടാബ്ലറ്റ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ ലഭിക്കുന്നത്‌ . എന്നാല്‍ ചെലവ്‌ കുറയ്‌ക്കാനുള്ള ശ്രമങ്ങള്‍ക്ക്‌ കേന്ദ്ര സര്‍ക്കാരാണ്‌ രംഗത്തെത്തിയിരിക്കുന്നത്‌ . ഐഐടി രാജസ്‌ഥാന്‌ പുറമേ, മുംബൈ, മദ്രാസ്‌ , കാണ്‍പൂര്‍ ഐഐടികളെയും പദ്ധതിയുടെ ഭാഗമാക്കാന്‍ ഐടി വകുപ്പ്‌ തീരുമാനിച്ചു. മന്ത്രി കപില്‍ സിബലാണ്‌ ശ്രമങ്ങള്‍ക്ക്‌ പിന്നില്‍. 


ഇപ്പോള്‍ പ്രോസസര്‍ അടക്കമുള്ള ഘടകങ്ങള്‍ ഇറക്കുമതി ചെയ്യുകയാണ്‌ . എന്നാല്‍ 90 % ഘടകങ്ങളും ഇന്ത്യയില്‍ നിര്‍മ്മിക്കാനാണ്‌ ശ്രമം. 22 കോടി ആകാഷ്‌ ടാബ്ലറ്റുകളാണ്‌ ഇപ്പോള്‍ ആവശ്യക്കാരുളളത്‌ . പുതുതായി വരുന്ന മോഡലിന്‌ 800 MHz വേഗമുളള പ്രോസസറുകളാകും ഉണ്ടാകുക.
thnx : mytechblog