Jul 7, 2008

ദശലക്ഷം കമ്പ്യൂട്ടര്‍ വൈറസുകള്‍


സോഫ്റ്റ്വേര്‍ ഹാര്‍ഡ്‌‌‌വേര്‍ രംഗത്ത് നവീന ആശയങ്ങള്‍ പെരുകുന്നതിനൊപ്പം തന്നെ അതിന്‍റെ ഇരട്ടി വൈറസുകളും നെറ്റില്‍ എത്തുന്നുണ്ടെന്ന് ഇന്‍റര്‍നെറ്റ് സുരക്ഷാ സ്ഥാപനമായ സിമാന്‍ ടെക്ക്. ഇന്‍റര്‍നെറ്റ് സുരക്ഷാഭീഷണി സംബന്ധിച്ച് പുറത്ത് വിട്ട പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്.

വൈറസുകളുടെയും ട്രോജന്‍റെയും വോം‌സിന്‍റെയും സര്‍ക്കുലേഷന്‍ ദശലക്ഷം കഴിഞ്ഞതായിട്ടാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്‍.
കഴിഞ്ഞ 12 മാസത്തിനിടയിലാണ് ഭൂരിഭാഗവും സൃഷ്ടിക്കപ്പെട്ടതെന്നും വിലയിരുത്തുന്നു. ആന്‍റി വൈറസ് പ്രോഗ്രാമിനു സമാനമായ രൂപത്തില്‍ വരെ പുതിയ വൈറസുകള്‍ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞതായി സുരക്ഷാസ്ഥാപനം വ്യക്തമാക്കുന്നു.

2007 ന്‍റെ ആദ്യ പകുതിയില്‍ തന്നെ കണ്ടെത്തിയ മലീഷ്യസ് പ്രോഗ്രാമുകളുടെ എണ്ണം 499,811 ആയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2007 ല്‍ മറ്റ് 711,912 എണ്ണം കൂടി കണ്ടെത്തി. സുരക്ഷാ സ്ഥാപനത്തിന്‍റെ ആന്‍റി വൈറസ് പ്രോഗ്രാമുകള്‍ കണ്ടെത്തിയ മൊത്തം വൈറസുകളുടെ എണ്ണം ഇതോടെ 1,122, 311 ആയി.

മൈക്രോസോഫ്റ്റ് വിന്‍ഡോസ് പ്ലാറ്റ്ഫോമിലുള്ള പി സി കളെ ലക്‍ഷ്യമാക്കിയാണ് കൂടുതല്‍ വൈറസുകള്‍ നിര്‍മ്മിച്ചിരുന്നതെന്നും കമ്പ്യൂട്ടര്‍ സുരക്ഷാ സ്ഥാപനം വ്യക്തമാക്കുന്നു.

No comments:

Post a Comment