Jul 2, 2008

10,000 ഇരട്ടി വേഗത്തില്‍ ഇന്റര്‍നെറ്റ്‌



10,000 ഇരട്ടി വേഗത്തില്‍ ഇന്റര്‍നെറ്റ്‌
വെബ്‌ ലോകത്തെ പ്രധാന പരാതിയായ ഇന്റര്‍നെറ്റിന്റെ വേഗത വന്‍ തോതില്‍ വര്‍ദ്ധിയ്‌പ്പിയ്‌ക്കാനുള്ള പരീക്ഷണങ്ങളുമായി യൂറോപ്യന്‍ ഗവേഷകര്‍ മുന്നേറുന്നു.നിലവിലെ ഇന്റര്‍നെറ്റ്‌ സംവിധാനങ്ങളുടെ വേഗത പലപ്പോഴും ഉപയോക്താക്കളെ ക്ഷമയുടെ നെല്ലിപ്പലക കാണിയ്‌ക്കാറുണ്ട്‌. ഇപ്പോള്‍ ലഭ്യമായ വേഗത കൂടിയ ബ്രോഡ്‌ബാന്‍ഡ്‌ ഇന്റര്‍നെറ്റ്‌ സംവിധാനം പോലും വലിയ ഫയലുകള്‍ ഡൗണ്‍ലോഡ്‌ ചെയ്യാന്‍ ഒട്ടും അപര്യാപ്‌തമല്ല. ഈ സാഹചര്യത്തിലാണ്‌ ഇവരുടെ ഗവേഷം അതീവ പ്രധാന്യമര്‍ഹിയ്‌ക്കുന്നത്‌.യൂറോപ്യന്‍ സെന്റര്‍ ന്യൂക്ലിയാര്‍ റിസര്‍ച്ചിലെ (സിഇആര്‍എന്‍) ഗവേഷകരാണ്‌ ഇന്റര്‍നെറ്റിന്റെ വേഗത വര്‍ദ്ധിയ്‌പ്പിക്കുന്നതുമായി ബന്ധപ്പെട്ട ഗവേഷണങ്ങളില്‍ മുഴുകിയിരിക്കുന്നത്‌.ഗ്രിഡ്‌ എന്ന്‌ പേരിട്ടിരിയ്‌ക്കുന്ന പുതിയ ഇന്റര്‍നെറ്റ്‌ സംവിധാനം വിജയത്തിലെത്തിയാല്‍ നിലവിലെ ബ്രോഡ്‌ബാന്‍ഡ്‌ സംവിധാനത്തിന്റെ 10,000 ഇരട്ടി വേഗത ഇതിനുണ്ടാകുമെന്ന്‌ ഇവര്‍ പറയുന്നു.?ചുരുക്കത്തില്‍ ഈ സംവിധാനം പ്രവര്‍ത്തനക്ഷമമാകുകയാണെങ്കില്‍ സിനിമയും സംഗീതവുമടക്കമുള്ള വലിയ മള്‍ട്ടീമിഡിയ ഫയലുകള്‍ സെക്കന്റുകള്‍ കൊണ്ട്‌ ഇന്റര്‍നെറ്റിലൂടെ ഡൗണ്‍ലോഡ്‌ ചെയ്യാന്‍ സാധിയ്‌ക്കും.ഇപ്പോള്‍ നടക്കുന്ന ഗവേഷണങ്ങളില്‍ ഞങ്ങള്‍ അത്യന്തം ആവേശഭരിതരാണ്‌. ഇന്ന്‌ ലോകത്ത്‌ നടക്കുന്ന ഏറ്റവും വലുതും പ്രാധാന്യമര്‍ഹിയ്‌ക്കുന്നതുമായ ഗവേഷണ പദ്ധതികളിലൊന്നു കൂടിയാണിതെന്ന്‌ ഗവേഷകനായ പ്രഫ. മാല്‍കോം ഫെയര്‍ബെയ്‌ന്‍ പറയുന്നു.

No comments:

Post a Comment