ഇന്ത്യയുടെ ഐടി തലസ്ഥാനമെന്ന അഹങ്കാരം ബാംഗ്ലൂരിന് നഷ്ടമാകുമൊ? നിലവിലെ രീതിയില്‍പ്പോയല്‍ ബാംഗ്ലൂരില്‍ നിന്ന് ചെന്നൈ ആസ്ഥാനമേറ്റെടുക്കാന്‍ അധികം കാത്തിരിക്കേണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ . അടുത്ത മൂന്നു മുതല്‍ അഞ്ചു വര്‍ഷത്തിനുളളില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ സോഫ്റ്റ്‌വെയര്‍ പ്രഫഷണലുകള്‍ ജോലിയെടുക്കുന്ന സ്ഥലമെന്ന പദവി ചെന്നൈ സ്വന്തമാക്കും.
രാജ്യത്തെ ഏറ്റവും വലിയ ആറ് സോഫ്റ്റ്‌വെയര്‍ കയറ്റുമതി കേന്ദ്രങ്ങളില്‍ ചെന്നൈയ്ക്കിപ്പോള്‍ രണ്ടാം സ്ഥാനമുണ്ട്. ഐടി ഭീമന്‍മാരായ ടിസിഎസ്, വിപ്രൊ, ഇന്‍ഫോസിസ്, കോഗ്നിസന്‍റ് എന്നിവയെല്ലാം ചെന്നൈയുടെ പ്രീമിയര്‍ ലീഗില്‍ ഇടം പിടിച്ചു കഴിഞ്ഞു. ഐടി കോറിഡോര്‍ കൂടി പൂര്‍ത്തിയാവുന്നതോടെ മൈന്‍ഡ്‌ട്രീ, മാസ്ടെക്, പൊളാരിസ്, പറ്റ്നി, ഹെക്സ്‌വെയര്‍ , ടെക് മഹീന്ദ്ര എന്നീ ഐടി കമ്പനികള്‍ കൂടി ചെന്നൈയില്‍ സാന്നിധ്യമറിയിക്കും.
ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ കയറ്റുമതിക്കാരായ മുംബൈ ആസ്ഥാനമായ ടിസിഎസിനാണ് ചെന്നൈയില്‍ വലിയ അടിത്തറയുളളത്. ചെന്നൈയിലെ അരഡസന്‍ കേന്ദ്രങ്ങളിലായി ടി സി എസിന് 23000 ജീവനക്കാരുണ്ട്. ഐടി കോറിഡോറിലെ സിര്‍സൂരി പാര്‍ക്ക് കൂടി സജ്ജമാവുന്നതോടെ 21000 പ്രൊഫഷണലുകളെകൂടി ഉള്‍ക്കൊളളാന്‍ ടിസിഎസിനാവും,
ഇന്‍ഫോസിസ് തങ്ങളുടെ ഏറ്റവുംവലിയ ഡവലപ്‌മെന്‍റ് സെന്‍ററാണ് ചെന്നൈയില്‍ ഒരുക്കാന്‍ പോകുന്നത്. 25000 ജീവനക്കാരെ ഉള്‍ക്കൊളളാന്‍ ശേഷിയുളളതാണിത്. വിപ്രൊയ്ക്ക് ബിപിഒ ഓപ്പറേഷനുകള്‍ കുടാതെ 10000 ജീവനക്കാരാണ് ചെന്നൈയിലുളളത്. അടുത്ത മൂന്ന് വര്‍ഷത്തിനുളളില്‍ ഇത് 35000 ആക്കാനാണ് കമ്പനി ലക്‍ഷ്യമിടുന്നത്.
കോഗ്നിസന്‍റിന്‍റെ ഇന്ത്യയിലെ ജീവനക്കാരില്‍ 50 ശതമാനവും ചെന്നൈയിലാണ്. സത്യം കമ്പ്യൂട്ടേഴ്സിനാകട്ടെ നിലവില്‍ 9000 ജീവനക്കാരാണുളളത്. അടുത്ത രണ്ടുവര്‍ഷത്തിനുളളില്‍ ഇത് 15000 ആക്കാനാണ് ഉദ്ദ്യേശിക്കുന്നതെന്ന് സത്യം വക്താവ് പറയുന്നു. ഇതിനു പുറമെ അടുത്ത ഏതാനും വര്‍ഷത്തിനുളളില്‍ സ്വകാര്യ സംരംഭകര്‍ പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന 37 സെസുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി കഴിഞ്ഞിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും ഐടി ക്യാമ്പസുകളാണ്.
സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെ ഇതുവരെ 11 ഐടി പാര്‍ക്കുകളാണ് പൂര്‍ത്തീകരിച്ചതെങ്കില്‍ ഐടി വകുപ്പ് പച്ചക്കൊടി കാട്ടിയിരിക്കുന്നത് 220 ഐടി പാര്‍ക്കുകള്‍ കൂടി സ്ഥാപിക്കാനാണ്. ഐടി പാര്‍ക്കുകള്‍ക്ക് മാത്രമായി 73 ബില്യണ്‍ സ്ക്വയര്‍ ഫീറ്റ് സ്ഥലം സര്‍ക്കാര്‍ അനുവദിച്ചു കഴിഞ്ഞു. എന്നാല്‍ ഭരണമാറ്റങ്ങളും ഭരണമില്ലായ്മയും തളര്‍ത്തിയ കര്‍ണാടക ഇതുവരെ അനുവദിച്ചത് 15 ഐടി സെസുകള്‍ മാത്രമാണ്. ഇനി പറയൂ ചെന്നൈ ഇന്ത്യയുടെ ഡെട്രോയിറ്റ് മാത്രമാണോ.
May 12, 2008
ബാംഗ്ലൂരിന് ഭീക്ഷണി ചെന്നൈ
webduniya
Subscribe to:
Post Comments (Atom)
No comments:
Post a Comment