Sep 8, 2010

നോക്കിയ എന്‍ 8 ലോക വിപണിയില്‍

 നോക്കിയയുടെ പുതിയ ഫോണ്‍ എന്‍ 8 ഇനി ആഗോളവിപണിയിലും ലഭിക്കും. സോഷ്യല്‍ നെറ്റ് വര്‍ക്ക്, വെബ് ടിവി, ഒവി സ്റോര്‍ ആപ്ളിക്കേഷന്‍ തുടങ്ങിയവയുള്ള ഫോണില്‍ 12 മെഗാപിക്സല്‍ കാമറയാണുള്ളത്. ഇതിനു പ്രശസ്തമായ കാള്‍ സെയിസ് ലെന്‍സും സെനോന്‍ ഫ്ളാഷുമുണ്ട്.




ഉയര്‍ന്ന നിലവാരത്തിലുള്ള എച്ച് ഡി വീഡിയോ(ഡോള്‍ബി ഡിജിറ്റല്‍ സറൌണ്ട് സൌണ്ട്്), വെബ്ടിവിയിലൂടെ സിഎന്‍എന്‍, ഇ എന്റര്‍ടെയിന്‍മെന്റ്, പാരാമൌണ്ട്, നാഷണല്‍ ജ്യോഗ്രഫിക് എന്നിവയും ഒവി സ്്റ്റോറിലൂടെ പ്രാദേശിക ചാനലുകളും ലഭിക്കും. ലോക്കേഷന്‍,ഫോട്ടോ ഷെയറിംഗ്, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയുടെ തല്‍സമയ പ്രതികരണം, ഗ്ളോബല്‍ ഒവി മാപ്, നാവിഗേഷന്‍ (70 രാജ്യങ്ങള്‍), ലോകത്തിലെ ഏറ്റവും പുതിയ സ്മാര്‍ട് ഫോണ്‍ സോഫ്റ്റ്വെയറായ സിംബയാന്‍ 3യിലൂടെ മള്‍ട്ടി ടച്ച്്, സ്ക്രോളിംഗ് ആന്‍ഡ് പ്ിഞ്ച് സൂം, മള്‍ട്ടിപ്പിള്‍ ഹോംസ്ക്രീന്‍, 2 ഡി, 3ഡി ഗ്രാഫിക്സ്് തുടങ്ങിയവ ഏറ്റവും പുതിയ സവിശേഷതകളാണ്.
 


വളരെ വേഗത്തിലുള്ള ആശയവിനിമയത്തിനു യോജ്യരീതിയിലാണ് ഫോണിന്റെ ഹാര്‍ഡ്വെയര്‍. ഏറ്റവും മികച്ച മെമ്മറിയാണു ഫോണില്‍ ചേര്‍ത്തിരിക്കുന്നത്. പരിസ്ഥിതിക്കു യോജ്യമായ ക്യൂറ്റി സോഫ്റ്റ്്വെയര്‍ മറ്റൊരു പ്രത്യേകതയാണ്. ആഗോളതലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട വിപണികളില്‍ മാത്രമേ തല്‍ക്കാലം ഫോണ്‍ ലഭിക്കുകയുള്ളൂ. 21,899-25000 ഇടയിലാണ് ഏകദേശ വില