വിന്‍ഡോസ് മൊബൈല്‍, ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമുകളുള്ള ബിസിനസ്‌ഫോണുകളുടെ നിര്‍മാതാക്കളാണ് തയ്‌വാന്‍ കമ്പനിയായ എച്ച്.ടി.സി. ഗൂഗിളിന്റെ സ്വന്തം ഫോണായ 'നെക്‌സസ് വണ്‍' (Nexus One) പോലും നിര്‍മിക്കുന്നത് ഈ കമ്പനിയാണ്. ഇന്ത്യന്‍ മൊബൈല്‍ വിപണിയെ 'സ്മാര്‍ട്ടാ'ക്കാനാണ് അവരുടെ പുതിയ പുറപ്പാട്. 'എച്ച്.ടി.സി.സ്മാര്‍ട്ട്' (HTC Smart) എന്ന ബിസിനസ് ഫോണ്‍ 10,000 രൂപ വിലയ്ക്ക് ഉടന്‍ അവര്‍ ഇന്ത്യയില്‍ അവതരിപ്പിക്കും.
ഒരു ലാപ്‌ടോപ്പിലുള്ള മിക്കവാറും സാങ്കേതികസൗകര്യങ്ങളെല്ലാം അടങ്ങുന്ന ഫോണുകള്‍ നിര്‍മിക്കുന്നതില്‍ ലോകശ്രദ്ധ നേടിയവരാണ് എച്ച്.ടി.സി. കമ്പനിയുടെ പുതിയ നീക്കം ഇന്ത്യന്‍ വിപണിയില്‍ ചലനം സൃഷ്ടിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ കുറഞ്ഞ വിലയ്ക്ക് ടച്ച്‌സ്‌ക്രീന്‍ ഫോണുകള്‍ രംഗത്തെത്തിക്കാന്‍ പല പ്രമുഖ കമ്പനികളും ശ്രമം ആരംഭിച്ചിരിക്കുന്ന സമയത്താണ് എച്ച്.ടി.സി.സ്മാര്‍ട്ടും എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
നിലവില്‍ സാംസങ് കോര്‍ബി, എല്‍.ജി. കുക്കി, നോക്കിയ 5233 എന്നീ ടച്ച്‌സ്‌ക്രീന്‍ ഫോണുകളാണ് ഇന്ത്യയില്‍ ഏറെ വിറ്റുപോകുന്നത്. ഇവയ്‌ക്കൊന്നുമവകാശപ്പെടാന്‍ പറ്റാത്തത്ര സാങ്കേതികത്തികവുമായാണ് എച്ച്.ടി.സി. സ്മാര്‍ട്ടിന്റെ വരവ്.
300 മെഗാഹെര്‍ട്‌സ് പ്രൊസസര്‍, 256 എം.ബി. റാം., 256 എം.ബി. റോം, ജി.പി. ആര്‍.എസ്., എഡ്ജ്, 3ജി.... ലാപ്‌ടോപ്പുമായും നോട്ട്ബുക്കുമായുമാണ് എച്ച്.ടി.സി. സ്മാര്‍ട്ട് മത്സരിക്കുന്നതെന്ന് വ്യക്തം. ഇതിനുപുറമേ 3.15 മെഗാപിക്‌സല്‍ കാമറ, 16 ജി.ബി. മെമ്മറി, ഓഡിയോ,വീഡിയോ പ്ലയര്‍ തുടങ്ങി ചെറുപ്പക്കാര്‍ക്ക് വേണ്ടതെല്ലാമൊരുക്കാനും എച്ച്.ടി.സി. തയ്യാറായിട്ടുണ്ട്.
2.8 ഇഞ്ച് ക്യൂ.ഡബഌു.ജി.എ. ടച്ച് സ്‌ക്രീനായതിനാല്‍ ദൃശ്യങ്ങളുടെ വ്യക്തത നൂറു ശതമാനവും ഉറപ്പുവരുത്താനാകും. ഇ്രതയധികം സൗകര്യങ്ങള്‍ക്കിടയിലും വൈ-ഫൈ, ജി.പി.എസ്.സംവിധാനങ്ങള്‍ മാത്രം സ്മാര്‍ട്ടില്‍ ഇല്ലാതെ പോയത് എന്തുകൊണ്ടെന്നറിയില്ല.
ഇതുവരെ മറ്റൊരു മൊബൈല്‍ഫോണിലും ഉപയോഗിക്കാത്ത ബ്രൂ സാങ്കേതികവിദ്യ പ്രകാരമാണ് എച്ച്.ടി.സി. ഫോണുകളില്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. 'ബൈനറി റണ്‍ടൈം എന്‍വയോണ്‍മെന്റ് ഫോര്‍ വയര്‍ലെസ്' എന്നതിന്റെ ചുരുക്കപ്പേരാണ് ബ്രൂ. ഒന്നിലധികം അപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിച്ചാലും ഫോണ്‍ ഹാങാകില്ലെന്നതാണ് ബ്രൂവിന്റെ പ്രത്യേകത.
സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ ഹിറ്റാക്കാനുള്ള കഠിനശ്രമത്തിലാണ് എച്ച്ടി.സി. കമ്പനി അധികൃതര്‍. പരസ്യത്തിനായി അമ്പതുലക്ഷം രൂപയുടെ ബജറ്റാണ് കമ്പനി തയ്യാറാക്കിയിരിക്കുന്നത്. വരുംദിവസങ്ങളില്‍ ടി.വി.യിലും പത്രങ്ങളിലും 'എച്ച.ടി.സി. സ്മാര്‍ട്ടി'ന്റെ പരസ്യങ്ങള്‍ നിറയുമെന്നര്‍ഥം. മാര്‍ച്ച്അവസാനവാരമത്താടെ ഇന്ത്യയിലെങ്ങും ഫോണ്‍ ലഭിച്ചുതുടങ്ങും. അതിനുശേഷമാകും യൂറോപ്യന്‍വിപണിയില്‍ സ്മാര്‍ട്ട് അവതരിപ്പിക്കുക.

thanx: silent vally (കടപ്പാട് )