പതിവായി ദൂരയാത്ര ചെയ്യുന്നവര്‍ക്കറിയാം മൊബൈല്‍ ഫോണിന്റെ ചാര്‍ജ് തീര്‍ന്നാലുള്ള പങ്കപ്പാട്. ചാര്‍ജര്‍ എടുക്കാന്‍ മറക്കുക കൂടി ചെയ്താല്‍ സംഗതി വിശേഷമായി. ആരുടെയെങ്കിലും കൈയോ കാലോ പിടിച്ച് നമ്മുടെ മൊബൈലിനു പറ്റിയ ചാര്‍ജര്‍ കണ്ടുപിടിച്ചാല്‍ പിന്നെ അതു കുത്താന്‍ ഒരു പ്ലഗ്‌പോയിന്റ് തേടി അലയണം.
അപ്പോഴേക്കും മുഴുവന്‍ 'കട്ടകളും' തീര്‍ന്ന് മൊബൈല്‍ ഫോണ്‍ മിക്കവാറും സിദ്ധി കൂടിയിരിക്കും.
അപ്പോഴേക്കും മുഴുവന്‍ 'കട്ടകളും' തീര്‍ന്ന് മൊബൈല്‍ ഫോണ്‍ മിക്കവാറും സിദ്ധി കൂടിയിരിക്കും.
ഈ പ്രതിസന്ധിക്ക് പരിഹാരവുമായാണ് ഇന്ത്യന്‍ മൊബൈല്‍ഫോണ്‍ കമ്പനിയായ 'ഒലിവ് ടെലികമ്മ്യൂണിക്കേഷന്‍' രംഗത്തുവന്നിരിക്കുന്നത്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്നവയാണ് ഒലിവ് പുതുതായി വിപണിയിലിറക്കിയിരിക്കുന്ന 'ഫോറെവര്‍ഓണ്‍' എന്ന ഫോണ്‍.
മൊബൈല്‍ ഫോണുകളിലുള്ള പരന്ന ലിത്തിയം അയണ്‍ ബാറ്ററികളല്ല പെന്‍ടോര്‍ച്ചുകളിലും റിമോട്ട് കണ്‍ട്രോളുകളിലും ഉപയോഗിക്കുന്ന സാദാ ബാറ്ററി തന്നെ. ആറു രൂപയ്ക്ക് എല്ലാ പെട്ടിക്കടകളിലും കിട്ടുന്ന ട്രിപ്പിള്‍ എ ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യ മൊബൈല്‍ഫോണാണ് തങ്ങുടേതെന്ന് ഒലിവ് കമ്പനിയുടമകള്‍ അവകാശപ്പെടുന്നു.
ലിത്തിയം അയണ്‍ ബാറ്ററിക്കൊപ്പം രണ്ടാമതൊരു ഓപ്ഷനായി ട്രിപ്പിള്‍ എ ബാറ്ററി ഉപയോഗിക്കാനുള്ള സൗകര്യമാണ് ഒലിവ് വാഗ്ദാനം ചെയ്യുന്നത്.'രാജ്യമെങ്ങും മൊബൈല്‍ഫോണ്‍ ഉപയോഗം വര്‍ധിച്ചുവരുന്നത് കണക്കിലെടുത്താണ് ഇത്തമൊരു മോഡല്‍ അവതരിപ്പിച്ചത്.
'' സദാസമയവും ഫോണില്‍ സംസാരിക്കുന്ന നഗരവാസികള്‍ക്ക് ഈ ഫോണിലുടെ സംഭാഷണം നോണ്‍സ്‌റ്റോപ്പായി തുടരാനാകും, വൈദ്യുതിമുടക്കം പതിവായ നാട്ടിന്‍പുറങ്ങളിലും ഈ ഫോണിന് ആവശ്യക്കാരേറെയുണ്ടാകും''-ഒലിവ് ടെലികമ്മ്യൂണിക്കേഷന്‍ ചെയര്‍മാന്‍ അരുണ്‍ ഖന്ന പറഞ്ഞു.
ട്രിപ്പിള്‍ എ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ ഫോണ്‍ ചാര്‍ജറിലിട്ട് ലിത്തിയം ബാറ്ററി ചാര്‍ജ് ചെയ്യാനുള്ള ഓപ്ഷനും ഫോറെവര്‍ഓണിലുണ്ട്. പേര് അന്വര്‍ത്ഥമാക്കുന്നതുപോശല ഫോണ്‍ സദാസമയവും ഓണായിരിക്കുമെന്നര്‍ഥം.
ഇരുബാറ്ററി സൗകര്യം മാത്രമല്ല 1.5 ഇഞ്ച് കളര്‍ ഡിസ്‌പ്ലേ, പോളിഫോണിക് റിങ്‌ടോണ്‍സ്, സ്റ്റീരിയോ ഹെഡ്‌സെറ്റ്, എഫ്.എം. റേഡിയോ, സ്പീക്കര്‍ ഫോണ്‍ തുടങ്ങി എല്ലാവിധ കിടിലന്‍ ഫീച്ചേഴ്‌സും ഒലിവ് ഫോറെവര്‍ഓണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 1699 രൂപയാണ് വില.
ഗുര്‍ഗാവോണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒലിവ് ടെലികമ്യൂണിക്കേഷന്‍സ് കമ്പനി നേരത്തേ നോട്ട്ബുക്ക് കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളുംവിപണിയിലെത്തിച്
കടപ്പാട്: മാതൃഭൂമി