Jun 11, 2009

പുതിയ സേര്‍ച്ച്‌ എഞ്ചിനുമായി മൈക്രോസോഫ്‌റ്റ്‌




സോഫ്‌റ്റ്‌ വെയര്‍ ഗവേഷണ രംഗത്തെ അതികായരായ മൈക്രോസോഫ്‌റ്റ്‌ പുതിയ ഇന്റര്‍നെറ്റ്‌ സേര്‍ച്ച്‌ എഞ്ചിനുമായി രംഗത്തെത്തുന്നു. ഈ ആഴ്‌ച തന്നെ ഇത്‌ പുറത്തിറക്കുമെന്നാണ്‌ പ്രതീക്ഷിയ്‌ക്കുന്നതെന്ന്‌ വാള്‍ സ്‌ട്രീറ്റ്‌ ജേണല്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. അടുത്തയാഴ്‌ച കാലിഫോര്‍ണിയയില്‍ നടക്കുന്ന ``ഓള്‍ തിങ്‌സ്‌ ഡിജിറ്റല്‍'' ടെക്‌നോളജി കോണ്‍ഫറന്‍സില്‍ പുതിയ സേര്‍ച്ച്‌ എഞ്ചിന്‍ പൊതുജനത്തിന്‌ പരിചയപ്പെടുത്തുമെന്നാണ്‌ കരുതുന്നത്‌. ഇപ്പോള്‍ ഗൂഗിള്‍ കൈയ്യടക്കി വച്ചിരിയ്‌ക്കുന്ന സേര്‍ച്ച്‌ മാര്‍ക്കറ്റ്‌ കുത്തക തകര്‍ക്കുക എന്നതാണ്‌ മൈക്രോസോഫ്‌റ്റിന്റെ പുതിയ സംരഭത്തിനു പിന്നിലെ ലക്ഷ്യം. പ്രമുഖ സേര്‍ച്ച്‌ എഞ്ചിനായ യാഹൂവും മൈക്രോസോഫ്‌റ്റും പതര്‍ച്ച നേരിട്ടപ്പോള്‍ അമേരിയ്‌ക്കയില്‍ ഏപ്രില്‍ മാസത്തോടെ ഗൂഗിള്‍ വന്‍ മുതല്‍മുടക്ക്‌ നടത്തിയിരുന്നു. ഏപ്രില്‍ മാസത്തില്‍ അമേരിയ്‌ക്കയിലെ ആകെ ഇന്റര്‍നെറ്റ്‌ സേര്‍ച്ചുകളില്‍ 65 ശതമാനത്തോളം ഗൂഗിള്‍ വഴിയാണ്‌ നടന്നത്‌. `കുമോ' എന്നു പേരുള്ള സേര്‍ച്ച്‌ എഞ്ചിനാണ്‌ മൈക്രോസോഫ്‌റ്റ്‌ അവതരിപ്പിയ്‌ക്കുന്നത്‌. നിലവിലെ സേര്‍ച്ച്‌ എഞ്ചിന്‍ സംവിധാനങ്ങളുടെ പോരായ്‌മ പരിഹരിയ്‌ക്കുന്നതാവും പുതിയതെന്നാണ്‌ മൈക്രോസോഫ്‌റ്റ്‌ അവകാശപ്പെടുന്നത്‌. അന്വേഷണ ഫലങ്ങള്‍ പട്ടിക തിരിച്ച്‌ നല്‍കുന്ന രീതിയായിരിയ്‌ക്കും പുതിയ സേര്‍ച്ച്‌ എഞ്ചിന്റേത്‌. പുതിയ സംരഭത്തെ ജനങ്ങളിലെത്തിയ്‌ക്കാന്‍ മൈക്രോസോഫ്‌റ്റ്‌ വിപുലമായ പ്രചാരണ പരിപാടികളാണ്‌ ആലോചിയ്‌ക്കുന്നത്‌.

1 comment:

  1. കുമോയല്ലേ പേരുമാറ്റി ബിംഗ്‌ ആയി വന്നത്‌...?

    ReplyDelete