Jan 3, 2009

ഔട്ട് ലുക്കില്‍ അക്കൗണ്ട്‌ നിര്‍മിക്കാം

എം എസ് ഓഫീസ് പാക്കേജ് -ലെ ഒരു പോഗ്രാം ആണ് ഔട്ട് ലുക്ക് .ഔട്ട് ലുക്ക് 2003 ഉപയോഗിച്ചു എങ്ങനെ മെയില് കോണ്‍ഫിഗുര്‍ ചെയ്യാമെന്ന് നോക്കാം . start > programs > microsoft office > microsoft office outlook ക്ലിക്ക് ചെയ്തു ഇതു ഓപ്പണ്‍ ചെയ്യാം .ഇനി tools മെനുവില്‍ നിന്നു email accounts ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക .അപ്പോള്‍ ഇ മെയില് അക്കൌണ്ട് വിന്‍ഡോ പ്രത്യക്ഷമാകും. അതില്‍ add a new email account സെലക്റ്റ് ചെയ്തു നെക്സ്റ്റ് ക്ലിക്ക് ചെയുക. സെര്‍വര്‍ നെയിം pop3 എന്ന് സെലക്റ്റ് ചെയുക. ശേഷം നെക്സ്റ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
ഇനി യുസര്‍ ഇന്‍ഫര്‍മേഷന്‍ ഭാഗത്ത് ഡിസ്പ്ലേ ചെയ്യേണ്ട പേരും ഇമെയില്‍ അഡ്രസ്സും നല്കുക. സെര്‍വര്‍ ഇന്‍ഫര്‍മേഷന്‍-ഇല്‍ ഇന്‍കമിംഗ് ഔട്ട് ഗോയിംഗ് മെയില് സെര്‍വറുകളുടെ പേരു നല്കുക. ലോഗിന്‍ ഇന്‍ഫര്‍മേഷന്‍-ഇല്‍ ഇ മെയില് അക്കൌണ്ട് നയിമും പസ്സവോര്‍ഡും നല്‍കുക.



ഇനി more settings button ക്ലിക്ക് ചെയ്യുക.ഇപ്പോള്‍ വരുന്ന internet mail settings window യില്‍ outgoing server ടാബില്‍ my outgoing server requires authentication ടിക്‌ ചെയ്യുക . advance ടാബില്‍ ഇന്‍കമിംഗ് ,ഔട്ട് ഗോയിംഗ് മെയില് സെര്‍വറുകളുടെ കീഴിലുള്ള this server requires an encrypted connection ടിക്‌ ചെയ്യുക. ഇന്‍കമിംഗ് സെര്‍വര്‍ പോര്‍ട്ട്‌ നമ്പര്‍ 995 എന്നും. ഔട്ട് ഗോയിംഗ് സെര്‍വര്‍ പോര്‍ട്ട്‌ നമ്പര്‍ 465 എന്നും നല്കി ok ക്ലിക്ക് ചെയ്യുക. ഇനി നെക്സ്റ്റ് ക്ലിക്ക് ചെയ്തു ഫിനിഷ് ക്ലിക്ക് ചെയ്യുക.

1 comment:

  1. നന്ദി. ഔട് ലുക്കിനേക്കാള്‍ നല്ലത് മോസില്ല തണ്ടര്‍ബേര്‍ഡ് അല്ലേ..ആണോ?ഫ്രീയാണ്,മാത്രമല്ല ജി മെയിലിനുള്ള സെറ്റിംഗ്സ് അതില്‍ ഉണ്ടുതാനും.

    ReplyDelete