Jan 31, 2009

സീരിയലും നെറ്റിലേക്ക്




ന്യൂഡല്‍‌ഹി: ഇന്ത്യന്‍ ടെലിവിഷന്‍ പ്രേക്ഷകരെ പൊട്ടികരയിച്ചും,വെറുതേ ചിരിപ്പിച്ചും ഒരുപാട് ചിന്തിപ്പിച്ചുമെക്കെ പണം വാരിയ സീരിയലുകള്‍ക്ക് റിയാലിറ്റി ഷോകളുടെ കടന്നു വരവോടെ പ്രീയം കുറഞ്ഞെങ്കിലും ഇതിന് മുന്നില്‍ മുട്ടുമടക്കാതെ പുതുവഴികള്‍ തേടുകയാണ് സീരിയലുകള്‍ക്ക് പിന്നിലെ ബുദ്ധിരാക്ഷസന്‍മാര്‍.മൊബൈല്‍ ഫോണുകളിലൂടെ സീരിയിലുകള്‍ എത്തിക്കാനുള്ള സംരംഭത്തിന് പിന്നാലെ ഓണ്‍ലൈന്‍ സീരിയലും താമസിയാതെ ലഭിച്ചു തുടങ്ങും എന്നാണ് പുതിയ വാര്‍ത്ത.
അടുത്ത വര്‍ഷം പകുതിയോടു കൂടിയാണ് ഓണലൈന്‍ പരമ്പരയെത്തുന്നത്. ഇന്ത്യയിലെ ഓണ്‍ലൈന്‍ മാധ്യമത്തില്‍ ഇതൊരു വിപ്ലവം തന്നെയായിരിക്കുമെന്ന് ഇതിന്‍റെ അണിയറക്കാരായ ടാംഗെറിന്‍ ഡിജിറ്റല്‍ എന്‍റര്‍ടയ്‌ന്‍‌മെന്‍റ് അധികൃതര്‍ പറയുന്നു.
ഓണ്‍ ലൈന്‍ പരമ്പരയ്ക്കുള്ള അഭിനേതാക്കളെയും പിന്നണിക്കാരെയും തെരഞ്ഞെടുക്കുന്നതും ഓണ്‍ലൈന്‍ വഴി തന്നെയായിരിക്കും.ഇതിനു വേണ്ടി ഒരു ടാലന്‍ഡ് ഹണ്ട് തന്നെ ഓണ്‍ലൈന്‍ വഴി നടത്താന്‍ നിശ്ചയിച്ചിരിക്കുകയാണ് ടംഗെറിന്‍.
ടാലന്‍ഡ് ഹണ്ടിലൂടെ പല വിഭാഗങ്ങളിലായി ജയിച്ചു വരുന്നവര്‍ക്ക് സീരിയലില്‍ അവസരം ലഭിക്കും.സംവിധാനവും അഭിനയവും തിരക്കഥ എഴുത്തും ഒക്കെ ഇവര്‍ക്ക് തന്നെ നടത്താനുള്ള അവസരമാണ് കമ്പനി നല്‍കുന്നത്. ഇതിനു പുറമെ ‘കാമ്പസ്-18’ എന്ന പേരില്‍ ഒരു സാമൂഹ്യ നെറ്റ്‌വര്‍ക്കിങ്ങ് സൈറ്റും ഇവര്‍ ആരംഭിക്കുന്നുണ്ട്.

1 comment: