Jul 19, 2008

കൂട്ടം.കോം .മലയാളത്തിലൊരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക്


കൂട്ടം.കോം . മലയാളത്തിലൊരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക്
മലയാളികള്ക്ക് കൂട്ടം കൂടാന്‍ ഒരു കൂട്ടം വിരുന്നൊരുക്കി കൂട്ടം എന്ന പേരില്‍ ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കൂട്ടം.കോം. ( http://www.koottam.com ) ലോന്ച്ച് ചെയ്തിരിക്കുന്നു .

message from koottam :


മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സോഷ്യല്‍നെറ്റ്‌വര്‍ക്കാണ്‌ കൂട്ടം.കോം.
(
http://www.koottam.com/ )കേവല സൗഹൃദങ്ങള്‍ പങ്കുവയ്ക്കുന്ന ഒരു സാധാരണ സൈറ്റ്‌ എന്ന നിലയിലല്ല കൂട്ടം രൂപകല്‌പന ചെയ്തിരിക്കുന്നത്‌. വായനയെ നമ്മുടെ പുതിയ കാലത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരികയെന്ന ഉദ്ദേശ്യം കൂടി ഇതിന്റെ പിന്നിലുണ്ട്‌. കൃത്യമായ സാംസ്കാരിക വിനിമയങ്ങള്‍ നടന്നിരുന്ന നമ്മുടെ പഴയ കാമ്പസുകളെക്കുറിച്ചുള്ള തീഷ്ണമായ ഓര്‍മ്മകളും ഇതിന്റെ പിന്നിലുണ്ട്‌.കൂട്ടത്തിലേക്ക്‌ താങ്കളെ ക്ഷണിക്കുകയാണ്‌. സര്‍ഗ്ഗാത്മക സഹകരണം പ്രതീക്ഷിക്കുന്നു. പുതിയ കാലത്തോട്‌ സംവദിക്കുന്ന സൃഷ്ടികള്‍ കൊണ്ട്‌, പ്രതികരണം കൊണ്ട്‌ ഈ കൂട്ടായ്മയെ സമ്പന്നമാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Jul 13, 2008

വിന്ഡോസ് പാസ്സ്‌വേര്‍ഡ്‌ മറന്നുവോ ! നോ പ്രോബ്സ് .

how to get a password on your windows xp!

Jul 7, 2008

ദശലക്ഷം കമ്പ്യൂട്ടര്‍ വൈറസുകള്‍


സോഫ്റ്റ്വേര്‍ ഹാര്‍ഡ്‌‌‌വേര്‍ രംഗത്ത് നവീന ആശയങ്ങള്‍ പെരുകുന്നതിനൊപ്പം തന്നെ അതിന്‍റെ ഇരട്ടി വൈറസുകളും നെറ്റില്‍ എത്തുന്നുണ്ടെന്ന് ഇന്‍റര്‍നെറ്റ് സുരക്ഷാ സ്ഥാപനമായ സിമാന്‍ ടെക്ക്. ഇന്‍റര്‍നെറ്റ് സുരക്ഷാഭീഷണി സംബന്ധിച്ച് പുറത്ത് വിട്ട പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്.

വൈറസുകളുടെയും ട്രോജന്‍റെയും വോം‌സിന്‍റെയും സര്‍ക്കുലേഷന്‍ ദശലക്ഷം കഴിഞ്ഞതായിട്ടാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്‍.
കഴിഞ്ഞ 12 മാസത്തിനിടയിലാണ് ഭൂരിഭാഗവും സൃഷ്ടിക്കപ്പെട്ടതെന്നും വിലയിരുത്തുന്നു. ആന്‍റി വൈറസ് പ്രോഗ്രാമിനു സമാനമായ രൂപത്തില്‍ വരെ പുതിയ വൈറസുകള്‍ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞതായി സുരക്ഷാസ്ഥാപനം വ്യക്തമാക്കുന്നു.

2007 ന്‍റെ ആദ്യ പകുതിയില്‍ തന്നെ കണ്ടെത്തിയ മലീഷ്യസ് പ്രോഗ്രാമുകളുടെ എണ്ണം 499,811 ആയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2007 ല്‍ മറ്റ് 711,912 എണ്ണം കൂടി കണ്ടെത്തി. സുരക്ഷാ സ്ഥാപനത്തിന്‍റെ ആന്‍റി വൈറസ് പ്രോഗ്രാമുകള്‍ കണ്ടെത്തിയ മൊത്തം വൈറസുകളുടെ എണ്ണം ഇതോടെ 1,122, 311 ആയി.

മൈക്രോസോഫ്റ്റ് വിന്‍ഡോസ് പ്ലാറ്റ്ഫോമിലുള്ള പി സി കളെ ലക്‍ഷ്യമാക്കിയാണ് കൂടുതല്‍ വൈറസുകള്‍ നിര്‍മ്മിച്ചിരുന്നതെന്നും കമ്പ്യൂട്ടര്‍ സുരക്ഷാ സ്ഥാപനം വ്യക്തമാക്കുന്നു.

Jul 2, 2008

10,000 ഇരട്ടി വേഗത്തില്‍ ഇന്റര്‍നെറ്റ്‌



10,000 ഇരട്ടി വേഗത്തില്‍ ഇന്റര്‍നെറ്റ്‌
വെബ്‌ ലോകത്തെ പ്രധാന പരാതിയായ ഇന്റര്‍നെറ്റിന്റെ വേഗത വന്‍ തോതില്‍ വര്‍ദ്ധിയ്‌പ്പിയ്‌ക്കാനുള്ള പരീക്ഷണങ്ങളുമായി യൂറോപ്യന്‍ ഗവേഷകര്‍ മുന്നേറുന്നു.നിലവിലെ ഇന്റര്‍നെറ്റ്‌ സംവിധാനങ്ങളുടെ വേഗത പലപ്പോഴും ഉപയോക്താക്കളെ ക്ഷമയുടെ നെല്ലിപ്പലക കാണിയ്‌ക്കാറുണ്ട്‌. ഇപ്പോള്‍ ലഭ്യമായ വേഗത കൂടിയ ബ്രോഡ്‌ബാന്‍ഡ്‌ ഇന്റര്‍നെറ്റ്‌ സംവിധാനം പോലും വലിയ ഫയലുകള്‍ ഡൗണ്‍ലോഡ്‌ ചെയ്യാന്‍ ഒട്ടും അപര്യാപ്‌തമല്ല. ഈ സാഹചര്യത്തിലാണ്‌ ഇവരുടെ ഗവേഷം അതീവ പ്രധാന്യമര്‍ഹിയ്‌ക്കുന്നത്‌.യൂറോപ്യന്‍ സെന്റര്‍ ന്യൂക്ലിയാര്‍ റിസര്‍ച്ചിലെ (സിഇആര്‍എന്‍) ഗവേഷകരാണ്‌ ഇന്റര്‍നെറ്റിന്റെ വേഗത വര്‍ദ്ധിയ്‌പ്പിക്കുന്നതുമായി ബന്ധപ്പെട്ട ഗവേഷണങ്ങളില്‍ മുഴുകിയിരിക്കുന്നത്‌.ഗ്രിഡ്‌ എന്ന്‌ പേരിട്ടിരിയ്‌ക്കുന്ന പുതിയ ഇന്റര്‍നെറ്റ്‌ സംവിധാനം വിജയത്തിലെത്തിയാല്‍ നിലവിലെ ബ്രോഡ്‌ബാന്‍ഡ്‌ സംവിധാനത്തിന്റെ 10,000 ഇരട്ടി വേഗത ഇതിനുണ്ടാകുമെന്ന്‌ ഇവര്‍ പറയുന്നു.?ചുരുക്കത്തില്‍ ഈ സംവിധാനം പ്രവര്‍ത്തനക്ഷമമാകുകയാണെങ്കില്‍ സിനിമയും സംഗീതവുമടക്കമുള്ള വലിയ മള്‍ട്ടീമിഡിയ ഫയലുകള്‍ സെക്കന്റുകള്‍ കൊണ്ട്‌ ഇന്റര്‍നെറ്റിലൂടെ ഡൗണ്‍ലോഡ്‌ ചെയ്യാന്‍ സാധിയ്‌ക്കും.ഇപ്പോള്‍ നടക്കുന്ന ഗവേഷണങ്ങളില്‍ ഞങ്ങള്‍ അത്യന്തം ആവേശഭരിതരാണ്‌. ഇന്ന്‌ ലോകത്ത്‌ നടക്കുന്ന ഏറ്റവും വലുതും പ്രാധാന്യമര്‍ഹിയ്‌ക്കുന്നതുമായ ഗവേഷണ പദ്ധതികളിലൊന്നു കൂടിയാണിതെന്ന്‌ ഗവേഷകനായ പ്രഫ. മാല്‍കോം ഫെയര്‍ബെയ്‌ന്‍ പറയുന്നു.