സാമൂഹ്യ സൈറ്റുകളില്‍ രസം കണ്ടെത്തിക്കോളൂ. അതേ സമയം തന്നെ സാമൂഹ്യ സൈറ്റുകള്‍ വഴി നിങ്ങളുടെ പി സികളും ലാപ് ടോപ്പുകള്‍ക്കും ഉണ്ടാകാന്‍ പോകുന്ന അപകടങ്ങളെ കുറിച്ച് ഒന്നോര്‍ക്കണമെന്ന് മാത്രം. ലാപ് ടോപ്പുകളും പി സി കളും ഹാക്കര്‍മാര്‍ക്ക് ചാകരയായി മാറുകയാണെന്നാണ് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
ആന്‍റി വൈറസ്, സുരക്ഷാ നിര്‍ദ്ദേശ സ്ഥാപനമായ സിമാണ്ടെക്കിന്‍റെ ഇന്‍റര്‍നെറ്റ് 2007 ലെ സുരക്ഷാ ഭീഷണി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വീടുകളിലെയും സ്ഥാപനങ്ങളിലെയും കമ്പ്യൂട്ടറുകള്‍ കേടാക്കുന്നതില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ഹാക്കര്‍മാര്‍ക്ക് പ്രിയങ്കരമാകുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ആശയ വിനിമയത്തിന് അതിരുകള്‍ ഇല്ലാത്ത രീതിയില്‍ വെബ് മാറിക്കൊണ്ടിരിക്കുമ്പോള്‍ മോശമായ ഓണ്‍ ലൈന്‍ പ്രവര്‍ത്തികള്‍ക്കും ഇത് സഹായകമാകുമെന്ന് സിംടാക് ഇന്ത്യാ മാനേജിംഗ് ഡയറക്ടര്‍ വിശാല്‍ ധൂപര്‍ പറയുന്നു. ലോകത്തെ പ്രമുഖ സാമൂഹ്യ സൈറ്റുകളായ ബേബു, ഫേസ് ബുക്ക്, ഫ്ലിക്കര്‍, മൈ സ്പെസ് തുടങ്ങിയവയെല്ലാം ഇതില്‍ പെടും.
ഇന്ത്യയില്‍ ആറ് ദശലക്ഷം പെരെങ്കിലും സാമൂഹ്യ സൈറ്റുകളില്‍ വ്യാപരിക്കുന്നുണ്ടെന്നാണ് കണക്ക്. വിശ്വസനീയമായ സാമൂഹ്യ സൈറ്റുകള്‍ വഴി ഇ മെയില്‍ വഞ്ചനകള്‍ വഴി ഹാക്കര്‍ ഒരാളുടെ വ്യക്തിപരമായ മുഴുവന്‍ വിവരങ്ങളും പിടിച്ചെടുക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.