Feb 28, 2008

കാണം വിറ്റും നാനോ വാങ്ങണം ..


രതന്‍ ടാറ്റാ എതായാലും വാക്ക് പാലിച്ചു. ബൂലോകരായ ബൂലോകരെയെല്ലാം കാര്‍ ഉടമകള്‍ ആക്കുമെന്നു അങ്ങേരു പ്രസ്താവിച്ചിരുന്നു പോലും. വെറും ഒരു ലക്ഷം രൂപയ്ക്ക് നിങ്ങളെയെല്ലാം ഒരു കാര്‍ ഉടമകള്‍ ആക്കാം എന്നുള്ള അങ്ങേരുടെ പ്രസ്താവന കേട്ടപ്പോള്‍ പലരും " അത് കുറെ പുളിക്കും എന്ന്‍ പറഞ്ഞിരുന്നു " എന്നാല്‍ ഇപ്പോഴിതാ നാനോ ഇറങ്ങിയിരിക്കുന്നു ഒരു ലിറ്റര്‍ പെട്രോള്‍ ഒഴിച്ചാല്‍ നലുപെര്‍ക്ക് സുഘമായിരുന്നു ഇവിടത്തെ സൂപ്പര്‍ ഹൈ വേ യിലൂടെ [ സോറി ] പറക്കാം . ഇവിടെ സോറി എന്ന പ്രയോഗം നടത്തിയത് എന്തിനാണെന്ന് മാന്യ വായനക്കാര്‍മനസിലാക്കിയിരിക്കുമല്ലോ..എതായാലും മുന്നും പിന്നും നോക്കാതെ ബാങ്ക് il നിന്നു പണം വയ്പയെടുത്തു നല്ല പരിചയമുള്ള മലയാളികള്‍ക്ക് പലിശ അടച്ചു മുടിയാന്‍ പുതിയ ഒരു കാരണം കൂടി കിട്ടിയിരിക്കുന്നു. വെറും ഒരു ലക്ഷം രൂപ + ടാക്സ് .മാസത്തില്‍ 2500 രൂപ അടവ് ഇനി ആലോചിക്കാനില്ല കാണം വിറ്റും നാനോ വാങ്ങണം ..



എന്നാല്‍ പുതിയ നാനോ രാജ കുമാരന് ‍ഏറ്റവും കൂടുതല്‍ ഇറങ്ങാന്‍ പോകുന്നത് കേരളത്തിലെ നിരത്തുകളില്‍ ആണത്രെ. അപ്പൊ ചിന്ന ചിന്ന സംശയങ്ങള്‍ ഉയര്‍ന്നു വരും ഭൂമി മലയാളത്തിലെ റോഡുകളില്‍ ഇപ്പൊ തന്നെ തിരക്കോട് തിരക്കാണ്‌ നാഷണല്‍ ഹൈ വേ യില്‍ കൂടി ഒരു കിലോ മീറ്റര്‍ സന്ച്ചരിച്ചാല്‍ മതി പല ടൈപിലുള്ള പലതരം വരയിടിയില്‍ ഉള്ള അപകടങ്ങള്‍ കാണാം കൂടാതെ വാഹനങ്ങള്‍ കത്തിക്കുക ഡ്രൈവെരെ തല്ലികൊല്ലുക തുടങ്ങിയ മറ്റു ചില കലാപരിപാടികളും .
അപ്പോള്‍ നാനോ വരുന്നത് കൊണ്ടു വല്യ പുതുമയൊന്നുമില്ല ബൈക്ക് ഉള്ളവരെല്ലാം അത് വിറ്റ് അല്ലേല്‍ വല്ല ദരിദ്ര വാസികള്‍ക്ക് വെറുതെ കൊടുത്തോ നാനോ വാങ്ങും . നാനോ കുനന്‍ ആണ് എന്നൊക്കെ പറയുന്നുണ്ട് എന്നാലും ബൈക്ക് നു പോകാനുല്ലതിനെക്കാള്‍ സ്ഥലം യേവന് വേണം അതിനിപ്പോ റോഡിലെവിടെ സ്ഥലം അത് മാത്രം ചോദിക്കരുത് വാഹനമുണ്ടോ വഴിയുണ്ട് റോടെന്താ നിങ്ങളുടെ തറവാട് സ്വതാണോ .?? പിന്നെ കൂടി പോയ്യാല്‍ """ യാരെടാ യെവന്‍ അവന്ടെ ഒരു നാനോ എടുത്തോണ്ട് പോടാ നിന്ടെ " മല്ടിലാക് " കാര്‍ എന്ന ആക്രോശങ്ങള്‍ ഉയരും അത്ര മാത്രം .. പിന്നെ കിലോ മീറ്ററിനു 9 എന്ന നിരക്ക് മാറി 99 എന്നാകും അപകട നിരക്ക് ഹായ് പുരോഗതി തന്നെ..

പിന്നെ രതന്‍ ടാറ്റാ ചുളുവില്‍ ഒരു കാര്യം കൂടി പറഞ്ഞിട്ടുണ്ട് ഭാര കൂടുതല്‍ ഉള്ളതൊന്നും നാനോയില്‍ ഇല്ലെന്ന് കാര്യം മനസിലായില്ലേ നാനോ ഒന്നു തട്ടി കിട്ടിയാല്‍ വര്‍ക്ക്‌ ഷോപ് ഇലേക്കു പെറുക്കി എടുക്കാന്‍ മാത്രം ഒന്നും ഉണ്ടാവില്ലെന്ന് പപ്പടം കണക്കെ പൊടിയും എന്ന് പക്ഷെ അകത്തിരിക്കുന്നവര്‍ സുരക്ഷിതരായിരിക്കുമെന്നു പറഞ്ഞതാണ് മനസിലാകാത്തത് ഒരു കാര്‍ ആകുമ്പോള്‍ തട്ടിയും മുട്ടിയും ഒക്കെ ഇരിക്കുമെന്നു നമുക്കു പോസിറ്റീവ് ആയി ചിന്തിക്കാം .........................



വാല്‍കഷ്ണം !! വാല്‍ ഇല്ലാത്ത കഷ്ണം



ഒടുങ്ങാത്ത ആശ ആക്രാന്തം കുശുംബ് അഹങ്കാരം തുടങ്ങിയ സത് ഗുണങ്ങള്‍ ആണ് ഓരോ പുതിയ ഉല്‍പന്നങ്ങളും സമൂഹത്തില്‍ വാരി വിതറുന്നത് മൊബൈല്‍ ഫോണ്‍ വാങ്ങിയ ആര്ക്കെങ്കിലും എന്നെങ്കിലും സമാദാനം കിട്ടിയിട്ടുണ്ടോ പുതിയ മോടല്‍ വിപണിയില്‍ ഇറങ്ങുമ്പോള്‍ കടം വാങ്ങിയും ഇല്ലാത്ത കാശും കൊടുത്തു അത് കൈകലാക്കുന്നു . അതും തൂക്കി പിടിച്ചു വീട്ടില്‍ എത്താന്‍ സമയമില്ല പുതിയ കിടിലന്‍ മോടല്‍ രംഗത്ത് ഇറങ്ങുന്നു പിന്നെ ബെജാര്‍ ആയി പഴയതു കൊണ്ടു നടക്കാന്‍ മാനക്കേടായി അങ്ങനെ ഹാന്‍ഡ് സെറ്റ് മാറ്റാതെ തരമില്ലെന്നു വരുന്നു . ഈ മാറ്റ കച്ചവടം അനന്തമായി നീളുന്നു. ഇതു തന്നെയാണ് നാനോ യും ഉത്പതിപ്പിക്കുന്ന മാനസികാവസ്ഥ.. ഓര്‍ത്തു വെച്ചോളൂ ...

Feb 26, 2008

വൈ ഫൈ കഴിഞ്ഞു ഇനി വൈ മാക്സ് വസന്തം

വൈ ഫൈ കഴിഞ്ഞു ഇനി വൈ മാക്സ് വസന്തം

വൈ ഫൈ ഉപയോഗിച്ചു നമ്മുടെ വൈ ഫൈ എനബ്ലെട് ഫോണിലും കമ്പ്യൂട്ടറിലും ഫ്രീ ആയി വയര്‍ലെസ്സ് ബ്രോഡ്ബാനറ് ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്ന കാലം ഇനി അധികം വിദൂരമല്ല. ഇന്നിപ്പോള്‍ ഗള്‍ഫിലെ മിക്ക നഗരങ്ങളിലും വൈ ഫൈ വഴി നെറ്റ് യൂസ് ചെയ്യാനുള്ള സൌകര്യം ലഭ്യമാണ്.ഈ രീതിയില്‍ നമ്മുടെ സംസ്ഥാനത്ത് ഒരു നഗരത്തില്‍ പോലും വൈ ഫൈ സൌകര്യം ലഭ്യമാക്കാന്‍ സാദ്യമയിട്ടില്ലെന്നത് വളരെ കേദകരമായ ഒരു കാര്യമാണ് . കാരണം വൈ ഫൈ സാങ്കേതിക വിദ്യയെ യെ കാലഹരണ പെടുതതികൊണ്ട് വൈ മാക്സ് കടന്നു വന്നു .

ചെറിയ പരിതിയില്‍ മാത്രം ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്ന വൈ ഫൈ യെ തള്ളി കൊണ്ടാണ് വൈ മാക്സിണ്ടേ വരവ് .സമീപ ഭാവിയില്‍ വൈ മാക്സ് എന്ന ഈ വയര്‍ലെസ്സ് സാങ്കേതിക വിദ്യ മുഖേന എവിടെയും എപ്പോഴും ആര്ക്കും അതിവേഗ ഇന്‍റര്‍നെറ്റ്‍ ലഭൃമാക്കാവുന്ന ഹോട്ട് പ്ലൈസ് ആയി ഭൂമുഖ മാറുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. നേരത്തെ ഈ രംഗത്ത് ലഭ്യമായ വൈ ഫൈ വയര്‍ലെസ്സ് സാങ്കേതിക വിദ്യ പ്രയോജനപെടുതാന്‍ നാം എവിടെയും തയ്യാറായില്ല ബാഗ്ലൂര്‍ ഹൈദ്രാബാദ് എന്നീ നഗരങ്ങളില്‍ മാത്രമാണ് ഭാഗികമായെന്കിലും ഇതു പ്രാവര്‍ത്തികമാക്കിയത് .

വൈ ഫൈ യുടെ പരിമിതികളില്‍ നിന്നു മുക്തമായിട്ടാണ് വൈ മക്സിണ്ടേ കടന്നു വരവ് ഏതാണ്ട് കേരളത്തിലെ ഒരു താലൂകിന്ടെ വിസ്തീര്‍ണം മുഴുക്കെ ഒരൊറ്റ വൈ മാക്സ് ടവര്‍ മുഗേന ഇന്‍റര്‍നെറ്റ് ലബ്യമാക്കവുന്നതാണ്.

യൂറോപ്യന്‍ നെറ്റ്‌വര്‍ക്ക് കമ്പനികള്‍ തങ്ങളുടെ നെറ്റ്‌വര്‍ക്ക് വൈ മാക്സ് നെറ്റ്‌വര്‍ക്ക് ഇലേക്കു മാറ്റാനുള്ള ശ്രമത്തിലാണ് ഇതിന് ഒരുപാട് നേട്ടങ്ങള്‍ ഉണ്ട്. മുക്കിലും മൂലയിലും വരെ നെറ്റ്‌വര്‍ക്ക് കമ്പനികള്‍ സ്ഥാപിക്കുന്ന നൂറു കണക്കിന് ടവര്‍ കള്‍ക്ക് പകരം 30-60 കി.മീടര്‍ പരിധിയില് ഒരു ടവര്‍ മതിയകുമെന്നത് വല്യ ഒരു കാര്യമാണല്ലോ..

worldwide interoperability for micro wave access എന്നതാണ് വൈ മാക്സിണ്ടേ പൂര്‍ണ രൂപം മൊടോരോല സാമ്സന്ഗ് ഇന്റല്‍ എന്നീ കമ്പനികളൊക്കെ വൈ മാക്സ് സാങ്കേതിക വിദ്യയെ ലോകം മുഴുക്കെ വ്യപിപ്പികാനുള്ള ദ്രിട നിശ്ചയാത്തിലാണ് .നിങ്ങളുടെ മൊബൈല്‍ ഉപകരണത്തിലൂടെ സേകന്റില്‍ നൂറു മെഗാ ബൈറ്റ് ഡാറ്റ കയ്മാറ്റം നടത്താനാവും എന്നത് ഒന്നു സങ്കല്പിച്ചു നോക്കു ------- വൈ മാക്സ് ഇത്തരം ഒരു അവസ്ഥയിലെതും എന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍

ഇന്‍ഫോ കൈരളി

Feb 25, 2008

വേഡ്പ്രസ്സ് ഫ്രീ എസ് എം എസ് [SMS] സര്‍വ്വീസ്

1997 - Hotmail asked "Why can't personal email be FREE?"
2007 - SMSCountry questions "Why can't personal SMS be FREE?"
ഫ്രീ എസ് എം എസ് സൌകര്യവുമായി 160by2 ഇന്ത്യയില്‍ എവിടെയും ഇനി നെറ്റില്‍ നിന്നും എസ് എം എസ് അയയ്ക്കാം ഫ്രീ ആയി തന്നെ .പ്രമുഗ ബ്ലോഗ് അതികായകാരായ വേര്‍ഡ്‌ പ്രസ്സ്‌ ആണ് ഇതിന് പിന്നില്‍ . നിങ്ങളുടെ സെല്‍ നമ്പര്‍ വെച്ചു രജിസ്റ്റര്‍ ചെയ്യുക . ശേഷം യുസര്‍ നെയിം ഉം പാസ്സ് വേര്‍ഡ്‌ ഉം വെച്ചു നിങ്ങള്ക്ക് ഒരു എസ് എം എസ് വരും ഇതു വെച്ചു ലോഗ് ഇന്‍ ചെയ്തു എസ് എം എസ് അയക്കാന്‍ തുടങ്ങാം .. ഇപ്പോ ബീറ്റ മോഡില്‍ ആയതിനാല്‍ 80 ക്യാരക്ടര്‍ വരുന്ന എസ് എം എസ് മാത്രമെ അയയ്ക്കാന്‍ സാദിക്കുകയുള്ളൂ .എസ് എം എസ് അയയ്ക്കാന്‍ മാത്രമല്ല നമ്മുടെ ഫോണ്‍ കോന്ടാക്ട്സ് സേവ് ചെയ്തു സൂക്ഷിക്കാനും ഗ്രൂപ്പ് എസ് എം എസ് അയക്കുന്നതിനും ഈ സൈറ്റ് പ്രയോജനപെടുത്താം. ഇനിയിപ്പോ കോന്ടാക്ട്സ് മിസ്സ്‌ ആയി എന്ന പരാതിയും വേണ്ട. ഈ സൈറ്റിനെ പറ്റി കുറെ നല്ല കാര്യങ്ങള്‍ പറഞ്ഞില്ലേ ഇനിയിപ്പോ ഒരു കുറവ് പറയുന്നത് കൊണ്ടു വല്യ കുഴപ്പമൊന്നുമില്ലല്ലോ അല്ലെ... ഇതില്‍ നിന്നു നിങ്ങള്‍ അയക്കുന്ന എസ് എം എസിന്ടെ കൂടെ ഒരു ചെറിയ ആഡും കാണും കേട്ടോ കാരണം .. കാരണം ??? അവര്‍ക്കും ജീവിക്കണ്ടേ സഹോദരാ ഏതായാലും എനിക്കിഷ്ട്ടപെട്ടു നിങ്ങളും ഒന്നു നോക്ക് കുറെ കാലമായില്ലേ സെന്‍റ് ഫ്രീ എസ് എം എസ് [send free sms] എന്ന് ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്യാന്‍ തുടങ്ങിയിട്ട് .
എന്താ ഞാന്‍ പറഞ്ഞത് സത്യമല്ലേ
കംമെന്റ്സ് പ്രതീക്ഷിക്കാമല്ലോ