May 27, 2008

വേണം എനിക്കൊരു ലാപ്‌ടോപ്പ്‌



പുതിയ കാലത്തെ നേരിടാന്‍ ആധുനിക പൗരന്‌ ഏറ്റവും ഇണങ്ങുന്ന ആയുധമായി മാറിയിരിക്കുന്നു ലാപ്‌ടോപ്പുകള്‍. എന്തിനും എതിനും എതു സമയത്തും ലോകം വിരല്‍തുമ്പിലുണ്ടാകും എന്ന ഉറപ്പാണ്‌ ലാപ്‌ ടോപ്പുകള്‍ സമ്മാനിച്ചിരിക്കുന്നത്‌.

വിവരസാങ്കേതിക വിദ്യയുടെ ഏറ്റവും ഇണങ്ങുന്ന സൗഹൃദഭാവമാണ്‌ ലാപ്‌ടോപ്പുകളെന്ന്‌ കാലം വിലയിരുത്തി കഴിഞ്ഞെന്ന്‌ പോയകാലത്തെ വിപണയില്‍ നിന്നുളള കണക്കുകളും സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ കമ്പ്യൂട്ടര്‍ വില്‌പനയില്‍ ലാപ്‌ടോപ്പുകള്‍ വന്‍ കുതിച്ചു കയറ്റം നടത്തുകയാണ്‌.

ഹോം കമ്പ്യൂട്ടറുകളേക്കാള്‍ ഇരട്ടിയിലധികം ലാപ്‌ടോപ്പുകളാണ്‌ പോയ വര്‍ഷം ഇന്ത്യയില്‍ വിറ്റഴിക്കപ്പെട്ടത്‌. ലാപ്‌ടോപ്പുകളുടെ വില്‌പനയില്‍ 59 ശതമാനം വര്‍ദ്ധനവാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌.

എന്നാല്‍ ഹോം കമ്പ്യൂട്ടറുകളുടെ വിപണിയില്‍ മൂന്ന്‌ ശതമാനം വര്‍ദ്ധനവ്‌ മാത്രമാണ്‌ ഉണ്ടായത്‌ എന്ന്‌ അസോസിയേഷന്‍ ഓഫ്‌ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വ്യക്തമാക്കുന്നു.

‘വീട്ടില്‍ ഒരു കമ്പ്യൂട്ടര്‍ വേണം’ എന്നതായിരുന്നു ആധുനിക ഭാരതീയന്‍റെ ആദ്യകാല സ്വപ്‌നമെങ്കില്‍ ‘എനിക്കൊരു ലാപ്‌ടോപ്പ്‌’ എന്ന നിലയിലേക്ക്‌ കാര്യങ്ങള്‍ മാറി മറിഞ്ഞിരിക്കുന്നു. കൂടുതല്‍ വ്യക്തിപരമായ വിവരവിനിമയ സാധ്യത തുറന്നു എന്നത്‌ മാത്രമല്ല. യാത്രകളിലും ഒപ്പം കൊണ്ടു പോകാനുള്ള സാധ്യതയാണ്‌ ‘ചെറുത്‌ മനോഹരം’ എന്ന മാനസിക അവസ്ഥ സൃഷ്ടിച്ചത്‌.

വിവരവിനിമയ കാലഘട്ടത്തിന്‍റെ വിളവെടുപ്പ്‌ നടത്താന്‍ തയ്യാറെടുക്കുന്നവര്‍ ഇന്ത്യയില്‍ ദിനംപ്രതിയെന്നോണം വര്‍ദ്ധിച്ചു വരികയാണ്‌.പോയവര്‍ഷം ഏപ്രിലിനും സെപ്‌തംബറിനും ഇടയില്‍ 32.8 ലക്ഷം കമ്പ്യൂട്ടറുകളാണ്‌ വിറ്റഴിക്കപ്പെട്ടത്‌.

ലാപ്‌ ടോപ്പുകളുടെ വിലയിലും കുറവുണ്ടാകുന്നുണ്ട്‌.പതിനാലായിരം രൂപയുടെ ലാപ്‌ടോപ്പുകള്‍ വരെ ഇപ്പോള്‍ ഇന്ത്യന്‍ വിപണിയിലുണ്ട്‌. എച്ച്‌ സി എല്‍ ഇന്‍ഫോസിസ്‌റ്റംസ്‌ ആണ്‌ കുറഞ്ഞ വിലക്കുള്ള ലാപ്‌ടോപ്പ്‌ അവതരിപ്പിച്ചിരിക്കുന്നത്‌.

നെറ്റില്‍ നിങ്ങള്‍ നിരീക്ഷണത്തിലാണ്‌





തിരക്കിട്ട ജോലിക്കിടെ ഓഫീസിലിരുന്ന്‌ ഇ മെയില്‍ നോക്കുന്ന സ്വഭാവം നിങ്ങള്‍ക്കുണ്ടോ, ബാങ്ക്‌ അക്കൗണ്ട്‌ നോക്കാനും മക്കളുടെ പരീക്ഷഫലം അറിയാനും അനുയോജ്യരായ ഇണയെ തെരയാനും ഓഫീസ്‌ നെറ്റ്‌ നിങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ, എങ്കില്‍ ഇത്തരം വിക്രിയകള്‍ എല്ലാം നിങ്ങളുടെ മുതലാളി അറിയുന്നുണ്ട്‌.

കമ്പ്യൂട്ടറിന്‍റെ വെബ്‌ ഹിസ്റ്ററി ഡിലീറ്റ്‌ ചെയ്‌താല്‍ നിങ്ങള്‍ പോയ സൈറ്റുകളെ കുറിച്ചുള്ള വിവരം ആരും അറിയില്ലെന്ന ധാരണ വേണ്ട എന്ന്‌ ചുരുക്കം. കമ്പ്യൂട്ടര്‍ നെറ്റ്‌ വര്‍ക്കുകള്‍ ഓഫീസ്‌ കമ്പ്യൂട്ടര്‍ വഴി നിങ്ങള്‍ ചെയ്യുന്ന ഏല്ലാ നീക്കവും നിരീക്ഷിക്കുന്നുണ്ടാകും. ഓഫീസ്‌ കമ്പ്യൂട്ടര്‍ വഴി നിങ്ങള്‍ കടന്നു ചെല്ലുന്ന ഏറ്റവും സ്വകാര്യമായ വിവരങ്ങള്‍ പോലും നെറ്റ്‌ വര്‍ക്കുകള്‍ പിടിച്ചെടുത്ത്‌ സൂക്ഷിക്കുന്നു എന്ന്‌ ചുരുക്കം. ഇമെയില്‍ അക്കൗണ്ടുകളും സാമൂഹ്യ സൈറ്റുകളിലേക്കുള്ള പോക്കുവരവും ചാറ്റും എല്ലാം മറ്റൊരാള്‍ കൂടി നിരീക്ഷിക്കുന്നു എന്നും മനസിലാക്കുക.

തൊഴിലാളികളുടെ വ്യക്തിപരാമായ ജീവിതത്തിലേക്കുള്ള കടന്നു കയറ്റമാണിതെന്ന്‌ വേണമെങ്കില്‍ ആരോപിക്കാം. എന്നാല്‍ മിക്ക വന്‍കിട കമ്പനികളും നെറ്റ്‌ വര്‍ക്കുകള്‍ ഇത്തരത്തിലാണ്‌ സജീകരിച്ചിരിക്കുന്നത്‌ എന്നതാണ്‌ യാഥാര്‍ത്ഥ്യം.

ഓഫീസില്‍ ജോലിയില്‍ ഇരിക്കവേ കമ്പനിയുടെ ഉപകരണങ്ങള്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക്‌ വേണ്ടി ഉപയോഗിക്കുകയാണെങ്കില്‍ ഇത്തരം നിരീക്ഷണങ്ങള്‍ നിയമവിധേയമാണെന്നും കമ്പനികള്‍ അവകാശപ്പെടുന്നു. ഐ ടി തൊഴിലാളികള്‍ ജോലിക്കിടെ സ്വന്തം കാര്യം നോക്കുന്നത്‌ മൂലം കമ്പനികള്‍ക്ക്‌ പ്രതിവര്‍ഷം ഉണ്ടാകുന്ന നഷ്ടം വളരെ വലുതാണെന്നും ചൂണ്ടികാണിക്കപ്പെടുന്നു. പോയവര്‍ഷം ഇപ്രകാരം ഇരുപത്തെണ്ണായിരം മണിക്കൂറുകളാണ്‌ നഷ്ടമായതെന്നാണ്‌ റിപ്പോര്‍ട്ട്‌. പ്രതിവര്‍ഷം 1,60,000രൂപയും ഇപ്രകാരം നഷ്ടമാകുന്നുണ്ടെന്ന്‌ കരുതുന്നു.

May 26, 2008

മാറുന്ന പരസ്യ മുഖം




A R RAHMAN ACTING WITH AIRTEL ADD

നെറ്റ്പ്രിയര്‍ ഏറുന്നു






ബ്രോഡ്ബാന്‍ഡ് കണക്ഷനുള്ളവര്‍ ടെലിവിഷന്‍ കാണുന്നതിനേക്കാള്‍ കൂടുതല്‍ സമയം നെറ്റില്‍ ചെലവഴിക്കുന്നുണ്ടെന്ന് പുതിയ സര്‍വേയില്‍ കണ്ടെത്തി. നെറ്റ്‌വര്‍ക്കിംഗ് കമ്പനിയായ സിസ്കോയ്ക്ക് വേണ്ടിയാണ് സര്‍വേ നടത്തിയത്.

സര്‍വേയില്‍ 864 ഓസ്ട്രേലിയക്കാരും 219 ന്യൂസിലന്‍ഡുകാരും പങ്കെടുത്തു. ഒരാള്‍ ആഴ്ചയില്‍ ശരാശരി 22 മണിക്കൂര്‍ ഇന്‍റര്‍നെറ്റിലും 14 മണിക്കൂര്‍ ടി വി കാണുന്നതിനും ചെലവിടുന്നുവെന്നാണ് സര്‍വേയില്‍ വെളിപ്പെട്ടത്.

വീഡിയോ വിവരങ്ങള്‍ ലഭ്യമാകുന്നതിനാണ് ബ്രാ‍ഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ കൂടുതലും താല്പര്യപ്പെടുന്നത്. ഇന്‍റര്‍നെറ്റ് ഉപഭോക്താക്കളില്‍ 59 ശതമാനം പേരും മാധ്യമ ഉള്ളടക്കങ്ങള്‍ ഡൌണ്‍ ലോഡ് ചെയ്യുന്നതിനും കാണുന്നതിനും ബ്രോഡ്ബാ‍ന്‍ഡ് സംവിധാനം ഉപയോഗപ്പെടുത്തിയതായി സര്‍വേയില്‍ വ്യക്തമായി.

ഇന്‍റര്‍നാഷണല്‍ റിസര്‍ച്ച് കണ്‍സള്‍ട്ടന്‍സിയായ ഇലുമിനാ‍സാണ് സര്‍വേ നടത്തിയത്. നെറ്റിലൂടെ വീഡിയോ കണ്ടത് പ്രധാനമായും അത് സൌജന്യമായത് കൊണ്ടാണെന്ന് സര്‍വേയില്‍ പങ്കെടുത്തവരില്‍ 51 ശതമാനം പേര്‍ പറഞ്ഞു.

May 19, 2008

ഇന്‍റര്‍നെറ്റ്: ചൈന ഒന്നാംസ്ഥാനത്ത്


ലോകത്ത് ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ അമേരിക്കയെ പിന്തള്ളി ചൈന ഒന്നാം സ്ഥാനത്തെത്തിയതായി ചൈനീസ് വാര്‍ത്താവിതരണ മന്ത്രാലയം അറിയിച്ചു. 22 കോടി 10 ലക്ഷം ജനങ്ങളാണ് ചൈനയില്‍ ഇന്‍റനെറ്റ് ഉപയോഗിക്കുന്നത്. നേരത്തെ ബീജിങ്ങ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബി ഡി എ എന്ന ഗവേഷണം സ്ഥാപനം ഇതേ കണക്കുകള്‍ പുറത്ത് വിട്ടിരുന്നുവെങ്കിലും ഇതാദ്യമായാണ് സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.

കഴിഞ്ഞ വര്‍ഷം അവസാനം ചൈനയില്‍ 21 കോടി ജനങ്ങളാണ് ഇന്‍റര്‍നെറ്റ് ഉപയോഗിച്ചിരുന്നത്. അമേരിക്കയില്‍ ഇത് 21കോടി 60 ലക്ഷമായിരുന്നു. എന്നാല്‍ ഈ വര്‍ഷം ഫെബ്രുവരിയോടെ ഉപയോക്താക്കളുടെ എണ്ണത്തില്‍ ചൈന അമേരിക്കയെ മറികടന്നതായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗവേഷണ സ്ഥാപനമായ ചൈന ഇന്‍റനെറ്റ് നെറ്റ്വര്‍ക്ക് ഇന്‍ഫോര്‍മേഷന്‍ വക്താവ് ക്സിന്‍‌ഹുവ പറഞ്ഞു.

ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്ന രാജ്യമായിട്ടും ചൈനയ്ക്കിപ്പോഴും ആഗോള ശരാശരിയ്ക്കൊപ്പം എത്താനായിട്ടില്ലെന്ന് വക്താവ് ക്സിന്‍‌ഹുവ പറഞ്ഞു. എന്നാല്‍ കഴിഞ്ഞവര്‍ഷം ചൈനയുടെ ഇന്‍റര്‍നെറ്റ് പെനിട്രേഷന്‍ വെറും 16 ശതമാനം മാത്രമായിരുന്നപ്പൊള്‍ ആഗൊള ശരാശരി 19.1 ശതമാനമായിരുന്നു.

webduniya

May 13, 2008

മമ്മൂട്ടി ‘സോഫ്റ്റ്’ ആവുന്നു


മമ്മൂട്ടിയെ കണ്ടാല്‍ തന്നെയറിയാം ആളൊരു കര്‍ക്കശക്കാരനാണെന്ന്. പൌരുഷത്തിന്‍റെ പ്രതീകമെന്ന് ശത്രുക്കള്‍ പോലും രഹസ്യമായി വാഴ്ത്തുന്ന മമ്മൂട്ടി കമ്പ്യൂട്ടറിന്‍റെ കാര്യത്തില്‍ മാത്രമാണ് അല്‍പ്പം ‘സോഫ്റ്റ്‌നെസ്’ കാണിക്കുന്നത്.

കമ്പ്യൂട്ടര്‍ മേഖലയില്‍ കേരളത്തിന് ഉയര്‍ച്ച വേണമെന്ന് കണ്ടപ്പോള്‍ മമ്മൂട്ടി ഇടപെട്ടതും ദുബായ് ഇന്‍റര്‍നെറ്റ് സിറ്റിക്കാരുമായി സംസാരിച്ചതും ഇന്നും ജനസംസാരമാണ്. ഈ സൂപ്പര്‍ താരം തന്നെയാണ് കേരള സര്‍ക്കാരിന്‍റെ കമ്പ്യൂട്ടര്‍ പാഠ്യ പദ്ധതിയായ അക്ഷയയുടെ ബ്രാന്‍ഡ് അംബാസഡറും.

ഇതെല്ലാം മമ്മൂക്ക കമ്പ്യൂ‍ട്ടര്‍ വിഷയത്തില്‍ അല്‍പ്പം സോഫ്റ്റാണെന്ന് മനസ്സിലാക്കാന്‍ സഹായിക്കും. മമ്മൂട്ടിയും കമ്പ്യൂട്ടറും തമ്മിലുള്ള ‘സോഫ്റ്റ്’ ബന്ധം മനസ്സിലാക്കിയാവണം ഇപ്പോള്‍ മൈക്രോസോഫ്റ്റും ഈ മെഗാ താരത്തിന്‍റെ പിന്നാലെയാണ്.

മമ്മൂട്ടിയെ തങ്ങളുടെ പാഠ്യ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി നിയമിക്കാനാണ് അന്താരാഷ്ട്ര കമ്പനിയായ മൈക്രോസോഫ്റ്റിന്‍റെ ലക്‍ഷ്യം. കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം ലഭിക്കാത്ത സാധാരണക്കാരോട് ഇതിന്‍റെ മഹത്വത്തെ പറ്റി പറയാന്‍ മമ്മൂട്ടിയെ ഏറെ പ്രയോജനപ്പെടുത്താമെന്നാണ് മൈക്രോസോഫ്റ്റിന്‍റെ കണക്കുകൂട്ടല്‍.

ബ്രാന്‍ഡ് അംബാസഡര്‍ പദവി വലിച്ചെറിഞ്ഞും മമ്മൂക്ക വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ബ്രാന്‍ഡ് അംബാസഡറാവാന്‍ കൊക്കൊകോള രണ്ട്കോടി രൂപ നല്‍കാമെന്ന വാഗ്ദാനം നല്‍കിയിട്ടും ഈ നടന്‍ കുലുങ്ങിയില്ല. കാരണം മറ്റൊന്നുമല്ല, സര്‍ക്കാരും പൊതുജനവും ഇഷ്ടപ്പെടാത്തവരുമായി കൂടുതല്‍ ചങ്ങാത്തം വേണ്ടെന്നായിരുന്നു നിലപാട്

May 12, 2008

ബാംഗ്ലൂരിന് ഭീക്ഷണി ചെന്നൈ


ഇന്ത്യയുടെ ഐടി തലസ്ഥാനമെന്ന അഹങ്കാരം ബാംഗ്ലൂരിന് നഷ്ടമാകുമൊ? നിലവിലെ രീതിയില്‍പ്പോയല്‍ ബാംഗ്ലൂരില്‍ നിന്ന് ചെന്നൈ ആസ്ഥാനമേറ്റെടുക്കാന്‍ അധികം കാത്തിരിക്കേണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ . അടുത്ത മൂന്നു മുതല്‍ അഞ്ചു വര്‍ഷത്തിനുളളില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ സോഫ്റ്റ്‌വെയര്‍ പ്രഫഷണലുകള്‍ ജോലിയെടുക്കുന്ന സ്ഥലമെന്ന പദവി ചെന്നൈ സ്വന്തമാക്കും.

രാജ്യത്തെ ഏറ്റവും വലിയ ആറ് സോഫ്റ്റ്‌വെയര്‍ കയറ്റുമതി കേന്ദ്രങ്ങളില്‍ ചെന്നൈയ്ക്കിപ്പോള്‍ രണ്ടാം സ്ഥാനമുണ്ട്. ഐടി ഭീമന്‍‌മാരായ ടിസി‌എസ്, വിപ്രൊ, ഇന്‍ഫോസിസ്, കോഗ്നിസന്‍റ് എന്നിവയെല്ലാം ചെന്നൈയുടെ പ്രീമിയര്‍ ലീഗില്‍ ഇടം പിടിച്ചു കഴിഞ്ഞു. ഐടി കോറിഡോര്‍ കൂടി പൂര്‍ത്തിയാവുന്നതോടെ മൈന്‍ഡ്‌‌ട്രീ, മാസ്ടെക്, പൊളാരിസ്, പറ്റ്നി, ഹെക്സ്‌വെയര്‍ , ടെക് മഹീന്ദ്ര എന്നീ ഐടി കമ്പനികള്‍ കൂടി ചെന്നൈയില്‍ സാന്നിധ്യമറിയിക്കും.

ഇന്ത്യയിലെ ഏറ്റവും വലിയ സോ‌ഫ്റ്റ്‌വെയര്‍ കയറ്റുമതിക്കാരായ മുംബൈ ആസ്ഥാനമായ ടിസി‌എസിനാണ് ചെന്നൈയില്‍ വലിയ അടിത്തറയുളളത്. ചെന്നൈയിലെ അരഡസന്‍ കേന്ദ്രങ്ങളിലായി ടി സി എസിന് 23000 ജീവനക്കാരുണ്ട്. ഐടി കോറിഡോറിലെ സിര്‍സൂരി പാര്‍ക്ക് കൂടി സജ്ജമാവുന്നതോടെ 21000 പ്രൊഫഷണലുകളെകൂടി ഉള്‍ക്കൊളളാന്‍ ടിസിഎസിനാവും,

ഇന്‍ഫോസിസ് തങ്ങളുടെ ഏറ്റവുംവലിയ ഡവലപ്‌മെന്‍റ് സെന്‍ററാണ് ചെന്നൈയില്‍ ഒരുക്കാന്‍ പോകുന്നത്. 25000 ജീവനക്കാരെ ഉള്‍ക്കൊളളാന്‍ ശേഷിയുളളതാണിത്. വിപ്രൊയ്ക്ക് ബിപിഒ ഓപ്പറേഷനുകള്‍ കുടാതെ 10000 ജീവനക്കാരാണ് ചെന്നൈയിലുളളത്. അടുത്ത മൂന്ന് വര്‍ഷത്തിനുളളില്‍ ഇത് 35000 ആക്കാനാണ് കമ്പനി ല‌ക്‍ഷ്യമിടുന്നത്.

കോഗ്നിസന്‍റിന്‍റെ ഇന്ത്യയിലെ ജീവനക്കാരില്‍ 50 ശതമാനവും ചെന്നൈയിലാണ്. സത്യം കമ്പ്യൂട്ടേഴ്സിനാകട്ടെ നിലവില്‍ 9000 ജീവനക്കാരാണുളളത്. അടുത്ത രണ്ടുവര്‍ഷത്തിനുളളില്‍ ഇത് 15000 ആക്കാനാണ് ഉദ്ദ്യേശിക്കുന്നതെന്ന് സത്യം വക്താവ് പറയുന്നു. ഇതിനു പുറമെ അടുത്ത ഏതാനും വര്‍ഷത്തിനുളളില്‍ സ്വകാര്യ സംരംഭകര്‍ പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന 37 സെസുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി കഴിഞ്ഞിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും ഐടി ക്യാമ്പസുകളാണ്.

സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെ ഇതുവരെ 11 ഐടി പാര്‍ക്കുകളാണ് പൂര്‍ത്തീകരിച്ചതെങ്കില്‍ ഐടി വകുപ്പ് പച്ചക്കൊടി കാട്ടിയിരിക്കുന്നത് 220 ഐടി പാര്‍ക്കുകള്‍ കൂടി സ്ഥാപിക്കാനാണ്. ഐടി പാര്‍ക്കുകള്‍ക്ക് മാത്രമായി 73 ബില്യണ്‍ സ്ക്വയര്‍ ഫീറ്റ് സ്ഥലം സര്‍ക്കാര്‍ അനുവദിച്ചു കഴിഞ്ഞു. എന്നാല്‍ ഭരണമാറ്റങ്ങളും ഭരണമില്ലായ്മയും തളര്‍ത്തിയ കര്‍ണാടക ഇതുവരെ അനുവദിച്ചത് 15 ഐടി സെസുകള്‍ മാത്രമാണ്. ഇനി പറയൂ ചെന്നൈ ഇന്ത്യയുടെ ഡെട്രോയിറ്റ് മാത്രമാണോ.

webduniya

May 11, 2008

ബസില്‍ കയറൂ; ജോലി ഉറപ്പ്


നല്ലൊരു ജോലിയ്ക്കായി നിങ്ങള്‍ അലയുകയാണോ. വിഷമിക്കേണ്ട വെള്ള, ഓറഞ്ച് നിറങ്ങളില്‍ മുംബൈ നിരത്തുകളിലോടുന്ന ഈ രണ്ടു ബസുകളിലേതിലെങ്കിലും ഒന്നില്‍ കയറൂ. ബസില്‍ വച്ചുതന്നെ നടക്കുന്ന ഇന്‍റര്‍വ്യു വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ജോലി ഉറപ്പ്.

വിദഗ്ദരായ തൊഴിലാളികളുടെ അഭാവത്തെ തുടര്‍ന്ന് രാജ്യത്തെ മുന്‍‌നിര ഔട്ട് സോഴ്സിങ്ങ് സ്ഥാപനമായ ഫസ്റ്റ്സോഴ്സ് സൊലൂഷന്‍സ് ലിമിറ്റഡാണ് മുംബൈ നിരത്തുകളില്‍ ഉദ്യോഗാര്‍ത്ഥികളെ തേടി ബസ് സവാരി നടത്തുന്നത്.

ഇതൊരു നിയമന ഗിമ്മിക്കാണെന്ന് ആരോപണം ഉയരുമ്പോഴും ഔട്ട്‌സോഴ്സിങ്ങ് മേഖലയില്‍ വിദഗ്ദ തൊഴിലാളികളുടെ അഭാവത്തെയാണ് ഇത് കാണിക്കുന്നതെന്നാണ് ഈ മേഖലയില്‍ നിന്നുള്ള വിദഗര്‍ പറയുന്നത്. വിദഗ്ദരായ തൊഴിലാകള്‍ക്ക് ഔട്ട്‌സോഴ്സിങ്ങ് മേഖലയില്‍ കടുത്തക്ഷാമമാണ് നേരിടുന്നത്.

പുതിയ തന്ത്രത്തിലൂടെ കഴിവുള്ള ഉദ്യോഗാര്‍ത്ഥികളെ ആകര്‍ഷിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഫസ്റ്റ്സോഴ്സ് എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്‍റ് ആശു കാലപ്പ പറയുന്നു. 45 ദിവസമാണ് ബസുകള്‍ മുംബൈ നിരത്തുകളിലൂടെ സവാരി നടത്തുക. ഇതുവരെ 50 ഉദ്യോഗാര്‍ത്ഥികള്‍ ബസില്‍ കയറി വിവിധ കാള്‍സെന്‍റര്‍ ജോലികള്‍ കരസ്ഥമാക്കിയതായി കാലപ്പ പറഞ്ഞു.

അമേരിക്കയിലെയും യൂറോപ്പിലെയും പ്രവര്‍ത്തന ചെലവിന്‍റെ നാലിലൊന്ന് തുക മതി ഇന്ത്യന്‍ കമ്പനികള്‍ക്കെന്നതിനാല്‍ കഴിഞ്ഞ ഒരു ദശകത്തിനിടെ ഔട്ട്‌സോഴ്സിങ്ങ് മേഖലയില്‍ വന്‍‌കുതിപ്പാണ് രേഖപ്പെടുത്തിയത്.

എന്നാല്‍ അമേരിക്കയിലെയും യൂറോപ്പിലെയും പ്രവര്‍ത്തിസമയത്തിനനുസൃതമായി ജോലി ചെയ്യണമെന്നത് ഈ മേഖലയിലേയ്ക്ക് വരുന്നതില്‍ നിന്ന് ഉദ്യോഗാര്‍ത്ഥികളെ പിന്തിരിപ്പിക്കുന്നു. അതിനാല്‍ 50 ശതമാനം പേര്‍ ഓരോവര്‍ഷവും കൊഴിഞ്ഞുപോകുന്നതും ഔ‌ട്ട്‌സോഴ്സിങ്ങ് മേഖല നേരിടുന്ന പ്രതിസന്ധിയാണ്.

webduniya

പുതിയ സംവിധാനവുമായി ഫേസ്ബുക്ക്


ഉപഭോക്താക്കള്‍ മറ്റ് വെബ്സൈറ്റുകളില്‍ ഉപയോഗിച്ച പ്രൊഫൈലുകള്‍ എടുക്കാന്‍ കഴിയുന്ന പുതിയ സംവിധാനം 70 ദശലക്ഷം പെര്‍ ഉപയോഗിക്കുന്ന സാമൂഹ്യ സൈറ്റില്‍ ഉള്‍പ്പെടുത്താന്‍ പോകുകയാണ് ഫേസ് ബുക്ക് പ്രഖ്യാപിച്ചു.

വലിയ പ്രയാസം കൂടാതെ തന്നെ ഫേസ് ബുക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചിത്രങ്ങളും വ്യക്തിപരമായ വിവരങ്ങളും, മറ്റ് വെബ്സൈറ്റുകള്‍ വഴി പകര്‍ത്താനാകുന്നു എന്നതാണ് ഇതിന്‍റെ പ്രത്യേകത. വെള്ളിയാഴ്ചയായിരുന്നു ഈ പ്രഖ്യാപനം.

ഈ സംവിധാനം വരുന്നു എങ്കിലും ഉപഭോക്താവിന്‍റെ വിവരങ്ങള്‍ക്ക് ഫേസ് ബുക്കില്‍ ലഭിക്കുന്ന സുരക്ഷാ ക്രമീകരണള്‍ പാലിച്ചു കൊണ്ട് തന്നെയാണ് ഈ സംവിധാനം. മൈ സ്പേസ് ഈ സംവിധാനം അവതരിപ്പിച്ചതോടെയാണ് ഫേസ് ബുക്കിനും ഈ തോന്നല്‍ ഉണ്ടായത്.