Dec 2, 2010

3G എത്തി, നിങ്ങള്‍ക്കും തുടങ്ങാം ടി വി ചാനല്‍

3G എത്തി, നിങ്ങള്‍ക്കും തുടങ്ങാം ടി വി ചാനല്‍!


സ്വന്തമായൊരു മലയാളം ടി വി ചാനല്‍ തുടങ്ങുക, അതും രണ്ടോ മൂന്നോ ലക്ഷം രൂപ ചെലവില്‍, ഭൂമിയിലെങ്ങുമുള്ള മലയാളികള്‍ക്ക്‌ അവരുടെ മൊബീല്‍ ഫോണില്‍ തല്‍സമയം ചാനല്‍ കാണാനാവുക, കേരളത്തിലെ പല ഭാഗങ്ങളിലുമുള്ള റിപ്പോര്‍ട്ടര്‍മാര്‍ക്ക്‌ കൈയിലൊതുങ്ങുന്ന ഒരു കാമറയുമായി പ്രോഗ്രാമുകള്‍ തല്‍സമയം ടെലികാസ്റ്റ്‌ ചെയ്യുവാന്‍ സാധിക്കുക, ടി വി ചാനല്‍ മൊബീല്‍ ഫോണില്‍ ആസ്വദിച്ചുകൊണ്ടിരിക്കുന്ന ഒരു ഉപഭോക്താവ്‌ തന്റെ മുമ്പില്‍ ആകസ്‌മികമായി സംഭവിച്ചേക്കാവുന്ന ഒരപകടമോ മറ്റ്‌ `എക്‌സ്‌ക്ലൂസിവാ'യ പരിപാടികളോ തല്‍സമയം മൊബീല്‍ ഫോണ്‍ കാമറ ഉപയോഗിച്ച്‌ റിക്കോഡ്‌ ചെയ്‌ത്‌ ലോകമെങ്ങുമുള്ള ചാനല്‍ ആസ്വാദകര്‍ക്ക്‌ എത്തിച്ചുകൊടുക്കാനാവുക. എത്ര സുന്ദരമായ നടക്കാത്ത സ്വപ്‌നം അല്ലേ?

എന്നാല്‍ 3Gയുടെ വരവോടെ ഇതും ഇതിലപ്പുറവും സാധ്യമാകും. വളരെ കുറഞ്ഞ ചെലവില്‍ നിങ്ങള്‍ക്ക്‌ സ്വന്തമായി ഒരു ടി വി ചാനല്‍ തുടങ്ങാം, സ്വന്തമായൊരു റേഡിയോ സ്റ്റേഷന്‍ തുടങ്ങാം, ലോകത്തിന്റെ ഏതു കോണിലുമുള്ള ആളുകളുമായും മൊബീല്‍ഫോണിലൂടെ കണ്ടുകൊണ്ട്‌ സംസാരിക്കാം, നിങ്ങളുടെ ഓഫീസിലും ഫാക്‌റ്ററിയിലും ഘടിപ്പിച്ചിട്ടുള്ള സെക്യൂരിറ്റി കാമറകള്‍ ലോകത്തിന്റെ ഏതു കോണിലിരുന്നും വ്യക്തതയോടെ നിരീക്ഷിക്കാം, മൊബീല്‍ഫോണ്‍ സേവനദാതാക്കള്‍ക്ക്‌ അധികം പണം നല്‍കാതെ ഇന്റര്‍നെറ്റിലൂടെ വളരെ ചുരുങ്ങിയ ചെലവില്‍ വോയ്‌സ്‌ കോള്‍ ചെയ്യാം, നിങ്ങളുടെ ബിസിനസ്‌ സ്ഥാപനത്തിലെ കംപ്യൂട്ടറിലെ വിവരങ്ങള്‍ അപ്പപ്പോള്‍ മൊബീല്‍ ഫോണില്‍ ലഭ്യമാക്കാം ... ഇങ്ങനെ 3Gയുടെ വരവോടെ സാധ്യമാകുന്ന സൗകര്യങ്ങള്‍ വളരെയധികമാണ്‌.

എന്താണ്‌ 3ജി?
മൊബീല്‍ ഡിവൈസുകളില്‍ അതിവേഗതയില്‍ കമ്യൂണിക്കേഷന്‍ സാധ്യമാക്കുന്നതിനുള്ള ഒരു രാജ്യാന്തര സ്റ്റാന്‍ഡേര്‍ഡാണ്‌ 3G (തേര്‍ഡ്‌ ജനറേഷന്‍). മൊബീല്‍ ഫോണുകളിലും മറ്റു മൊബീല്‍ ഡിവൈസുകളിലും ഇന്റര്‍നെറ്റ്‌ ലഭ്യമാക്കുന്നതിന്‌ വേണ്ടിയാണ്‌ ഇത്‌ പ്രധാനമായും ഉപയോഗിക്കുന്നത്‌. സാധാരണ ജി.പി.ആര്‍.എസ്‌ ഉപയോഗിച്ച്‌ 2G സ്റ്റാന്‍ഡേര്‍ഡിലും 2.5G സ്റ്റാന്‍ഡേര്‍ഡിലും ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുമ്പോള്‍ വളരെ കുറഞ്ഞ വേഗത മാത്രമേ ലഭിക്കുന്നുള്ളു. അതുകൊണ്ടുതന്നെ വലിയ വെബ്‌സൈറ്റുകള്‍ തുറക്കുന്നതിനും വീഡിയോ ഫയലുകള്‍ പോലുള്ള വലിയ ഫയലുകള്‍ ആസ്വദിക്കുന്നതിനും കൂടുതല്‍ സമയമെടുക്കുകയും പലപ്പോഴും സാധിക്കാതെ വരുകയും ചെയ്യുന്നു. എന്നാല്‍ 3G ഉപയോഗിക്കുന്നതോടെ സാധാരണ കംപ്യൂട്ടറുകളില്‍ ലഭ്യമാകുന്ന ബ്രോഡ്‌ ബാന്റ്‌ കണക്‌ഷനേക്കാളും വേഗതയില്‍ മൊബീല്‍ ഫോണില്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാം. അതുകൊണ്ടു തന്നെ വലിയ ഒരു വിഭാഗം ഉപഭോക്താക്കളും ഇന്റര്‍നെറ്റ്‌ ഉപയോഗം കംപ്യൂട്ടറില്‍ നിന്നും മൊബീല്‍ ഫോണുകളിലേക്ക്‌ മാറുവാന്‍ സാധ്യതയുണ്ട്‌. വീഡിയോ ചാറ്റിംഗ്‌, വോയ്‌സ്‌ ചാറ്റിംഗ്‌, യൂ ട്യൂബ്‌ തുടങ്ങിയ വളരെയധികം ഇന്റര്‍നെറ്റ്‌ വേഗത ആവശ്യമുള്ള ആപ്ലിക്കേഷനുകള്‍ 3Gയുടെ വരവോടെ അനായാസമായി ഉപയോഗിക്കാം. 14.0 Mbits/second ഡൗണ്‍ലോഡ്‌ വേഗതയും 5.8 Mbits വേഗതയും ആണ്‌ 3G ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡില്‍ ലഭ്യമാകുക. ഇത്രയും വേഗത യഥാര്‍ത്ഥത്തില്‍ ലഭ്യമാകാന്‍ സാധ്യതയില്ലെങ്കിലും സാധാരണ ഉപയോഗങ്ങള്‍ക്ക്‌ ആവശ്യമായ വേഗത ലഭ്യമാക്കാന്‍ 3Gക്ക്‌ കഴിയും എന്ന കാര്യത്തില്‍ സംശയമില്ല.

3G ഫോണുകള്‍
3Gയുടെ വരവോടെ 3G എനേബിള്‍ഡ്‌ ഡിവൈസുകള്‍ക്ക്‌ പ്രിയമേറുകയാണ്‌. ഒട്ടുമിക്ക മൊബീല്‍ കമ്പനികളുടെയും പുതിയ ഡിവൈസുകള്‍ 3G സപ്പോര്‍ട്ടോടു കൂടിയാണ്‌ പുറത്തിറക്കുന്നത്‌. മൊബീല്‍ ഫോണ്‍ വാങ്ങിക്കുമ്പോള്‍ത്തന്നെ ആ ഡിവൈസ്‌ 3G സപ്പോര്‍ട്ടോട്‌ കൂടിയതാണോ എന്ന്‌ ഉറപ്പുവരുത്തേണ്ടതുണ്ട്‌. അല്‍പ്പം വില കൂടുതലാണെങ്കിലും ഇനി മുതല്‍ 3G എനേബിള്‍ഡ്‌ ഫോണുകള്‍ തെരഞ്ഞെടുക്കുന്നതാകും അഭികാമ്യം.
മൊബീല്‍ ഫോണുകളുടെ മുന്‍ഭാഗത്തുള്ള ചെറിയ കാമറയാണ്‌ വീഡിയോ കോളിങ്ങിനുപയോഗിക്കുന്നത്‌. അതുകൊണ്ടുതന്നെ പുതിയ 3G ഫോണുകള്‍ വാങ്ങിക്കുമ്പോള്‍ അവയുടെ മുന്‍ഭാഗത്താണോ കാമറ എന്ന്‌ കൂടി പരിശോധിക്കണം. ബ്ലാക്ക്‌ ബെറി, ഐഫോണ്‍ തുടങ്ങിയ ഫോണുകളില്‍ മുന്‍ഭാഗത്ത്‌ കാമറയോടു കൂടിയ മോഡലുകള്‍ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. എങ്കിലും ഈയിടെ പുറത്തുവന്ന ഐഫോണിന്റെ പുതിയ മോഡലില്‍ മുന്‍ ഭാഗത്ത്‌ കാമറ ഘടിപ്പിച്ചിട്ടുണ്ട്‌ (ഔദ്യോഗികമായി പുറത്തിറങ്ങിയിട്ടില്ല). 3Gയില്‍ വീഡിയോ കോളിങ്ങിന്റെ പ്രാധാന്യം തന്നെയാണ്‌ ഇതിലൂടെ മനസിലാക്കാവുന്നത്‌.

വില നിലവാരം
3Gയുടെ വാടകയെ കുറിച്ച്‌ പല വാദങ്ങളും ഉയര്‍ന്നുവരുന്നുണ്ട്‌. 3G സ്‌പെക്‌ട്രത്തിന്‌ മൊബീല്‍ കമ്പനികള്‍ നല്‍കേണ്ടി വന്ന അറുപതിനായിരത്തില്‍പ്പരം കോടി രൂപ തിരിച്ചെടുക്കുന്നതിനു വേണ്ടി തുടക്കത്തില്‍ വലിയ വാടകയായിരിക്കും 3Gക്ക്‌ കൊടുക്കേണ്ടിവരുക എന്നതാണ്‌ ഒരു വാദം. എന്നാല്‍ ചെറിയ വാടകയില്‍ 3G നല്‍കാന്‍ സാധിച്ചാല്‍ വളരെയധികം ആളുകള്‍ ഉപയോഗിക്കുവാന്‍ സാധ്യതയുണ്ടെന്നും ഇതിലൂടെ പെട്ടെന്ന്‌ ലാഭമുണ്ടാക്കാന്‍ സാധിക്കും എന്നും കരുതുന്നവരുണ്ട്‌. എന്തുതന്നെയായാലും ഒരു മൊബീല്‍ കമ്പനിക്കും ഇന്ത്യ മുഴുവനും 3G സ്‌പെക്‌ട്രം വാങ്ങിക്കുവാന്‍ സാധിക്കാതിരുന്നതുകൊണ്ട്‌ കടുത്ത മല്‍സരമാണ്‌ വരാന്‍ പോകുന്നത്‌ എന്ന കാര്യത്തില്‍ സംശയമില്ല. BSNL വളരെ കുറഞ്ഞ വിലയില്‍ 3G ലഭ്യമാക്കിത്തുടങ്ങിയ സാഹചര്യത്തില്‍ മറ്റു കമ്പനികളും വില കുറച്ചു നല്‍കാന്‍ തയാറാകും എന്നു പ്രതീക്ഷിക്കാം. എങ്കില്‍ മാത്രമേ 3G സാധാരണക്കാരിലേക്കെത്തുകയും അതുകൊണ്ട്‌ ഉദ്ദേശിച്ച ഫലം ലഭിക്കുകയും ചെയ്യുകയുള്ളൂ]




Nov 8, 2010

മെയില്‍ അഡ്രസ്‌ ആയുസ്സ് പത്തു മിനിറ്റ്


ചില വെബ്സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍  ഇമെയില്‍  അഡ്രസ്‌ കൊടുക്കേണ്ട അവസ്ഥ വന്നിട്ടുണ്ടാകുമല്ലോ നിങ്ങള്ക്ക് ,  എന്നാല്‍ പിന്നീട്  അവരുടെ ഓഫറുകളും പരസ്യങ്ങളുമായി ഒരുപാട് മെയില്‍  സഹിക്കേണ്ടിയും വന്നിട്ടുണ്ടാകും അല്ലെ . എന്നാല്‍ അതിനൊരു പോം വഴിയാണ് നിങ്ങള്ക്ക് ഇന്ന് ഞാന്‍ പരിച്ചയപെടുതുന്നത് . ഡിസ്പോസിബിള്‍ മെയില്‍ അഡ്രസ്‌   വെറും പത്തു മിനിറ്റ്  ആയുസുള്ള  മെയില്‍ അഡ്രസ്‌   http://10minutemail.com  ഒരു തരത്തിലുള്ള രെജിസ്ട്രേഷനും ആവശ്യമില്ല . നിങ്ങള്‍ ഈ കാണുന്ന വെബ്സൈറ്റില്‍ ഒന്ന് വിസിറ്റ് ചെയ്‌താല്‍ മാത്രം മതി നിങ്ങള്‍ക്കുള്ള മെയില്‍ അഡ്രസ്‌ അവിടെ റെഡി ആയിട്ടുണ്ടാകും . ആയുസ്   പത്തു മിനിറ്റ് ആണെന്ന കാര്യം മറക്കല്ലേ ..............

Nov 6, 2010

വൈഫൈ ഉള്ള വിന്‍ഡോസ്‌ സെവെന്‍ പി.സി ആക്സെസ് പോയിന്‍റ് ആക്കി മാറ്റാം


നിങ്ങളുടെ പി.സി / ലാപ്‌ടോപ്‌ വൈഫൈ എനേബിള്‍ഡ് ആണോ , അതില്‍ ഒപറേറ്റിംഗ് സിസ്റ്റം വിന്‍ഡോസ്‌ സെവന്‍ ആണോ, എങ്കില്‍ നിങ്ങള്‍ക്ക് വയര്‍ലെസ്സ്‌ റൌട്ടര്‍ ഇല്ലാതെ തന്നെ നിങ്ങളുടെ പിസി വളരെ എളുപ്പത്തില്‍ ഒരു ഹോട്ട്സ്പോട്ട് ആക്കി മാറ്റാം ! അതായതു നിങ്ങളുടെ പിസിയിലെ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ നിങ്ങളുടെ സുഹൃത്തുക്കളുടെ വൈ ഫൈ ഉള്ള കമ്പ്യൂട്ടറിലോ മോബിലിലോ ഷെയര്‍ ചെയ്യാം.



ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത് http://www.connectify.me/ എന്ന സൈറ്റില്‍ നിന്നും Connectify എന്ന ഫുള്‍ വേര്‍ഷന്‍ ഫ്രീ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യുകയാണ്. ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഈ സോഫ്ട്വെയറിലുള്ള ഈസി സെറ്റ്‌അപ്പ് വിസാര്‍ഡ് ഉപയോഗിച്ച് വളരെ എളുപ്പം കോണ്‍ഫിഗര്‍ ചെയ്യാം.



മൊബൈല്‍ ഫോണുകളില്‍ വൈഫൈ കണക്റ്റ്‌ ആകുകയും എന്നാല്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്‌താല്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്തിട്ടുള്ള ഫയര്‍വാള്‍ (മിക്കവാറും ആന്റിവൈറസ് സോഫ്ട്വെയര്‍ തന്നെ ആയിരിക്കും ഫയര്‍വാള്‍) ഡിസേബിള്‍ ചെയ്തു നോക്കുക. അത് കൊണ്ട് പ്രശ്നം തീരുന്നുവെങ്കില്‍ http://www.connectify.me/ ഇല്‍ FAQ ഇല്‍ പറഞ്ഞിരിക്കുന്ന പോര്‍ട്ട്‌ നമ്പരുകള്‍ നിങ്ങളുടെ ഫയര്‍വാളില്‍ കോണ്‍ഫിഗര്‍ ചെയ്‌താല്‍ മതിയാകുന്നതാണ്.

നന്ദി : ശിഹാബ് ഹസ്സന്‍ 

Nov 4, 2010

മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സം‍വിധാനം നവം‍ബര്‍ മുതല്‍


വളരെക്കാലമായി നമ്പര്‍ ഉപയോഗിക്കുന്നത് കൊണ്ട്, മൊബൈല്‍ സേവന ദാതാവിനെ വലിച്ചെറിയാന്‍ കഴിയാത്ത അവസ്ഥ സഹിച്ചുകഴിയുന്ന ഉപയോക്താക്കള്‍ക്കിനി ഇഷ്ടമുള്ള ദാതാവിനെ തെരഞ്ഞെടുക്കാന്‍ കഴിയും. ഹരിയാനയിലാണ്‌ പോര്‍ട്ടബിലിറ്റി സം‍വിധാനം ആദ്യമായി നടപ്പാക്കുക.

മൊബൈല്‍ പോര്‍ട്ടബിലിറ്റി എന്നാലെന്ത്?

ഏത് മൊബൈല്‍ സേവന ദാതാവിന്‍റെ സേവനം ഉപയോഗിച്ചാലും തന്‍റെ നമ്പര്‍ മാറ്റാതെ അതേപടി നിലനിര്‍ത്താന്‍ മൊബൈല്‍ ഉപയോക്താക്കളെ അനുവദിക്കുന്ന സം‍വിധാനമാണ്‌ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി (എം‍എന്‍പി). അതായത് എയര്‍ടെല്‍ ഉപയോഗിക്കുന്ന ഒരാളാണ്‌ നിങ്ങളെങ്കില്‍ നമ്പര്‍ മാറ്റാതെ തന്നെ നിങ്ങള്‍ക്ക് ഐഡിയയിലേക്ക് മാറാവുന്നതാണ്‌.



പോര്‍ട്ടബിലിറ്റി കൊണ്ടുള്ള നേട്ടമെന്ത്?

കയ്യിലുള്ള വരിക്കാരെ പരമാവധി സുഖിപ്പിച്ച് കൂടെ നിര്‍ത്താന്‍ മൊബൈല്‍ കമ്പനികള്‍ ശ്രമിക്കും. മൊബൈല്‍ കമ്പനികള്‍ നല്‍കിവരുന്ന കസ്റ്റമര്‍ സേവനങ്ങള്‍ കൂടുതല്‍ മികവുറ്റതാകും. ഇല്ലെങ്കില്‍ മറ്റേതെങ്കിലും സേവന ദാതാവിനെ തേടി വരിക്കാര്‍ പോകുമെന്ന് അവര്‍ക്കറിയാം. മൊബൈല്‍ കമ്പനികള്‍ തമ്മിലുള്ള മത്സരം കടുത്തതാകും. ഇത് കുറഞ്ഞ നിരക്കില്‍ മൊബൈല്‍ സേവനങ്ങള്‍ ആസ്വദിക്കാന്‍ വരിക്കാര്‍ക്ക് അവസരമൊരുക്കും.

എങ്ങിനെയാണ്‌ നമ്പര്‍ മാറ്റുക?

സേവന ദാതാവിനെ മാറ്റാന്‍ ആഗ്രഹിക്കുന്ന ഉപയോക്താവ് ഏത് സേവന ദാതാവിനെ പുതിയതായി തെരഞ്ഞെടുക്കുന്നുവോ അവരെ തന്‍റെ നമ്പര്‍ പോര്‍ട്ട് ചെയ്യുന്നതിന് സമീപിക്കണം. ഫീസായി 19 രൂപ നല്‍കുകയും വേണം. രണ്ട് ദിവസത്തിനുള്ളില്‍ ആദ്യ സേവന ദാതാവ് വേണ്ട നടപടികള്‍ കൈക്കൊണ്ട് നമ്പര്‍ അവരില്‍ നിന്നും വേര്‍പെടുത്തും. തുടര്‍ന്ന് പുതിയ സേവന ദാതാവ് അവരിലേക്ക് ആ നമ്പര്‍ ഉള്പ്പെടുത്തുകയും ചെയ്യും.

നമ്പര്‍ മാറ്റുന്നതില്‍ എന്തെങ്കിലും കുഴപ്പങ്ങള്‍?

ഷിഫ്റ്റിംഗ് സമയത്ത് ഉപയോക്താവിന്‌ നമ്പര്‍ ഉപയോഗിക്കാന്‍ കഴിയില്ല എന്നത് വലിയൊരു പോരായ്മയാണ്‌. ഒപ്പം‍തന്നെ, പ്രീപെയ്ഡ് വരിക്കാര്‍ക്ക് നിലവിലുള്ള ബാലന്‍സ് തുക സേവന ദാതാവിനെ മാറുമ്പോള്‍ നഷ്ടമാവും. സറണ്ടര്‍ ചെയ്ത നമ്പറുകളും എക്സ്പെയര്‍ ആയ നമ്പറുകളും ആദ്യ സേവന ദാതാവിന്‌ തന്നെ ലഭിക്കും.

പഴയ സേവന ദാതാവില്‍ നിന്നുള്ള കോളര്‍ ട്യൂണ്‍, ജിപി‍ആര്‍എസ് തുടങ്ങിയ സേവനങ്ങള്‍ തുടര്‍ന്ന് ലഭിക്കില്ല. ഈ സേവനങ്ങള്‍ വീണ്ടും പുതിയ സേവന ദാതാവില്‍ നിന്ന് വാങ്ങേണ്ടി വരും. ഒരിക്കല്‍ നമ്പര്‍ മാറ്റിയാല്‍ പിന്നെ നമ്പര്‍ മാറ്റാന്‍ മൂന്ന് മാസക്കാലം (90 ദിവസം) കാത്തിരിക്കണം

from mail

Oct 18, 2010

ട്വിറ്റെര്‍ മലയാളത്തില്‍ .


ലോകം ഇനി നിങ്ങള്‍ക്കായ് കാതോര്‍ക്കട്ടെ....

മലയാളിയുടെ സ്വന്തം 
ട്വിറ്റര്‍


www.thirumozhi.in

Oct 9, 2010

നിങ്ങളുടെ വിലപ്പെട്ട രേഘകള്‍ നഷ്ട്ടപെട്ടുവോ?ഇന്ത്യന്‍ പോസ്റ്റ്‌ സഹായത്തിന് ഉണ്ട്




"If you find any important documents like Driving Licence (DL), Ration Card, Passport, Bank Passbook, Voter's Card etc. that missed by some one, simply put them into near by post boxes. They will be delivered to the owner and postal fee or fine will be collected from them”. 

New Law by Govt.


Sep 27, 2010

ട്രയല്‍ വേര്‍ഷനിലുള്ള സോഫ്ടുവെയറുകള്‍ ഇനി എത്ര നാള്‍ വേണമെങ്കിലും ഉപയോഗിക്കാം !

ഇപ്പോള്‍ ലഭിക്കുന്ന മിക്ക സോഫ്റ്റ്വെയറുകളും ട്രയല്‍ ആയി ലഭിക്കുന്നവയാണ് കുറച്ചു ദിവസത്തെ ഉപയോഗത്തിന് ശേഷം അവ വിലകോടുത്ത് വാങ്ങേണ്ടി വരും അല്ലെങ്കില്‍ അവ ഉപയോഗശൂന്യവും ആകും.ക്രാക്കും സീരിയല്‍ നമ്പരുകളും തപ്പി ഇറങ്ങുന്ന നമ്മള്‍ വല നിറയെ വൈറസുകളും ആയി ആകും പോങ്ങുക.ഇത്തരം പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരമാണ് ടൈം സ്റ്റോപ്പര്‍ എന്ന സോഫ്റ്റ്വെയര്‍.



ഇത് 1 mbയില്‍ താഴെയുള്ള ഒരു സൌജന്യ സോഫ്റ്റ്വെയര്‍ ആണ്. ടൈം സ്റ്റോപ്പര്‍ സോഫ്റ്റ്വെയര്‍ ആ‍ദ്യം ഇന്‍സ്റ്റാള്‍ ചെയ്യണം.ടൈം സ്റ്റോപ്പര്‍ ഓപ്പണ്‍ ചെയ്ത് അതില്‍ ബ്രൊസ് ചെയ്ത് ട്രയല്‍ പീരിഡിലുള്ള സോഫ്റ്റ്വെയര്‍ സെലക്ട് ചെയ്യണം.അതിന് ശേഷം choose the new date എന്ന് കാണിച്ചിരിക്കുന്നിടത്ത് ട്രയല്‍ പീരിഡ് അവസാനിക്കുന്നതിന് കുറച്ച് ദിവസം മുന്‍പുള്ള ഒരു ദിവസം സെലക്ട് ചെയ്യണം.അതിന് ശേഷം ഡെസ്ക്ക്ടോപ്പില്‍ സോഫ്റ്റ്വെയറിനായി ഒരു ഷോര്‍ട്ട്കട്ട് ഉണ്ടാക്കാനായിEnter a name for create desktop icon എന്ന് കോടുത്തിരിക്കുന്നിടത്ത് ക്ലിക്ക് ചെയ്ത് ഒരു ഷോര്‍ട്ട് കട്ട്‌ ഉണ്ടാക്കണം.ഇനി മുതല്‍ ആ സോഫ്റ്റ്വെയര്‍ ഉപയോഗിക്കുമ്പോള്‍ ആ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വേണം.ഇനി ട്രയല്‍ പീരിഡ് കഴിഞ്ഞാലും ജീവിത കാലം മുഴുവന്‍ ആ സോഫ്റ്റ്വെയര്‍ ഉപയോഗിക്കാം.ഡെസ്ക്ക്ടോപ്പില്‍ പുതിയ ഷോര്‍ട്ട്കട്ട് ഐക്കണ്‍ ഉണ്ടാക്കിയ ശേഷം പഴയ ഷോര്‍ട്ട്കട്ട് ഐക്കണ്‍ ഡിലീറ്റ് ചെയ്യണം.


കടപ്പാട്  : zeetec soln

Sep 23, 2010

വരുന്നു 'ഉടുപ്പ് ഫോണ്‍'





'അയ്യോ മൊബൈല്‍ എടുക്കാന്‍ മറന്നു' -പലപ്പോഴും നമ്മുടെ ചെവിയിലെത്താറുള്ള പല്ലവിയാണിത്. ഇക്കാലത്ത് ശരീരത്തിന്റെ ഒരവയവം പോലെ തന്നെ മൊബൈല്‍ ഫോണ്‍ മാറിക്കഴിഞ്ഞിരിക്കുന്നു. എങ്കിലും, മൊബൈല്‍ ഫോണ്‍ സുരക്ഷിതമായി കൊണ്ടു നടക്കുകയെന്നത് പ്രശ്‌നം നന്നെയാണ്. പ്രത്യേകിച്ചും സ്ത്രീകളുടെ കാര്യത്തില്‍. സ്ത്രീകളുടെ വസ്ത്രങ്ങളുടെ പ്രത്യേകതയാണ് അതിന് കാരണം. പുരുഷന്‍മാരുടെ വസ്ത്രങ്ങള്‍ പോലെ പോക്കറ്റുകള്‍ സ്ത്രീകളുടെ വേഷവിധാനത്തില്‍ കാണാറില്ല. അതിനാല്‍ ബാഗ് കൈയില്‍ വേണം. ഈ തൊന്തരവ് ഒഴിവാക്കാന്‍ ലണ്ടന്‍ ആസ്ഥാനമായുള്ള ക്യൂട്ട്‌സര്‍ക്കീട്ട്എന്ന ഫാഷന്‍ ഡിസൈന്‍ കമ്പനി ഒരു പുതിയ ഉടുപ്പ് രംഗത്തെത്തിക്കുകയാണ്.

'എം-ഡ്രസ്' (മൊബൈല്‍ഫോണ്‍ ഡ്രസ്) എന്നു പേരിട്ടിട്ടുള്ള സ്‌റ്റൈലന്‍ സില്‍ക്ക് ഉടുപ്പാണ് കമ്പനി ഡിസൈന്‍ ചെയ്തിരിക്കുന്നത്. വെറുതെ ഒരു മൊബൈല്‍ ഫോണ്‍ ഉടുപ്പില്‍ തുന്നിച്ചേര്‍ത്തിരിക്കുകയാണെന്നു കരുതണ്ട. പ്രത്യേകം ഡിസൈന്‍ ചെയ്തിട്ടൂള്ള ഒരു സ്മാര്‍ട്ട് ഫോണ്‍ തന്നെയാണ് ഈ ഡ്രസ്സ്! വളരെ മൃദുവായ പ്രിന്റഡ് സര്‍ക്കീട്ട് ബോര്‍ഡുകളും അനുബന്ധ ഭാഗങ്ങളുമാണത്രേ എം-ഡ്രസ്സില്‍ ഉപയോഗിച്ചിരിക്കുന്നത്. 

സാധാരണ സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയും ഇതില്‍. ലേബലിനു താഴെയുള്ള ഒരു പഴുതിലാണ് സിം കാര്‍ഡ് നിക്ഷേപിക്കേണ്ടത്. ഫോണ്‍ എടുക്കുന്നതിനു പ്രത്യേക ബട്ടന്റെ ആവശ്യം ഇല്ല. വെറുതെ കൈ ചെവിയുടെ അടുത്തു കൊണ്ടുപോയാല്‍ മതി ഓട്ടൊമാറ്റിക് ആയിത്തന്നെ കണക്റ്റ് ആകും. കൈ താഴ്ത്തിയാല്‍ ഫോണ്‍ ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്യും. 

വളരെ എളുപ്പത്തില്‍ പ്രോഗ്രാം ചെയ്യാവുന്ന, ചലനങ്ങള്‍ക്കും ആംഗ്യങ്ങള്‍ക്കുമനുസരിച്ച് നിയന്ത്രിക്കാന്‍ കഴിയുന്ന പ്രത്യേക സോഫ്ട്‌വേറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഇതൊക്കെയാണെങ്കിലും എം-ഡ്രസ്സിനു ചില പോരായ്മകള്‍ ഉണ്ട്. കീപാഡും ഡിസ്‌പ്ലേയും ഇല്ല. അതിനാല്‍ ഇഷ്ടമുള്ള നമ്പര്‍ ഡയല്‍ ചെയ്യാനാകില്ല. പക്ഷേ മുന്‍പേ സംഭരിച്ചു വെച്ചിട്ടുള്ള ചുരുക്കം നമ്പരുകളില്‍ വിളിക്കാന്‍ സാധിക്കും. ഇന്‍കമിംഗ് കോളുകള്‍ സ്വീകരിക്കുന്നതിനു തടസ്സമൊന്നുമില്ല. ഡിസ്ല്‌പേ ഇല്ലെങ്കിലും നമ്പറുകള്‍ക്കനുസരിച്ച് റിംഗ്‌ടോണ്‍ സെറ്റു ചെയ്യാന്‍ കഴിയുന്നതു വഴി ആരാണു വിളിക്കുന്നതെന്നു മനസിലാക്കാും സാധിക്കും.

സാധാരണ ഫോണുകളുടെ തുടര്‍ച്ചയായ ഉപയോഗം തലയില്‍ റേഡിയേഷന്‍ ഏല്‍പ്പിക്കുക മൂലം ആരോഗ്യത്തിനു ഹാനികരമായേക്കാം എന്നു പറയപ്പെടുന്നില്ലേ. അതിനൊരു പ്രതിവിധിയായി എം-ഡ്രസ്സ് പറയപ്പെടുന്നു. അതിലെ വളരെ ചെറിയ ആന്റിന ഉടുപ്പിന്റെ താഴത്തെ അറ്റത്താണ് ഘടിപ്പിച്ചിരിക്കുന്നത്. 

ക്യൂട്ട് സര്‍ക്കീട്ട് കമ്പനി ആദ്യമായല്ല ഇത്തരം വസ്ത്രങ്ങള്‍ പുറത്തിറക്കുന്നത്. 2006 ല്‍ അവതരിപ്പിച്ച 'ഹഗ് ഷര്‍ട്ടുകള്‍' ടൈം മാഗസിന്റെ ആ വര്‍ഷത്തെ ഏറ്റവും നല്ല കണ്ടുപിടുത്തത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു. 

എം-ഡ്രസ് ആടുത്ത വര്‍ഷം വിപണിയില്‍ ലഭ്യമാകും എന്നാണ് പറയപ്പെടുന്നത്. ഇതിന്റെ വിലയെപ്പറ്റി ഒരു സൂചനയും ലഭ്യമല്ല. എന്തായാലും ഇതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വരും കാലങ്ങളില്‍ സാരി, ചുരിദാര്‍, ടീഷര്‍ട്ട് മൊബൈലുകള്‍ ഒക്കെ നമ്മുടെ നാട്ടിലും പ്രചാരത്തിലെത്തുമെന്ന് പ്രതീക്ഷിക്കാം. 
mail

Sep 8, 2010

നോക്കിയ എന്‍ 8 ലോക വിപണിയില്‍

 നോക്കിയയുടെ പുതിയ ഫോണ്‍ എന്‍ 8 ഇനി ആഗോളവിപണിയിലും ലഭിക്കും. സോഷ്യല്‍ നെറ്റ് വര്‍ക്ക്, വെബ് ടിവി, ഒവി സ്റോര്‍ ആപ്ളിക്കേഷന്‍ തുടങ്ങിയവയുള്ള ഫോണില്‍ 12 മെഗാപിക്സല്‍ കാമറയാണുള്ളത്. ഇതിനു പ്രശസ്തമായ കാള്‍ സെയിസ് ലെന്‍സും സെനോന്‍ ഫ്ളാഷുമുണ്ട്.




ഉയര്‍ന്ന നിലവാരത്തിലുള്ള എച്ച് ഡി വീഡിയോ(ഡോള്‍ബി ഡിജിറ്റല്‍ സറൌണ്ട് സൌണ്ട്്), വെബ്ടിവിയിലൂടെ സിഎന്‍എന്‍, ഇ എന്റര്‍ടെയിന്‍മെന്റ്, പാരാമൌണ്ട്, നാഷണല്‍ ജ്യോഗ്രഫിക് എന്നിവയും ഒവി സ്്റ്റോറിലൂടെ പ്രാദേശിക ചാനലുകളും ലഭിക്കും. ലോക്കേഷന്‍,ഫോട്ടോ ഷെയറിംഗ്, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയുടെ തല്‍സമയ പ്രതികരണം, ഗ്ളോബല്‍ ഒവി മാപ്, നാവിഗേഷന്‍ (70 രാജ്യങ്ങള്‍), ലോകത്തിലെ ഏറ്റവും പുതിയ സ്മാര്‍ട് ഫോണ്‍ സോഫ്റ്റ്വെയറായ സിംബയാന്‍ 3യിലൂടെ മള്‍ട്ടി ടച്ച്്, സ്ക്രോളിംഗ് ആന്‍ഡ് പ്ിഞ്ച് സൂം, മള്‍ട്ടിപ്പിള്‍ ഹോംസ്ക്രീന്‍, 2 ഡി, 3ഡി ഗ്രാഫിക്സ്് തുടങ്ങിയവ ഏറ്റവും പുതിയ സവിശേഷതകളാണ്.
 


വളരെ വേഗത്തിലുള്ള ആശയവിനിമയത്തിനു യോജ്യരീതിയിലാണ് ഫോണിന്റെ ഹാര്‍ഡ്വെയര്‍. ഏറ്റവും മികച്ച മെമ്മറിയാണു ഫോണില്‍ ചേര്‍ത്തിരിക്കുന്നത്. പരിസ്ഥിതിക്കു യോജ്യമായ ക്യൂറ്റി സോഫ്റ്റ്്വെയര്‍ മറ്റൊരു പ്രത്യേകതയാണ്. ആഗോളതലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട വിപണികളില്‍ മാത്രമേ തല്‍ക്കാലം ഫോണ്‍ ലഭിക്കുകയുള്ളൂ. 21,899-25000 ഇടയിലാണ് ഏകദേശ വില 


Sep 3, 2010

10000 രൂപയ്ക്ക് സ്മാര്‍ട്ട്‌ ഫോണ്‍



വിന്‍ഡോസ് മൊബൈല്‍, ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമുകളുള്ള ബിസിനസ്‌ഫോണുകളുടെ നിര്‍മാതാക്കളാണ് തയ്‌വാന്‍ കമ്പനിയായ എച്ച്.ടി.സി. ഗൂഗിളിന്റെ സ്വന്തം ഫോണായ 'നെക്‌സസ് വണ്‍' (Nexus One) പോലും നിര്‍മിക്കുന്നത് ഈ കമ്പനിയാണ്. ഇന്ത്യന്‍ മൊബൈല്‍ വിപണിയെ 'സ്മാര്‍ട്ടാ'ക്കാനാണ് അവരുടെ പുതിയ പുറപ്പാട്. 'എച്ച്.ടി.സി.സ്മാര്‍ട്ട്' (HTC Smart) എന്ന ബിസിനസ് ഫോണ്‍ 10,000 രൂപ വിലയ്ക്ക് ഉടന്‍ അവര്‍ ഇന്ത്യയില്‍ അവതരിപ്പിക്കും.

ഒരു ലാപ്‌ടോപ്പിലുള്ള മിക്കവാറും സാങ്കേതികസൗകര്യങ്ങളെല്ലാം അടങ്ങുന്ന ഫോണുകള്‍ നിര്‍മിക്കുന്നതില്‍ ലോകശ്രദ്ധ നേടിയവരാണ് എച്ച്.ടി.സി. കമ്പനിയുടെ പുതിയ നീക്കം ഇന്ത്യന്‍ വിപണിയില്‍ ചലനം സൃഷ്ടിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ കുറഞ്ഞ വിലയ്ക്ക് ടച്ച്‌സ്‌ക്രീന്‍ ഫോണുകള്‍ രംഗത്തെത്തിക്കാന്‍ പല പ്രമുഖ കമ്പനികളും ശ്രമം ആരംഭിച്ചിരിക്കുന്ന സമയത്താണ് എച്ച്.ടി.സി.സ്മാര്‍ട്ടും എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
നിലവില്‍ സാംസങ് കോര്‍ബി, എല്‍.ജി. കുക്കി, നോക്കിയ 5233 എന്നീ ടച്ച്‌സ്‌ക്രീന്‍ ഫോണുകളാണ് ഇന്ത്യയില്‍ ഏറെ വിറ്റുപോകുന്നത്. ഇവയ്‌ക്കൊന്നുമവകാശപ്പെടാന്‍ പറ്റാത്തത്ര സാങ്കേതികത്തികവുമായാണ് എച്ച്.ടി.സി. സ്മാര്‍ട്ടിന്റെ വരവ്.
300 മെഗാഹെര്‍ട്‌സ് പ്രൊസസര്‍, 256 എം.ബി. റാം., 256 എം.ബി. റോം, ജി.പി. ആര്‍.എസ്., എഡ്ജ്, 3ജി.... ലാപ്‌ടോപ്പുമായും നോട്ട്ബുക്കുമായുമാണ് എച്ച്.ടി.സി. സ്മാര്‍ട്ട് മത്സരിക്കുന്നതെന്ന് വ്യക്തം. ഇതിനുപുറമേ 3.15 മെഗാപിക്‌സല്‍ കാമറ, 16 ജി.ബി. മെമ്മറി, ഓഡിയോ,വീഡിയോ പ്ലയര്‍ തുടങ്ങി ചെറുപ്പക്കാര്‍ക്ക് വേണ്ടതെല്ലാമൊരുക്കാനും എച്ച്.ടി.സി. തയ്യാറായിട്ടുണ്ട്.
2.8 ഇഞ്ച് ക്യൂ.ഡബഌു.ജി.എ. ടച്ച് സ്‌ക്രീനായതിനാല്‍ ദൃശ്യങ്ങളുടെ വ്യക്തത നൂറു ശതമാനവും ഉറപ്പുവരുത്താനാകും. ഇ്രതയധികം സൗകര്യങ്ങള്‍ക്കിടയിലും വൈ-ഫൈ, ജി.പി.എസ്.സംവിധാനങ്ങള്‍ മാത്രം സ്മാര്‍ട്ടില്‍ ഇല്ലാതെ പോയത് എന്തുകൊണ്ടെന്നറിയില്ല.
ഇതുവരെ മറ്റൊരു മൊബൈല്‍ഫോണിലും ഉപയോഗിക്കാത്ത ബ്രൂ സാങ്കേതികവിദ്യ പ്രകാരമാണ് എച്ച്.ടി.സി. ഫോണുകളില്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. 'ബൈനറി റണ്‍ടൈം എന്‍വയോണ്‍മെന്റ് ഫോര്‍ വയര്‍ലെസ്' എന്നതിന്റെ ചുരുക്കപ്പേരാണ് ബ്രൂ. ഒന്നിലധികം അപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിച്ചാലും ഫോണ്‍ ഹാങാകില്ലെന്നതാണ് ബ്രൂവിന്റെ പ്രത്യേകത.
സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ ഹിറ്റാക്കാനുള്ള കഠിനശ്രമത്തിലാണ് എച്ച്ടി.സി. കമ്പനി അധികൃതര്‍. പരസ്യത്തിനായി അമ്പതുലക്ഷം രൂപയുടെ ബജറ്റാണ് കമ്പനി തയ്യാറാക്കിയിരിക്കുന്നത്. വരുംദിവസങ്ങളില്‍ ടി.വി.യിലും പത്രങ്ങളിലും 'എച്ച.ടി.സി. സ്മാര്‍ട്ടി'ന്റെ പരസ്യങ്ങള്‍ നിറയുമെന്നര്‍ഥം. മാര്‍ച്ച്അവസാനവാരമത്താടെ ഇന്ത്യയിലെങ്ങും ഫോണ്‍ ലഭിച്ചുതുടങ്ങും. അതിനുശേഷമാകും യൂറോപ്യന്‍വിപണിയില്‍ സ്മാര്‍ട്ട് അവതരിപ്പിക്കുക.


thanx: silent vally (കടപ്പാട് )

Aug 6, 2010

ഫയര്‍ ഫോക്സ് മലയാളം


ഡൗണ്ലോഡ് ചെയ്യാം- http://www.mozilla.com/ml/

Aug 2, 2010

മൊബൈല്‍ രോഗാണുക്കളുടെ കൂടാരം ...

മൊബൈല്‍ രോഗാണുവിന്റെ കൂടാരം!!



മൊബൈല്‍ ഫോണ്‍ കയ്യിലില്ലാതെ ജീവിക്കുന്നകാര്യത്തെക്കുറിച്ച് ഓര്‍ക്കാന്‍ കഴിയുമോഒരു ജീവിതം പോയിട്ട് സെക്കന്റ് നേരം പോലും മൊബൈല്‍ മാറ്റിവയ്്ക്കാന്‍ കഴിയാത്തവരാണ് നമ്മള്‍.

പുതിയ പുതിയ മോഡലുകളും മറ്റും നോക്കി പുതിയ ഫോണുകള്‍ സ്വന്തമാക്കാന്‍ എല്ലാവര്‍ക്കും തിടുക്കവുമാണ്. എന്നാല്‍ മൊബൈലിനെക്കുറിച്ച് കേള്‍ക്കാന്‍ അത്ര സുന്ദരമല്ലാത്ത ഒരു വാര്‍ത്തയിതാ.

ഗമയും സ്റ്റാറ്റസുമൊക്കെ തരുമെങ്കിലും വൃത്തിയുടെ കാര്യത്തില്‍ മൊബൈല്‍ ഫോണുകള്‍ അത്ര കേമന്മാരല്ലെന്നാണ് ഒരു പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ടോയ്‌ലറ്റ് ഫ്‌ളഷിന്റെ പിടിയിലുള്ളതിനെക്കാള്‍ 18 മടങ്ങ് അധികം കീടങ്ങളാണു മൊബൈല്‍ ഫോണ്‍ ഹാന്‍ഡ് സെറ്റുകളില്‍ കുടിയിരിക്കുന്നതത്രേ.

ഇതില്‍ 25% തീരെ വൃത്തിയില്ലാത്തവയാണ് അഥവാ,അനുവദനീയമായ ബാക്ടീരിയ അളവിനെക്കാള്‍ പത്തു മടങ്ങെങ്കിലും മുകളിലുള്ളവയാണിത്. മറ്റു കീടങ്ങള്‍ക്കു പെറ്റുപെരുകാനുള്ള അവസരവും ഇത് ഒരുക്കുന്നു.

ബ്രിട്ടനിലെ 6.3 കോടി മൊബൈല്‍ ഫോണ്‍ ഹാന്‍ഡ് സെറ്റുകളില്‍ 1.47 കോടിയും ആരോഗ്യത്തിനു ഹാനികരമാം വിധം കീടങ്ങളുടെ കൂടാരമാണെന്നു ബ്രിട്ടിഷ് ഗവേഷകരുടെ പഠനത്തില്‍ പറയുന്നു 
frm: internetwork

Aug 1, 2010

രക്ത ദാതാവിനെ കണ്ടെത്താം ഇനി ഓണ്‍ലൈന്‍ വഴി

where you can search for a Particular blood group, you will get thousand of donor addresses. 
Pass this message 2 all you know. It will help many. Plz don't delete it without forwarding. 

You will really help some 1 without your knowledge.
 

There is a site: www.friends2support.org



Jul 26, 2010

DID U KNOW - WINDOWS MAGICS


Pls check these in your PC and it is real wonders... Anybody can explain these...





MAGIC #1
An Indian found that nobody can create a FOLDER anywhere on
the Computer which can be named as "CON". This is
something funny and inexplicable? At Microsoft the whole
Team, couldn't answer why this happened!
TRY IT NOW, IT WILL NOT CREATE A "CON"
FOLDER



Magic #2
Did you know that a flight number from one of the planes that hit one
of the two WTC towers on 9/11 was Q33N. In Notepad / WordPad or MS
Word, type that flight number i.e. Q33N. Increase the font size to 72.
Change the font to Wingdings. ….. u will be amazed by the
findings!!!…………………..



MAGIC #3
For those of you using Windows, do the following:
1.) Open an empty notepad file
2.) Type "Bush hid the facts" (without the
quotes)
3.) Save it as whatever you want.
4.) Close it, and re-open it?

Noticed the weird bug?
No one can explain!



MAGIC #4
Again this is something funny and can't be explained?
At Microsoft the whole Team, including Bill Gates,
couldn't answer why this happened!

It was discovered by a Brazilian. Try it out
yourself?

Open Microsoft Word and type

=rand (200, 99)

And then press ENTER
And see the
magic?..!


Jul 15, 2010

Jul 13, 2010

Signatures Feature is finally Available in Gmail

According to an official statement fromGmail blog, we can now add rich text signatures into Gmail account, means we will be able to add links, images with text format, font and colors to our signatures in Gmail. Before this, people use some kind of hack, scripts, tricks or some ad-ons to create rich text signatures in Gmail. But now, they don’t need to use anything like this, as rich text feature is available in their signatures on Gmail.

How to create or Edit your Signature

To create or edit your signature, click ‘Setting‘ link placed towards top right hand side in your Gmail account. You will reach to your Signature section when browse under ‘General‘ setting. So now you can make your content:
  • Bold, Italic, Use of underline
  • Different fonts, text sizes and colors
  • Working links associated with your text
  • Use of list type and different type of text alignment
  • Image addition where you have to give your image URL. So you have to upload your image to your own website or some popular image sharing websites like Flickr to host your image. So uploading of image from your computer is not available in this feature set from Gmail team.

Activate Inserting images

You will need to activate ‘Inserting Image‘ option from Labs available under Settings in your Gmail account. Clicking on Labs tab will show you a list of experimental features, when you browse this list a bit, you will see a feature ‘Inserting Images‘. So you need to enable this feature.

How I use Rich Text Signature

I will be spend some time playing with feature from Gmail to make an attractive signature I may use for all future communications that I do for SFM. Here is a sample Signature that I created for SFM blog using rich text features available in Gmail account. I will be adding a link for my blog and how you can follow me on FeedBurner, Twitter and Facebook as part of my signature using newly launched feature from Gmail. I’m really happy to see such an impressive signature for my Gmail account.



Jun 26, 2010

FIFA MALAYALAM VERSION - Wavin' Flag

കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ജോലി





കണ്ണൂര്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ വിവധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് എന്‍ജിനീയര്‍, ഫിനാന്‍സ് മാനേജര്‍ തുടങ്ങി അഞ്ച് തസ്തികകളില്‍ ആണ് ഒഴിവുള്ളത്. കൂടുരല്‍ വിവിരങ്ങള്‍ക്ക്www.kannurairport.org, www.kerala.gov.org, www.kinfra.org എന്നീ വെബ്‌സൈറ്റുകളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും

Jun 21, 2010

Address proof card issued by Indian Post

Address proof card issued by Indian Post


Many working people often shift their houses. For them, it is difficult to produce an address proof issued by Government with latest address. Our India Post (Post Office) has come up with a solution.
 
Now you can get an address proof along with your photo from India post. Since the ID proof is issued by India post which is a Central Government organization, it is similar to other ID cards like Driving license, Voters ID etc. It can be used for opening bank accounts, for getting telephone and gas connections etc.  
The total cost for getting this ID card is Rs.250/ (Rs.10 for application and Rs.240/- processing fee).Do inform everybody. This is very useful.For more details enquire in the nearest post office.  
Pls check the attachment for the Application Form.

May 12, 2010

Cell Phone Fraud



Please note this carefully: 


If you receive a phone call on your Mobile from any person saying that they are checking your mobile line or going to give you some offer/ prize, and ask you to press #90 or #09 or any other number. End that call immediately without pressing any Number. There is a company in Pakistan that is using a device that once you press #90 or #09 they can access your SIM card and make calls at your expense. They are misusing it to make calls from Indian numbers. Forward this message to as many friends as u can, to stop it. This information has been confirmed by both Motorola and Nokia. There are over 3 million mobile phones affected by this. You can check this news at CNN web site.

Plzz share this information to ur frnds

thnx
shebitech

Apr 27, 2010

പെന്‍ടോര്‍ച്ച് ബാറ്ററിയിലോടും മൊബൈല്‍




പതിവായി ദൂരയാത്ര ചെയ്യുന്നവര്‍ക്കറിയാം മൊബൈല്‍ ഫോണിന്റെ ചാര്‍ജ് തീര്‍ന്നാലുള്ള പങ്കപ്പാട്. ചാര്‍ജര്‍ എടുക്കാന്‍ മറക്കുക കൂടി ചെയ്താല്‍ സംഗതി വിശേഷമായി. ആരുടെയെങ്കിലും കൈയോ കാലോ പിടിച്ച് നമ്മുടെ മൊബൈലിനു പറ്റിയ ചാര്‍ജര്‍ കണ്ടുപിടിച്ചാല്‍ പിന്നെ അതു കുത്താന്‍ ഒരു പ്ലഗ്‌പോയിന്റ് തേടി അലയണം. 
അപ്പോഴേക്കും മുഴുവന്‍ 'കട്ടകളുംതീര്‍ന്ന് മൊബൈല്‍ ഫോണ്‍ മിക്കവാറും സിദ്ധി കൂടിയിരിക്കും.

ഈ പ്രതിസന്ധിക്ക് പരിഹാരവുമായാണ് ഇന്ത്യന്‍ മൊബൈല്‍ഫോണ്‍ കമ്പനിയായ 'ഒലിവ് ടെലികമ്മ്യൂണിക്കേഷന്‍' രംഗത്തുവന്നിരിക്കുന്നത്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്നവയാണ് ഒലിവ് പുതുതായി വിപണിയിലിറക്കിയിരിക്കുന്ന 'ഫോറെവര്‍ഓണ്‍' എന്ന ഫോണ്‍. 
മൊബൈല്‍ ഫോണുകളിലുള്ള പരന്ന ലിത്തിയം അയണ്‍ ബാറ്ററികളല്ല പെന്‍ടോര്‍ച്ചുകളിലും റിമോട്ട് കണ്‍ട്രോളുകളിലും ഉപയോഗിക്കുന്ന സാദാ ബാറ്ററി തന്നെ. ആറു രൂപയ്ക്ക് എല്ലാ പെട്ടിക്കടകളിലും കിട്ടുന്ന ട്രിപ്പിള്‍ എ ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യ മൊബൈല്‍ഫോണാണ് തങ്ങുടേതെന്ന് ഒലിവ് കമ്പനിയുടമകള്‍ അവകാശപ്പെടുന്നു. 
ലിത്തിയം അയണ്‍ ബാറ്ററിക്കൊപ്പം രണ്ടാമതൊരു ഓപ്ഷനായി ട്രിപ്പിള്‍ എ ബാറ്ററി ഉപയോഗിക്കാനുള്ള സൗകര്യമാണ് ഒലിവ് വാഗ്ദാനം ചെയ്യുന്നത്.'രാജ്യമെങ്ങും മൊബൈല്‍ഫോണ്‍ ഉപയോഗം വര്‍ധിച്ചുവരുന്നത് കണക്കിലെടുത്താണ് ഇത്തമൊരു മോഡല്‍ അവതരിപ്പിച്ചത്. 

''
സദാസമയവും ഫോണില്‍ സംസാരിക്കുന്ന നഗരവാസികള്‍ക്ക് ഈ ഫോണിലുടെ സംഭാഷണം നോണ്‍സ്‌റ്റോപ്പായി തുടരാനാകുംവൈദ്യുതിമുടക്കം പതിവായ നാട്ടിന്‍പുറങ്ങളിലും ഈ ഫോണിന് ആവശ്യക്കാരേറെയുണ്ടാകും''-ഒലിവ് ടെലികമ്മ്യൂണിക്കേഷന്‍ ചെയര്‍മാന്‍ അരുണ്‍ ഖന്ന പറഞ്ഞു. 
ട്രിപ്പിള്‍ എ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ ഫോണ്‍ ചാര്‍ജറിലിട്ട് ലിത്തിയം ബാറ്ററി ചാര്‍ജ് ചെയ്യാനുള്ള ഓപ്ഷനും ഫോറെവര്‍ഓണിലുണ്ട്. പേര് അന്വര്‍ത്ഥമാക്കുന്നതുപോശല ഫോണ്‍ സദാസമയവും ഓണായിരിക്കുമെന്നര്‍ഥം. 
ഇരുബാറ്ററി സൗകര്യം മാത്രമല്ല 1.5 ഇഞ്ച് കളര്‍ ഡിസ്‌പ്ലേപോളിഫോണിക് റിങ്‌ടോണ്‍സ്സ്റ്റീരിയോ ഹെഡ്‌സെറ്റ്എഫ്.എം. റേഡിയോസ്പീക്കര്‍ ഫോണ്‍ തുടങ്ങി എല്ലാവിധ കിടിലന്‍ ഫീച്ചേഴ്‌സും ഒലിവ് ഫോറെവര്‍ഓണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 1699 രൂപയാണ് വില.
ഗുര്‍ഗാവോണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒലിവ് ടെലികമ്യൂണിക്കേഷന്‍സ് കമ്പനി നേരത്തേ നോട്ട്ബുക്ക് കമ്പ്യൂട്ടറുകളും ലാപ്‌ടോപ്പുകളുംവിപണിയിലെത്തിച്ചിരുന്നു. സിപ്ബുക്ക് എന്ന പേരില്‍ രാജ്യത്തെ ആദ്യ ത്രി-ജി എംബഡഡ് നെറ്റ്ബുക്കുകള്‍ അവതരിപ്പിച്ചതിന്റെ ക്രെഡിറ്റും കമ്പനിക്കുണ്ട്.

കടപ്പാട്: മാതൃഭൂമി