Jun 29, 2009

മൊബൈലില്‍ പത്രം വായിക്കാന്‍ എറ്റര്‍ണോയുടെ ന്യൂസ്‌ഹണ്ട്‌

ദിനപത്രങ്ങള്‍ മൊബൈല്‍ ഫോണിലൂടെ വായിക്കാന്‍ അവസരം നല്‍കുന്ന ന്യൂസ്‌ ഹണ്ട്‌ എന്ന സംവിധാനം എറ്റര്‍ണോ ഇന്‍ഫോടെക്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ നടപ്പിലാക്കി. ജി.പി.ആര്‍.എസ്‌. ഉള്ള ഫോണിലാണിത്‌ ലഭിക്കുക. 'ന്യൂസ്‌ ഹണ്ട്‌' സംവിധാനം ഫോണില്‍ ലഭ്യമാക്കാന്‍ ഹണ്ട്‌ എന്ന്‌ 5733 ലേക്ക്‌ മെസേജ്‌ അയച്ചാല്‍ മതി. സൗജന്യമാണിത്‌. വിവരങ്ങള്‍ക്ക്‌

SMS 'hunt' to 57333 from your mobile
(OR)
Visit http://hunt.newshunt.com/ from your mobile

Jun 11, 2009

പുതിയ സേര്‍ച്ച്‌ എഞ്ചിനുമായി മൈക്രോസോഫ്‌റ്റ്‌




സോഫ്‌റ്റ്‌ വെയര്‍ ഗവേഷണ രംഗത്തെ അതികായരായ മൈക്രോസോഫ്‌റ്റ്‌ പുതിയ ഇന്റര്‍നെറ്റ്‌ സേര്‍ച്ച്‌ എഞ്ചിനുമായി രംഗത്തെത്തുന്നു. ഈ ആഴ്‌ച തന്നെ ഇത്‌ പുറത്തിറക്കുമെന്നാണ്‌ പ്രതീക്ഷിയ്‌ക്കുന്നതെന്ന്‌ വാള്‍ സ്‌ട്രീറ്റ്‌ ജേണല്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. അടുത്തയാഴ്‌ച കാലിഫോര്‍ണിയയില്‍ നടക്കുന്ന ``ഓള്‍ തിങ്‌സ്‌ ഡിജിറ്റല്‍'' ടെക്‌നോളജി കോണ്‍ഫറന്‍സില്‍ പുതിയ സേര്‍ച്ച്‌ എഞ്ചിന്‍ പൊതുജനത്തിന്‌ പരിചയപ്പെടുത്തുമെന്നാണ്‌ കരുതുന്നത്‌. ഇപ്പോള്‍ ഗൂഗിള്‍ കൈയ്യടക്കി വച്ചിരിയ്‌ക്കുന്ന സേര്‍ച്ച്‌ മാര്‍ക്കറ്റ്‌ കുത്തക തകര്‍ക്കുക എന്നതാണ്‌ മൈക്രോസോഫ്‌റ്റിന്റെ പുതിയ സംരഭത്തിനു പിന്നിലെ ലക്ഷ്യം. പ്രമുഖ സേര്‍ച്ച്‌ എഞ്ചിനായ യാഹൂവും മൈക്രോസോഫ്‌റ്റും പതര്‍ച്ച നേരിട്ടപ്പോള്‍ അമേരിയ്‌ക്കയില്‍ ഏപ്രില്‍ മാസത്തോടെ ഗൂഗിള്‍ വന്‍ മുതല്‍മുടക്ക്‌ നടത്തിയിരുന്നു. ഏപ്രില്‍ മാസത്തില്‍ അമേരിയ്‌ക്കയിലെ ആകെ ഇന്റര്‍നെറ്റ്‌ സേര്‍ച്ചുകളില്‍ 65 ശതമാനത്തോളം ഗൂഗിള്‍ വഴിയാണ്‌ നടന്നത്‌. `കുമോ' എന്നു പേരുള്ള സേര്‍ച്ച്‌ എഞ്ചിനാണ്‌ മൈക്രോസോഫ്‌റ്റ്‌ അവതരിപ്പിയ്‌ക്കുന്നത്‌. നിലവിലെ സേര്‍ച്ച്‌ എഞ്ചിന്‍ സംവിധാനങ്ങളുടെ പോരായ്‌മ പരിഹരിയ്‌ക്കുന്നതാവും പുതിയതെന്നാണ്‌ മൈക്രോസോഫ്‌റ്റ്‌ അവകാശപ്പെടുന്നത്‌. അന്വേഷണ ഫലങ്ങള്‍ പട്ടിക തിരിച്ച്‌ നല്‍കുന്ന രീതിയായിരിയ്‌ക്കും പുതിയ സേര്‍ച്ച്‌ എഞ്ചിന്റേത്‌. പുതിയ സംരഭത്തെ ജനങ്ങളിലെത്തിയ്‌ക്കാന്‍ മൈക്രോസോഫ്‌റ്റ്‌ വിപുലമായ പ്രചാരണ പരിപാടികളാണ്‌ ആലോചിയ്‌ക്കുന്നത്‌.

Jun 1, 2009

BSNL ഡയല്‍ അപ്പ്‌ ഇന്റര്‍നെറ്റ്‌ ഇനി ഫ്രീ




ഇന്ത്യയി ഉള്ള എല്ലാ bsnl ടെലിഫോണ്‍ വരിക്കാര്‍ക്കും ഇന്റര്‍നെറ്റ്‌ ഫ്രീ ആയി ഉപയോഗിക്കാനുള്ള സംവിദാനം നിലവില്‍ വന്നു . ഇതിനായി പ്രതേക കണക്ഷന്‍ എടുക്കുകയോ രജിസ്റ്റര്‍ ചെയ്യുകയോ പണം അടക്കുകയോ ചെയ്യേണ്ട ആവശ്യം ഇല്ല.
ടെലിഫോണ്‍ കേബിള്‍ നിങ്ങളുടെ കമ്പ്യൂട്ടറിലെ modam ആയി കണക്ട് ചെയ്യുക . അതിനു ശേഷം ഡയല്‍ അപ്പ്‌ കണക്ഷനില്‍ യൂസര്‍ നെയിം നിങ്ങളുടെ ടെലിഫോണ്‍ നമ്പര്‍ (ഉദാ:4672270523 ). പാസ്സ്‌വേര്‍ഡ്‌ bsnl10 , ഡയല്‍ നമ്പര്‍ 172222 എന്നും നല്‍കുക ശേഷം ഡയല്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക .ഇപ്പോള്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റു മായി കണക്ട് ചെയ്യുന്നതാണ് . യൂസേജ് ചാര്‍ജ് ആയി ഒന്നും തന്നെ ഈടാക്കുന്നിലെങ്കിലും ടെലിഫോണ്‍ ചാര്‍ജ് അയ്യി ഒരു മണിക്കൂഒരിനു 6 രൂപ എന്ന ചുരുങ്ങിയ തുക മാത്രമേ നല്‍കേണ്ടതുള്ളൂ . കൂടുതല്‍ വിവരങ്ങള്‍ക്ക് നിങ്ങളുടെ അടുത്തുള്ള
BSNL EXCHANGE മായി ബന്ധപെടുക .