Jul 17, 2009

കമല സുരയ്യയ്‌ക്ക്‌ വെബ്‌സൈറ്റ്‌ ഒരുങ്ങുന്നു



കമല സുരയ്യയ്‌ക്ക്‌ വെബ്‌സൈറ്റ്‌ ഒരുങ്ങുന്നു
കൊച്ചി: മലയാളത്തിന്റെ പ്രിയകഥാകാരി കമല സുരയ്യയ്‌ക്ക്‌ അശ്രുപൂജയായി വെബ്‌സൈറ്റ്‌ ഒരുങ്ങുന്നു. കൊച്ചിയിലെ ഡി വാലര്‍ മാനേജ്‌മെന്റ്‌ കണ്‍സള്‍ട്ടന്റ്‌സാണ്‌ ഈ ഉദ്യമത്തിനു പിന്നില്‍. http://www.madhavikutty.com/ എന്ന സൈറ്റ്‌ അവരുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളും ചിത്രീകരിക്കുന്ന ഒന്നായിരിക്കുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. കമല സുരയ്യയുടെ അപൂര്‍വങ്ങളായ ചിത്രങ്ങള്‍, അവരുമായി നടത്തിയ കത്തിടപാടുകള്‍ എന്നിവ കൈവശമുള്ളവര്‍ അവ സ്‌കാന്‍ ചെയ്‌ത്‌ അയച്ചും കുറിപ്പുകള്‍ കൊടുത്തും സഹകരിക്കണമെന്നു സംഘാടകര്‍ അറിയിച്ചു. വിലാസം : info@devalor.org

1 comment: