മയക്കുമരുന്ന് നിര്‍മ്മാണ കേന്ദ്രങ്ങള്‍ കണ്ടുപിടിക്കാന്‍ ഗൂഗിള്‍ എര്‍ത്തിന് സഹായിക്കാനാവും. സ്വിസ്സ് പൊലീസാണ് ഗൂഗിള്‍ എര്‍ത്ത് സഹായത്തോടെ രണ്ട് ഏക്കറോളം കഞ്ചാവ് കൃഷി കണ്ടെത്തി നശിപ്പിച്ചത്.
ഗൂഗിള്‍ എര്‍ത്തിനെ കുറിച്ച് വിവാദങ്ങളും, ചില രാജ്യങ്ങളില്‍ നിയന്ത്രണങ്ങളും നിലനില്‍ക്കുന്ന അവസരത്തിലാണ് ഇത്തരമൊരു നേട്ടമെന്നത് ശ്രദ്ധേയമാണ്. ഗൂഗിള്‍ എര്‍ത്ത് സഹായത്തോടെ നടന്ന ആദ്യ കേസ് അന്വേഷണം കൂടിയാണിത്.
മയക്കുമരുന്ന് നിര്‍മ്മാണവുമായി ബന്ധപ്പെട്ട രണ്ട് കര്‍ഷകരുടെ വിലാസം കണ്ടെത്തിയ പൊലീസ് ഗൂഗിള്‍ എര്‍ത്ത് സഹായത്തോടെ കഞ്ചാവ് കൃഷിയിടം കണ്ടെത്തുകയായിരുന്നു. സൂരിച്ച് പൊലീസാണ് ഇത്തരമൊരു രീതില്‍ അന്വേഷണം നടത്തിയത്. കേസുമായി ബന്ധപ്പെട്ട് പതിനാറ് പേരെ അറസ്റ്റു ചെയ്യുകയും 1.1 ടണ്‍ കഞ്ചാവ് പിടികൂടുകയും ചെയ്തുവെന്ന് പൊലീസ് അറിയിച്ചു.
frm:ksdnews
athethayaalum kalakki jaseere!
ReplyDeletegood
ReplyDeleteഹലോ ഈ ബ്ലോഗ്ഗിന്റെ രീതി ഇഷ്ടമായി. ഒന്നു വന്നു പോയാല്‍ എന്തെങ്കിലുമൊക്കെയായി മടങ്ങാം. ഈ ഹ്രസ്വത തന്നെ ഒരു നന്മയാണ്. വീട്ടു മുറ്റവും , പൂന്തോട്ടവും, നാട്ടു വഴികളുമെല്ലാം ഉപഗ്രഹങ്ങള്‍ ഉറ്റുനോക്കുന്നു വെന്നത് ഒരസ്വാതന്ത്ര്യമാണെങ്കിലും ഇത്തരം കുറ്റാന്വേഷണങ്ങള്‍ക്ക് ഇതുപയുക്തമെന്നറിയുന്നത് ആശാവഹം. ഈ ബ്ലോഗ്ഗ് ഇങ്ങനെ തന്നെ പോകട്ടെ. ആശംസകള്‍
ReplyDeletenalla karyam
ReplyDeleteനന്നായി :)
ReplyDeletegoogle erth kondu pala upakaravum und
ReplyDelete