Jan 31, 2009

സീരിയലും നെറ്റിലേക്ക്




ന്യൂഡല്‍‌ഹി: ഇന്ത്യന്‍ ടെലിവിഷന്‍ പ്രേക്ഷകരെ പൊട്ടികരയിച്ചും,വെറുതേ ചിരിപ്പിച്ചും ഒരുപാട് ചിന്തിപ്പിച്ചുമെക്കെ പണം വാരിയ സീരിയലുകള്‍ക്ക് റിയാലിറ്റി ഷോകളുടെ കടന്നു വരവോടെ പ്രീയം കുറഞ്ഞെങ്കിലും ഇതിന് മുന്നില്‍ മുട്ടുമടക്കാതെ പുതുവഴികള്‍ തേടുകയാണ് സീരിയലുകള്‍ക്ക് പിന്നിലെ ബുദ്ധിരാക്ഷസന്‍മാര്‍.മൊബൈല്‍ ഫോണുകളിലൂടെ സീരിയിലുകള്‍ എത്തിക്കാനുള്ള സംരംഭത്തിന് പിന്നാലെ ഓണ്‍ലൈന്‍ സീരിയലും താമസിയാതെ ലഭിച്ചു തുടങ്ങും എന്നാണ് പുതിയ വാര്‍ത്ത.
അടുത്ത വര്‍ഷം പകുതിയോടു കൂടിയാണ് ഓണലൈന്‍ പരമ്പരയെത്തുന്നത്. ഇന്ത്യയിലെ ഓണ്‍ലൈന്‍ മാധ്യമത്തില്‍ ഇതൊരു വിപ്ലവം തന്നെയായിരിക്കുമെന്ന് ഇതിന്‍റെ അണിയറക്കാരായ ടാംഗെറിന്‍ ഡിജിറ്റല്‍ എന്‍റര്‍ടയ്‌ന്‍‌മെന്‍റ് അധികൃതര്‍ പറയുന്നു.
ഓണ്‍ ലൈന്‍ പരമ്പരയ്ക്കുള്ള അഭിനേതാക്കളെയും പിന്നണിക്കാരെയും തെരഞ്ഞെടുക്കുന്നതും ഓണ്‍ലൈന്‍ വഴി തന്നെയായിരിക്കും.ഇതിനു വേണ്ടി ഒരു ടാലന്‍ഡ് ഹണ്ട് തന്നെ ഓണ്‍ലൈന്‍ വഴി നടത്താന്‍ നിശ്ചയിച്ചിരിക്കുകയാണ് ടംഗെറിന്‍.
ടാലന്‍ഡ് ഹണ്ടിലൂടെ പല വിഭാഗങ്ങളിലായി ജയിച്ചു വരുന്നവര്‍ക്ക് സീരിയലില്‍ അവസരം ലഭിക്കും.സംവിധാനവും അഭിനയവും തിരക്കഥ എഴുത്തും ഒക്കെ ഇവര്‍ക്ക് തന്നെ നടത്താനുള്ള അവസരമാണ് കമ്പനി നല്‍കുന്നത്. ഇതിനു പുറമെ ‘കാമ്പസ്-18’ എന്ന പേരില്‍ ഒരു സാമൂഹ്യ നെറ്റ്‌വര്‍ക്കിങ്ങ് സൈറ്റും ഇവര്‍ ആരംഭിക്കുന്നുണ്ട്.

Jan 10, 2009

ഇന്‍റര്‍നെറ്റില്‍ ഒരു വിര്‍ച്വല്‍ ഡെസ്ക്ടോപ്പ്



ഇനി നിങ്ങള്‍ പോകുന്നിടത്തെല്ലാം നിങ്ങള്ക്ക് നിങ്ങളുടെ ടെസ്ക്ടോപിനെയും ഒപ്പം കൂട്ടാം തീരെ ഭാരവും ഇല്ല കെട്ടി വലിക്കുകയും വേണ്ട !
എങ്ങനുണ്ട് ഐഡിയ മാഷേ?
ഇനി നിങ്ങളുടെ കമ്പ്യൂട്ടര്‍ തകരാറിലാണെന്ന് വെച്ചോ എന്നാലും പേടിക്കെണ്ടെന്നെ നിങ്ങളുടെ ടെസ്ക്ടോപിലെ ഫയലുകള്‍ അതെ പടി ഉണ്ടാവും . എങ്ങനെന്നല്ലേ വിര്‍ച്വല്‍ ഡെസ്ക്ടോപ്പ് എന്ന സംഭവം വഴിയാണ് ഇതു യാതാര്ത്യമാകുന്നത് . നിങ്ങള്ക്ക് ഓണ്‍ലൈനില്‍ ഒരു ഡെസ്ക്ടോപ്പ് ഇതാണ് സംഭവം . ഓണ്‍ലൈന്‍ ടെസ്ക്ടോപില്‍ നിങ്ങള്ക്ക് വേര്‍ഡ്‌ ഫയലുകള്‍ create ചെയ്യാം , ബ്രൌസര്‍ ഓപ്പണ്‍ ചെയ്യാം ,നിങ്ങളുടെ ഫോട്ടോസ് videos എന്ന് വേണ്ട എല്ലാ ഫയല്‍സും അപ്‌ലോഡ് ചെയ്യുകയും ചെയ്യാം ഇതു മൂലം നിങ്ങള്ക്ക് നിങ്ങളുടെ ഫയലുകള്‍ എവിടെ നിന്നു അക്സസ്സ് ചെയ്യാന്‍ സാദിക്കുന്നു മാത്രമല്ല ഒരു ഡെസ്ക്ടോപ്പ് എന്നാല്‍ എന്താണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത് അതൊക്കെ നിങ്ങള്ക്ക് ഇവിടെ സാദ്യമാക്കുന്നു. തികച്ചും ഫ്രീ ആയ ഈ സര്‍വീസ് 10gb ഡിസ്ക് സ്പേസ് ഉം സൌജന്യമായി നല്കുന്നു. fanbox - ലെ messenger application ഉപയോഗിച്ചു yahoo ,msn , gtalk , aim എന്നിവ use ചെയ്യാനും സാദിക്കുന്നു

www.fanbox.com

ഇനി ഭാവിയില്‍ my mail id: jaseer99@gmail.com
എന്ന പോലെ
my desktop id : www.fanbox.com/jaseer99
എന്നും ആകാം

Jan 3, 2009

ഔട്ട് ലുക്കില്‍ അക്കൗണ്ട്‌ നിര്‍മിക്കാം

എം എസ് ഓഫീസ് പാക്കേജ് -ലെ ഒരു പോഗ്രാം ആണ് ഔട്ട് ലുക്ക് .ഔട്ട് ലുക്ക് 2003 ഉപയോഗിച്ചു എങ്ങനെ മെയില് കോണ്‍ഫിഗുര്‍ ചെയ്യാമെന്ന് നോക്കാം . start > programs > microsoft office > microsoft office outlook ക്ലിക്ക് ചെയ്തു ഇതു ഓപ്പണ്‍ ചെയ്യാം .ഇനി tools മെനുവില്‍ നിന്നു email accounts ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക .അപ്പോള്‍ ഇ മെയില് അക്കൌണ്ട് വിന്‍ഡോ പ്രത്യക്ഷമാകും. അതില്‍ add a new email account സെലക്റ്റ് ചെയ്തു നെക്സ്റ്റ് ക്ലിക്ക് ചെയുക. സെര്‍വര്‍ നെയിം pop3 എന്ന് സെലക്റ്റ് ചെയുക. ശേഷം നെക്സ്റ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
ഇനി യുസര്‍ ഇന്‍ഫര്‍മേഷന്‍ ഭാഗത്ത് ഡിസ്പ്ലേ ചെയ്യേണ്ട പേരും ഇമെയില്‍ അഡ്രസ്സും നല്കുക. സെര്‍വര്‍ ഇന്‍ഫര്‍മേഷന്‍-ഇല്‍ ഇന്‍കമിംഗ് ഔട്ട് ഗോയിംഗ് മെയില് സെര്‍വറുകളുടെ പേരു നല്കുക. ലോഗിന്‍ ഇന്‍ഫര്‍മേഷന്‍-ഇല്‍ ഇ മെയില് അക്കൌണ്ട് നയിമും പസ്സവോര്‍ഡും നല്‍കുക.



ഇനി more settings button ക്ലിക്ക് ചെയ്യുക.ഇപ്പോള്‍ വരുന്ന internet mail settings window യില്‍ outgoing server ടാബില്‍ my outgoing server requires authentication ടിക്‌ ചെയ്യുക . advance ടാബില്‍ ഇന്‍കമിംഗ് ,ഔട്ട് ഗോയിംഗ് മെയില് സെര്‍വറുകളുടെ കീഴിലുള്ള this server requires an encrypted connection ടിക്‌ ചെയ്യുക. ഇന്‍കമിംഗ് സെര്‍വര്‍ പോര്‍ട്ട്‌ നമ്പര്‍ 995 എന്നും. ഔട്ട് ഗോയിംഗ് സെര്‍വര്‍ പോര്‍ട്ട്‌ നമ്പര്‍ 465 എന്നും നല്കി ok ക്ലിക്ക് ചെയ്യുക. ഇനി നെക്സ്റ്റ് ക്ലിക്ക് ചെയ്തു ഫിനിഷ് ക്ലിക്ക് ചെയ്യുക.