Feb 27, 2009

ബ്രൌസിങ്ങും ബാന്റ്വിട്തും


നിങ്ങള്‍ സ്ഥിരമായി ഇന്‍റനെറ്റില്‍ ബ്രൌസ് ചെയ്യുന്ന വ്യക്തിയാണെങ്കിലില്‍ നിങ്ങള്‍ക്ക് ആദ്യം വേണ്ടത് ക്ഷമയാണ്. കാരണം നെറ്റിലെ വേഗതക്കുറവ് നിങ്ങളെ പലപ്പോഴും അലോസരപ്പെടുത്താറുണ്ടെന്നതു തന്നെ. എന്നാല്‍ ബാന്‍ഡ്‌വിഡ്ത്ത് കൂട്ടാതെ തന്നെ നിങ്ങളുടെ ബ്രൌസിങ്ങ് വേഗത വര്‍ധിപ്പിക്കാനാകും.

ബ്രൌസ് ചെയ്യുന്നതിനുമുന്‍പായി ആദ്യം ചെയ്യേണ്ടത് ബാന്‍ഡ്‌വിഡ്ത്ത് സംരക്ഷിക്കുന്ന ഒരു ബ്രൌസര്‍ തെരഞ്ഞെടുക്കുക എന്നതാണ്. ഉദാഹരണമായി മോസില്ല ഫയര്‍ഫോക്സ്. കം‌പ്രഷന്‍ സാങ്കേതികത ഉപയോഗിച്ചിട്ടുളള ഫയര്‍ഫോക്സ് ഉപയോഗിച്ചാണ് ബ്രൌസ് ചെയ്യുന്നതെങ്കില്‍ നെറ്റ് വേഗത കൂട്ടാനാകും. സൈറ്റുകളില്‍ നിറയുന്ന പരസ്യങ്ങളാണ് ബ്രൌസ് ചെയ്യുന്ന വ്യക്തികള്‍ക്ക് പലപ്പോഴും തലവേദന ഉണ്ടാക്കുന്ന മറ്റൊരു പ്രശ്നം. ഫ്ലാഷ് പരസ്യങ്ങള്‍ നിങ്ങളുടെ ബാന്‍ഡ്‌വിഡ്ത്തിന്‍റെ നല്ലൊരു അംശം അപഹരിക്കുമെന്നതിനാല്‍ ഇത്തരം പരസ്യങ്ങള്‍ ആഡ്‌ബ്ലോക്കര്‍ , ഫ്ലാ‍ഷ്ബ്ലോക്കര്‍ സംവിധാനങ്ങളുപയോഗിച്ച് ബ്ലോക് ചെയ്യുക.

അതുപോലെ ചിത്രങ്ങള്‍ ഡിസേബിള്‍ ചെയ്യുകയാണെങ്കിലും ബ്രൌസിങ്ങ് സ്പീഡ് കൂട്ടാനാകും. ഇതിനായി ഫയര്‍ഫോക്സിന്‍റെ തന്നെ ഇമേജ്‌ലൈക്ക്ഓപ്പറ എക്സ്റ്റന്‍ഷന്‍ ഉപയോഗിക്കാം. ഇതിലൂടെ കമ്പ്യൂട്ടറിലെ കാഷെയില്‍ സേവ് ചെയ്തിരിക്കുന്ന ചിത്രങ്ങളാണ് ഒരു വെബ്സൈറ്റ് ലോഡ് ചെയ്യുമ്പോള്‍ കാണുന്നതെന്ന് ഉറപ്പുവരുത്താം.

അതുപോലെ ചിത്രങ്ങളയക്കുമ്പോള്‍ മൈക്രോസോഫ്റ്റ് ഇമേജ് റീസൈസര്‍ പോലുളള ഫോട്ടൊ എഡിറ്ററുകള്‍ ഉപയോഗിച്ച് മാത്രം അയക്കുക. www.webaroo. com എന്ന അപ്ലിക്കേഷനുപയോഗിക്കുകയാണെങ്കില്‍ നിങ്ങള്‍ സ്ഥിരമായി ബ്രൌസ് ചെയ്യുന്ന സൈറ്റുകളുടെ വിവരങ്ങള്‍ കമ്പ്യൂട്ടറിന്‍റെ ഹാ‍ര്‍ഡ് ഡ്രൈവില്‍ സേവ് ചെയ്യുകയും ഓഫ്‌ലൈനില്‍ ബ്രൌസ് ചെയ്യാനുളള സൌകര്യം നല്‍കുകയും ചെയ്യും.

ശരിയായ ഇന്‍റനെറ്റ് അപ്ലിക്കേഷനുകളാണ് നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഉപയോഗിച്ചരിക്കുന്നതെങ്കില്‍ ഓട്ടോ അപ്ഡേറ്റ് ആക്റ്റിവേറ്റ് ചെയ്യുന്നത് നല്ലതാണ്. എന്നാ‍ല്‍ ഭൂരിഭാഗവും പൈററ്റഡ് പതിപ്പുകളാണെന്നതിനാല്‍ ഇത് ഡി ആക്റ്റിവേറ്റ് ചെയ്യുന്നതായിരിക്കും ഉചിതം.

യുട്യൂബ്, മെറ്റ്കഫെ തുടങ്ങിയ വീഡിയോ ഷെയറിംഗ് സൈറ്റുകളും ചില ഓണ്‍‌ലൈന്‍ സംഗീത സൈറ്റുകളും നിങ്ങളുടെ ബാന്‍ഡ്‌വിഡ്ത്ത് കാര്‍ന്നുതിന്നുന്നവയാണ്. കഴിവതും ഇത്തരം സൈറ്റുകള്‍ ഒഴിവാക്കുക. ഒഴിവാക്കാനാവിലെങ്കില്‍ വണ്‍‌സ്പീഡ് .കോം പോലെ സ്ഥിരമായ ഒരു കംപ്രഷന്‍ സംവിധാനം ഏര്‍പ്പെടുത്തുക. ഇതിലൂടെ നിങ്ങള്‍ക്ക് ചിത്രങ്ങളെയും ഗ്രാഫിക്സുകളെയും കം‌പ്രസ് ചെയ്ത് കാണാനാകും. പക്ഷെ ഇത്തരം കാ‍ര്യങ്ങള്‍ ചെയ്യുമ്പൊള്‍ കൂടുതല്‍ മുന്‍‌കരുതലെടുക്കണമെന്ന് മാത്രം. കാരണം വണ്‍സ്പീഡ് .കോമിലൂടെയാണ് ബ്രൌസ് ചെയ്യുന്നതെങ്കില്‍ നിങ്ങള്‍ ചെയ്യുന്നതെന്തൊക്കെയെന്ന് വണ്‍സ്പീഡ് .കോം അധികൃതര്‍ക്ക് നിരീക്ഷിക്കാനാകും.

നിങ്ങളുടെ ബാന്‍ഡ്‌വിഡ്ത്ത് അളക്കാനായി ഓണ്‍ലൈനില്‍ സൌജന്യമായി ലഭിക്കുന്ന ട്രൈ ബിറ്റ്-മീറ്റര്‍ 2 പോലുളള സംവിധാനങ്ങള്‍ ഉപയോഗിക്കുക. ഇതിലൂടെ നിങ്ങള്‍ നിശ്ചിത കാലപരിധിയില്‍ എത്രവിരം ഡൌണ്‍ലോഡ് ചെയ്തു, അപ്‌ലോഡ് ചെയ്തു എന്നെല്ലാം കൃത്യമായി അറിയാനാകും. ഇതിന്‍റെ കൂടെ ലഭികുന്ന കോഡ്ബോക്സ് സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയാണെങ്കില്‍ ഓരോ ഡൌണ്‍ലോഡും എത്രസമയം എടുക്കുമെന്നും നേരത്തെ അറിയാനാകും. ഈ മുന്‍‌കരുതലെല്ലാം എടുത്ത് ഒന്ന് ബ്രൌസ് ചെയ്തു നോക്കൂ. അപ്പോഴറിയാം വ്യത്യാസം.

8 comments:

  1. ആശംസകളോടെ ....!

    ReplyDelete
  2. വളരെ ഉപകാരപ്രദം സുഹൃത്തേ.ഈ പോസ്റ്റ് എല്ലാവരും ശ്രദ്ധിക്കട്ടെ.

    ReplyDelete
  3. nice post...all the best.

    ReplyDelete
  4. ജസീര്‍..

    അറിവു നല്‍കുന്നതും പ്രയോജനപ്പെടുന്നതുമായ ഒരു ലേഖനം. നന്ദി..

    ReplyDelete
  5. thank you for this article.,it was very helpful.kindly tell me how i can increase the uploading speed of videos..

    ReplyDelete
  6. നന്നായി.....ഈ വിവരങ്ങള്‍ക്ക് നന്ദി...

    ReplyDelete
  7. hi jaseer
    nalla upayogamulla information anu thanks a lot

    ReplyDelete
  8. Aadya sannarshanam Valare eshtapettu

    ReplyDelete