3G എത്തി, നിങ്ങള്‍ക്കും തുടങ്ങാം ടി വി ചാനല്‍! |
സ്വന്തമായൊരു മലയാളം ടി വി ചാനല്‍ തുടങ്ങുക, അതും രണ്ടോ മൂന്നോ ലക്ഷം രൂപ ചെലവില്‍, ഭൂമിയിലെങ്ങുമുള്ള മലയാളികള്‍ക്ക് അവരുടെ മൊബീല്‍ ഫോണില്‍ തല്‍സമയം ചാനല്‍ കാണാനാവുക, കേരളത്തിലെ പല ഭാഗങ്ങളിലുമുള്ള റിപ്പോര്‍ട്ടര്‍മാര്‍ക്ക് കൈയിലൊതുങ്ങുന്ന ഒരു കാമറയുമായി പ്രോഗ്രാമുകള്‍ തല്‍സമയം ടെലികാസ്റ്റ് ചെയ്യുവാന്‍ സാധിക്കുക, ടി വി ചാനല്‍ മൊബീല്‍ ഫോണില്‍ ആസ്വദിച്ചുകൊണ്ടിരിക്കുന്ന ഒരു ഉപഭോക്താവ് തന്റെ മുമ്പില്‍ ആകസ്‌മികമായി സംഭവിച്ചേക്കാവുന്ന ഒരപകടമോ മറ്റ് `എക്‌സ്‌ക്ലൂസിവാ'യ പരിപാടികളോ തല്‍സമയം മൊബീല്‍ ഫോണ്‍ കാമറ ഉപയോഗിച്ച് റിക്കോഡ് ചെയ്‌ത് ലോകമെങ്ങുമുള്ള ചാനല്‍ ആസ്വാദകര്‍ക്ക് എത്തിച്ചുകൊടുക്കാനാവുക. എത്ര സുന്ദരമായ നടക്കാത്ത സ്വപ്‌നം അല്ലേ? എന്നാല്‍ 3Gയുടെ വരവോടെ ഇതും ഇതിലപ്പുറവും സാധ്യമാകും. വളരെ കുറഞ്ഞ ചെലവില്‍ നിങ്ങള്‍ക്ക് സ്വന്തമായി ഒരു ടി വി ചാനല്‍ തുടങ്ങാം, സ്വന്തമായൊരു റേഡിയോ സ്റ്റേഷന്‍ തുടങ്ങാം, ലോകത്തിന്റെ ഏതു കോണിലുമുള്ള ആളുകളുമായും മൊബീല്‍ഫോണിലൂടെ കണ്ടുകൊണ്ട് സംസാരിക്കാം, നിങ്ങളുടെ ഓഫീസിലും ഫാക്‌റ്ററിയിലും ഘടിപ്പിച്ചിട്ടുള്ള സെക്യൂരിറ്റി കാമറകള്‍ ലോകത്തിന്റെ ഏതു കോണിലിരുന്നും വ്യക്തതയോടെ നിരീക്ഷിക്കാം, മൊബീല്‍ഫോണ്‍ സേവനദാതാക്കള്‍ക്ക് അധികം പണം നല്‍കാതെ ഇന്റര്‍നെറ്റിലൂടെ വളരെ ചുരുങ്ങിയ ചെലവില്‍ വോയ്‌സ് കോള്‍ ചെയ്യാം, നിങ്ങളുടെ ബിസിനസ് സ്ഥാപനത്തിലെ കംപ്യൂട്ടറിലെ വിവരങ്ങള്‍ അപ്പപ്പോള്‍ മൊബീല്‍ ഫോണില്‍ ലഭ്യമാക്കാം ... ഇങ്ങനെ 3Gയുടെ വരവോടെ സാധ്യമാകുന്ന സൗകര്യങ്ങള്‍ വളരെയധികമാണ്. എന്താണ് 3ജി? മൊബീല്‍ ഡിവൈസുകളില്‍ അതിവേഗതയില്‍ കമ്യൂണിക്കേഷന്‍ സാധ്യമാക്കുന്നതിനുള്ള ഒരു രാജ്യാന്തര സ്റ്റാന്‍ഡേര്‍ഡാണ് 3G (തേര്‍ഡ് ജനറേഷന്‍). മൊബീല്‍ ഫോണുകളിലും മറ്റു മൊബീല്‍ ഡിവൈസുകളിലും ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. സാധാരണ ജി.പി.ആര്‍.എസ് ഉപയോഗിച്ച് 2G സ്റ്റാന്‍ഡേര്‍ഡിലും 2.5G സ്റ്റാന്‍ഡേര്‍ഡിലും ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ വളരെ കുറഞ്ഞ വേഗത മാത്രമേ ലഭിക്കുന്നുള്ളു. അതുകൊണ്ടുതന്നെ വലിയ വെബ്‌സൈറ്റുകള്‍ തുറക്കുന്നതിനും വീഡിയോ ഫയലുകള്‍ പോലുള്ള വലിയ ഫയലുകള്‍ ആസ്വദിക്കുന്നതിനും കൂടുതല്‍ സമയമെടുക്കുകയും പലപ്പോഴും സാധിക്കാതെ വരുകയും ചെയ്യുന്നു. എന്നാല്‍ 3G ഉപയോഗിക്കുന്നതോടെ സാധാരണ കംപ്യൂട്ടറുകളില്‍ ലഭ്യമാകുന്ന ബ്രോഡ് ബാന്റ് കണക്‌ഷനേക്കാളും വേഗതയില്‍ മൊബീല്‍ ഫോണില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാം. അതുകൊണ്ടു തന്നെ വലിയ ഒരു വിഭാഗം ഉപഭോക്താക്കളും ഇന്റര്‍നെറ്റ് ഉപയോഗം കംപ്യൂട്ടറില്‍ നിന്നും മൊബീല്‍ ഫോണുകളിലേക്ക് മാറുവാന്‍ സാധ്യതയുണ്ട്. വീഡിയോ ചാറ്റിംഗ്, വോയ്‌സ് ചാറ്റിംഗ്, യൂ ട്യൂബ് തുടങ്ങിയ വളരെയധികം ഇന്റര്‍നെറ്റ് വേഗത ആവശ്യമുള്ള ആപ്ലിക്കേഷനുകള്‍ 3Gയുടെ വരവോടെ അനായാസമായി ഉപയോഗിക്കാം. 14.0 Mbits/second ഡൗണ്‍ലോഡ് വേഗതയും 5.8 Mbits വേഗതയും ആണ് 3G ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡില്‍ ലഭ്യമാകുക. ഇത്രയും വേഗത യഥാര്‍ത്ഥത്തില്‍ ലഭ്യമാകാന്‍ സാധ്യതയില്ലെങ്കിലും സാധാരണ ഉപയോഗങ്ങള്‍ക്ക് ആവശ്യമായ വേഗത ലഭ്യമാക്കാന്‍ 3Gക്ക് കഴിയും എന്ന കാര്യത്തില്‍ സംശയമില്ല. 3G ഫോണുകള്‍ 3Gയുടെ വരവോടെ 3G എനേബിള്‍ഡ് ഡിവൈസുകള്‍ക്ക് പ്രിയമേറുകയാണ്. ഒട്ടുമിക്ക മൊബീല്‍ കമ്പനികളുടെയും പുതിയ ഡിവൈസുകള്‍ 3G സപ്പോര്‍ട്ടോടു കൂടിയാണ് പുറത്തിറക്കുന്നത്. മൊബീല്‍ ഫോണ്‍ വാങ്ങിക്കുമ്പോള്‍ത്തന്നെ ആ ഡിവൈസ് 3G സപ്പോര്‍ട്ടോട് കൂടിയതാണോ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അല്‍പ്പം വില കൂടുതലാണെങ്കിലും ഇനി മുതല്‍ 3G എനേബിള്‍ഡ് ഫോണുകള്‍ തെരഞ്ഞെടുക്കുന്നതാകും അഭികാമ്യം. മൊബീല്‍ ഫോണുകളുടെ മുന്‍ഭാഗത്തുള്ള ചെറിയ കാമറയാണ് വീഡിയോ കോളിങ്ങിനുപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ പുതിയ 3G ഫോണുകള്‍ വാങ്ങിക്കുമ്പോള്‍ അവയുടെ മുന്‍ഭാഗത്താണോ കാമറ എന്ന് കൂടി പരിശോധിക്കണം. ബ്ലാക്ക് ബെറി, ഐഫോണ്‍ തുടങ്ങിയ ഫോണുകളില്‍ മുന്‍ഭാഗത്ത് കാമറയോടു കൂടിയ മോഡലുകള്‍ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. എങ്കിലും ഈയിടെ പുറത്തുവന്ന ഐഫോണിന്റെ പുതിയ മോഡലില്‍ മുന്‍ ഭാഗത്ത് കാമറ ഘടിപ്പിച്ചിട്ടുണ്ട് (ഔദ്യോഗികമായി പുറത്തിറങ്ങിയിട്ടില്ല). 3Gയില്‍ വീഡിയോ കോളിങ്ങിന്റെ പ്രാധാന്യം തന്നെയാണ് ഇതിലൂടെ മനസിലാക്കാവുന്നത്. വില നിലവാരം 3Gയുടെ വാടകയെ കുറിച്ച് പല വാദങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. 3G സ്‌പെക്‌ട്രത്തിന് മൊബീല്‍ കമ്പനികള്‍ നല്‍കേണ്ടി വന്ന അറുപതിനായിരത്തില്‍പ്പരം കോടി രൂപ തിരിച്ചെടുക്കുന്നതിനു വേണ്ടി തുടക്കത്തില്‍ വലിയ വാടകയായിരിക്കും 3Gക്ക് കൊടുക്കേണ്ടിവരുക എന്നതാണ് ഒരു വാദം. എന്നാല്‍ ചെറിയ വാടകയില്‍ 3G നല്‍കാന്‍ സാധിച്ചാല്‍ വളരെയധികം ആളുകള്‍ ഉപയോഗിക്കുവാന്‍ സാധ്യതയുണ്ടെന്നും ഇതിലൂടെ പെട്ടെന്ന് ലാഭമുണ്ടാക്കാന്‍ സാധിക്കും എന്നും കരുതുന്നവരുണ്ട്. എന്തുതന്നെയായാലും ഒരു മൊബീല്‍ കമ്പനിക്കും ഇന്ത്യ മുഴുവനും 3G സ്‌പെക്‌ട്രം വാങ്ങിക്കുവാന്‍ സാധിക്കാതിരുന്നതുകൊണ്ട് കടുത്ത മല്‍സരമാണ് വരാന്‍ പോകുന്നത് എന്ന കാര്യത്തില്‍ സംശയമില്ല. BSNL വളരെ കുറഞ്ഞ വിലയില്‍ 3G ലഭ്യമാക്കിത്തുടങ്ങിയ സാഹചര്യത്തില്‍ മറ്റു കമ്പനികളും വില കുറച്ചു നല്‍കാന്‍ തയാറാകും എന്നു പ്രതീക്ഷിക്കാം. എങ്കില്‍ മാത്രമേ 3G സാധാരണക്കാരിലേക്കെത്തുകയും അതുകൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കുകയും ചെയ്യുകയുള്ളൂ] |
Dec 2, 2010
3G എത്തി, നിങ്ങള്‍ക്കും തുടങ്ങാം ടി വി ചാനല്‍
Subscribe to:
Posts (Atom)