ചില വെബ്സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ഇമെയില്‍ അഡ്രസ് കൊടുക്കേണ്ട അവസ്ഥ വന്നിട്ടുണ്ടാകുമല്ലോ നിങ്ങള്ക്ക് , എന്നാല്‍ പിന്നീട് അവരുടെ ഓഫറുകളും പരസ്യങ്ങളുമായി ഒരുപാട് മെയില്‍ സഹിക്കേണ്ടിയും വന്നിട്ടുണ്ടാകും അല്ലെ . എന്നാല്‍ അതിനൊരു പോം വഴിയാണ് നിങ്ങള്ക്ക് ഇന്ന് ഞാന്‍ പരിച്ചയപെടുതുന്നത് . ഡിസ്പോസിബിള്‍ മെയില്‍ അഡ്രസ് വെറും പത്തു മിനിറ്റ് ആയുസുള്ള മെയില്‍ അഡ്രസ് http://10minutemail.com ഒരു തരത്തിലുള്ള രെജിസ്ട്രേഷനും ആവശ്യമില്ല . നിങ്ങള്‍ ഈ കാണുന്ന വെബ്സൈറ്റില്‍ ഒന്ന് വിസിറ്റ് ചെയ്‌താല്‍ മാത്രം മതി നിങ്ങള്‍ക്കുള്ള മെയില്‍ അഡ്രസ് അവിടെ റെഡി ആയിട്ടുണ്ടാകും . ആയുസ് പത്തു മിനിറ്റ് ആണെന്ന കാര്യം മറക്കല്ലേ ..............
Nov 8, 2010
Nov 6, 2010
വൈഫൈ ഉള്ള വിന്‍ഡോസ് സെവെന്‍ പി.സി ആക്സെസ് പോയിന്‍റ് ആക്കി മാറ്റാം
നിങ്ങളുടെ പി.സി / ലാപ്‌ടോപ് വൈഫൈ എനേബിള്‍ഡ് ആണോ , അതില്‍ ഒപറേറ്റിംഗ് സിസ്റ്റം വിന്‍ഡോസ് സെവന്‍ ആണോ, എങ്കില്‍ നിങ്ങള്‍ക്ക് വയര്‍ലെസ്സ് റൌട്ടര്‍ ഇല്ലാതെ തന്നെ നിങ്ങളുടെ പിസി വളരെ എളുപ്പത്തില്‍ ഒരു ഹോട്ട്സ്പോട്ട് ആക്കി മാറ്റാം ! അതായതു നിങ്ങളുടെ പിസിയിലെ ഇന്റര്‍നെറ്റ് കണക്ഷന്‍ നിങ്ങളുടെ സുഹൃത്തുക്കളുടെ വൈ ഫൈ ഉള്ള കമ്പ്യൂട്ടറിലോ മോബിലിലോ ഷെയര്‍ ചെയ്യാം.
ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത് http://www.connectify.me/ എന്ന സൈറ്റില്‍ നിന്നും Connectify എന്ന ഫുള്‍ വേര്‍ഷന്‍ ഫ്രീ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യുകയാണ്. ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഈ സോഫ്ട്വെയറിലുള്ള ഈസി സെറ്റ്‌അപ്പ് വിസാര്‍ഡ് ഉപയോഗിച്ച് വളരെ എളുപ്പം കോണ്‍ഫിഗര്‍ ചെയ്യാം.
മൊബൈല്‍ ഫോണുകളില്‍ വൈഫൈ കണക്റ്റ് ആകുകയും എന്നാല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്‌താല്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്തിട്ടുള്ള ഫയര്‍വാള്‍ (മിക്കവാറും ആന്റിവൈറസ് സോഫ്ട്വെയര്‍ തന്നെ ആയിരിക്കും ഫയര്‍വാള്‍) ഡിസേബിള്‍ ചെയ്തു നോക്കുക. അത് കൊണ്ട് പ്രശ്നം തീരുന്നുവെങ്കില്‍ http://www.connectify.me/ ഇല്‍ FAQ ഇല്‍ പറഞ്ഞിരിക്കുന്ന പോര്‍ട്ട് നമ്പരുകള്‍ നിങ്ങളുടെ ഫയര്‍വാളില്‍ കോണ്‍ഫിഗര്‍ ചെയ്‌താല്‍ മതിയാകുന്നതാണ്.

നന്ദി : ശിഹാബ് ഹസ്സന്‍
Labels:
സാങ്കേതികം
WRITE & MAINTAIN
ജസീര്‍ പുനത്തില്‍
Nov 4, 2010
മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനം നവംബര്‍ മുതല്‍
വളരെക്കാലമായി നമ്പര്‍ ഉപയോഗിക്കുന്നത് കൊണ്ട്, മൊബൈല്‍ സേവന ദാതാവിനെ വലിച്ചെറിയാന്‍ കഴിയാത്ത അവസ്ഥ സഹിച്ചുകഴിയുന്ന ഉപയോക്താക്കള്‍ക്കിനി ഇഷ്ടമുള്ള ദാതാവിനെ തെരഞ്ഞെടുക്കാന്‍ കഴിയും. ഹരിയാനയിലാണ് പോര്‍ട്ടബിലിറ്റി സംവിധാനം ആദ്യമായി നടപ്പാക്കുക.
മൊബൈല്‍ പോര്‍ട്ടബിലിറ്റി എന്നാലെന്ത്?
ഏത് മൊബൈല്‍ സേവന ദാതാവിന്‍റെ സേവനം ഉപയോഗിച്ചാലും തന്‍റെ നമ്പര്‍ മാറ്റാതെ അതേപടി നിലനിര്‍ത്താന്‍ മൊബൈല്‍ ഉപയോക്താക്കളെ അനുവദിക്കുന്ന സംവിധാനമാണ് മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി (എംഎന്‍പി). അതായത് എയര്‍ടെല്‍ ഉപയോഗിക്കുന്ന ഒരാളാണ് നിങ്ങളെങ്കില്‍ നമ്പര്‍ മാറ്റാതെ തന്നെ നിങ്ങള്‍ക്ക് ഐഡിയയിലേക്ക് മാറാവുന്നതാണ്.
പോര്‍ട്ടബിലിറ്റി കൊണ്ടുള്ള നേട്ടമെന്ത്?
കയ്യിലുള്ള വരിക്കാരെ പരമാവധി സുഖിപ്പിച്ച് കൂടെ നിര്‍ത്താന്‍ മൊബൈല്‍ കമ്പനികള്‍ ശ്രമിക്കും. മൊബൈല്‍ കമ്പനികള്‍ നല്‍കിവരുന്ന കസ്റ്റമര്‍ സേവനങ്ങള്‍ കൂടുതല്‍ മികവുറ്റതാകും. ഇല്ലെങ്കില്‍ മറ്റേതെങ്കിലും സേവന ദാതാവിനെ തേടി വരിക്കാര്‍ പോകുമെന്ന് അവര്‍ക്കറിയാം. മൊബൈല്‍ കമ്പനികള്‍ തമ്മിലുള്ള മത്സരം കടുത്തതാകും. ഇത് കുറഞ്ഞ നിരക്കില്‍ മൊബൈല്‍ സേവനങ്ങള്‍ ആസ്വദിക്കാന്‍ വരിക്കാര്‍ക്ക് അവസരമൊരുക്കും.
എങ്ങിനെയാണ് നമ്പര്‍ മാറ്റുക?
സേവന ദാതാവിനെ മാറ്റാന്‍ ആഗ്രഹിക്കുന്ന ഉപയോക്താവ് ഏത് സേവന ദാതാവിനെ പുതിയതായി തെരഞ്ഞെടുക്കുന്നുവോ അവരെ തന്‍റെ നമ്പര്‍ പോര്‍ട്ട് ചെയ്യുന്നതിന് സമീപിക്കണം. ഫീസായി 19 രൂപ നല്‍കുകയും വേണം. രണ്ട് ദിവസത്തിനുള്ളില്‍ ആദ്യ സേവന ദാതാവ് വേണ്ട നടപടികള്‍ കൈക്കൊണ്ട് നമ്പര്‍ അവരില്‍ നിന്നും വേര്‍പെടുത്തും. തുടര്‍ന്ന് പുതിയ സേവന ദാതാവ് അവരിലേക്ക് ആ നമ്പര്‍ ഉള്പ്പെടുത്തുകയും ചെയ്യും.
നമ്പര്‍ മാറ്റുന്നതില്‍ എന്തെങ്കിലും കുഴപ്പങ്ങള്‍?
ഷിഫ്റ്റിംഗ് സമയത്ത് ഉപയോക്താവിന് നമ്പര്‍ ഉപയോഗിക്കാന്‍ കഴിയില്ല എന്നത് വലിയൊരു പോരായ്മയാണ്. ഒപ്പംതന്നെ, പ്രീപെയ്ഡ് വരിക്കാര്‍ക്ക് നിലവിലുള്ള ബാലന്‍സ് തുക സേവന ദാതാവിനെ മാറുമ്പോള്‍ നഷ്ടമാവും. സറണ്ടര്‍ ചെയ്ത നമ്പറുകളും എക്സ്പെയര്‍ ആയ നമ്പറുകളും ആദ്യ സേവന ദാതാവിന് തന്നെ ലഭിക്കും.
പഴയ സേവന ദാതാവില്‍ നിന്നുള്ള കോളര്‍ ട്യൂണ്‍, ജിപിആര്‍എസ് തുടങ്ങിയ സേവനങ്ങള്‍ തുടര്‍ന്ന് ലഭിക്കില്ല. ഈ സേവനങ്ങള്‍ വീണ്ടും പുതിയ സേവന ദാതാവില്‍ നിന്ന് വാങ്ങേണ്ടി വരും. ഒരിക്കല്‍ നമ്പര്‍ മാറ്റിയാല്‍ പിന്നെ നമ്പര്‍ മാറ്റാന്‍ മൂന്ന് മാസക്കാലം (90 ദിവസം) കാത്തിരിക്കണം

from mail
Labels:
സാങ്കേതികം
WRITE & MAINTAIN
ജസീര്‍ പുനത്തില്‍
Subscribe to:
Posts (Atom)