ലോകമെംബാടുമുള്ള കേരളീയര്‍ക്ക് മലയാള ഭാഷയില്‍ വാര്‍ത്തകള്‍ മൊബൈല്‍ ഫോണില്‍ ഇന്റര്‍നെറ്റ് ബ്രൌസിങ്ങിലൂടെ വായിക്കാന്‍ പുതിയ സൌകര്യമൊരുക്കിയിരിക്കുകയാണ് ദീപിക. ലോകത്ത് അത്യമായി മൊബൈല്‍ ബ്രൌസറില്‍ വാര്‍ത്തകള്‍ എത്തിക്കുന്നത് ദീപികയാണ് . ഇന്റര്‍നെറ്റ് ബ്രൌസിന്ഗ് സൌകര്യമുള്ള എല്ലാ മൊബൈല്‍ ഫോണിലും നിങ്ങള്‍ക്കിനി മലയാളത്തില്‍ തന്നെ വാര്‍ത്തകള്‍ വായിക്കാം .1997-ഇല്‍ ഇന്റര്‍നെറ്റിന്റെ ശൈശവ ഘട്ടത്തില്‍ ഓണ്‍ലൈന്‍ പത്രമെന്ന സംഭവം മലയാളത്തിനു പരിചയപെടുത്തിയ ദീപികയുടെ പുതിയ ഈ സംരംഭം പ്രശംസനീയാവഹമാണ് ! പത്രം മലയാളത്തില്‍ ലഭ്യമാകുന്നതിന് നിങ്ങളുടെ മൊബൈല്‍ ബ്രൌസറില്‍ www.deepika.com/m എന്ന് ടൈപ്പ് ചെയ്‌താല്‍ മതി .
ദീപിക .കോം .