എന്നും വേറിട്ട കാര്യങ്ങള്‍ ചെയ്യുന്ന ഗൂഗിള്‍ പ്രമുഗമായ പത്രങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു .നോര്‍ത്ത് അമേരികയിലെ ഏറ്റവും പഴയതെന്നു കരുതുന്ന quebec chnonicle telegraph ഉള്‍പെടെ നിരവതി പത്രങ്ങള്‍ ആയിരിക്കും ഈ പ്രൊജക്റ്റ് ഇല് ആദ്യം സ്കാന്‍ ചെയ്യുക . The times , The newyork times പോലുള്ള വലിയ പത്രങ്ങള്‍ ഇപ്പോള്‍ തന്നെ പഴയ ലക്കങ്ങള്‍ തങ്ങളുടെ വെബ്സൈറ്റ് വഴി വായനക്കാര്‍ക്ക് ലഭ്യമാക്കുന്നുണ്ട്. ചെറിയ പത്ര സ്ഥാപനങ്ങള്‍ക്ക് ഇതിന് വേണ്ടിവരുന്ന ചെലവ് താങ്ങാന്‍ ആവില്ല . തങ്ങളുമായി സഹകരിക്കാന്‍ തയ്യാറാവുന്ന എല്ലാ പത്രങ്ങളും ഓണ്‍ലൈന്‍ ആയി ലഭ്യമാക്കുമെന്ന് ഗൂഗിള്‍ പറയുന്നു. ഇതിന് വേണ്ടി വരുന്ന ചെലവ് ഗൂഗിള്‍ വഹിക്കും.ന്യൂസ് പേപ്പര്‍ നു സൈഡില്‍ നല്കുന്ന പരസ്യങ്ങള്‍ വഴി ലഭിക്കുന്ന വരുമാനതിന്ടെ ഒരു വിഹിതം പത്രങ്ങള്‍ക്കു കൊടുക്കാന്‍ ഗൂഗിള്‍ തയ്യാറാണ്.വായനക്കാര്‍ക്ക് സൂം ചെയ്യാന്‍ പറ്റുന്ന വിതതിലായിരിക്കും ന്യൂസ് പേപ്പറുകള്‍ ചേര്‍ക്കുക. ഇപ്പോള്‍ ഗൂഗിള്‍ ന്യൂസ് സെര്‍ച്ച് ന്ടെ കൂടെ മാത്രമെ പത്രങ്ങള്‍ ലബിക്കുകയുളൂ. ഒരു വര്‍ഷത്തിനകം ഗൂഗിള്‍ മെയിന്‍ സെര്‍ച്ച് റിസള്‍ട്ട് ന്ടെ കൂടെ ഇതു കൂടി ഉള്ള്പെടുതും.
coursty: infokairali