Sep 27, 2010

ട്രയല്‍ വേര്‍ഷനിലുള്ള സോഫ്ടുവെയറുകള്‍ ഇനി എത്ര നാള്‍ വേണമെങ്കിലും ഉപയോഗിക്കാം !

ഇപ്പോള്‍ ലഭിക്കുന്ന മിക്ക സോഫ്റ്റ്വെയറുകളും ട്രയല്‍ ആയി ലഭിക്കുന്നവയാണ് കുറച്ചു ദിവസത്തെ ഉപയോഗത്തിന് ശേഷം അവ വിലകോടുത്ത് വാങ്ങേണ്ടി വരും അല്ലെങ്കില്‍ അവ ഉപയോഗശൂന്യവും ആകും.ക്രാക്കും സീരിയല്‍ നമ്പരുകളും തപ്പി ഇറങ്ങുന്ന നമ്മള്‍ വല നിറയെ വൈറസുകളും ആയി ആകും പോങ്ങുക.ഇത്തരം പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരമാണ് ടൈം സ്റ്റോപ്പര്‍ എന്ന സോഫ്റ്റ്വെയര്‍.



ഇത് 1 mbയില്‍ താഴെയുള്ള ഒരു സൌജന്യ സോഫ്റ്റ്വെയര്‍ ആണ്. ടൈം സ്റ്റോപ്പര്‍ സോഫ്റ്റ്വെയര്‍ ആ‍ദ്യം ഇന്‍സ്റ്റാള്‍ ചെയ്യണം.ടൈം സ്റ്റോപ്പര്‍ ഓപ്പണ്‍ ചെയ്ത് അതില്‍ ബ്രൊസ് ചെയ്ത് ട്രയല്‍ പീരിഡിലുള്ള സോഫ്റ്റ്വെയര്‍ സെലക്ട് ചെയ്യണം.അതിന് ശേഷം choose the new date എന്ന് കാണിച്ചിരിക്കുന്നിടത്ത് ട്രയല്‍ പീരിഡ് അവസാനിക്കുന്നതിന് കുറച്ച് ദിവസം മുന്‍പുള്ള ഒരു ദിവസം സെലക്ട് ചെയ്യണം.അതിന് ശേഷം ഡെസ്ക്ക്ടോപ്പില്‍ സോഫ്റ്റ്വെയറിനായി ഒരു ഷോര്‍ട്ട്കട്ട് ഉണ്ടാക്കാനായിEnter a name for create desktop icon എന്ന് കോടുത്തിരിക്കുന്നിടത്ത് ക്ലിക്ക് ചെയ്ത് ഒരു ഷോര്‍ട്ട് കട്ട്‌ ഉണ്ടാക്കണം.ഇനി മുതല്‍ ആ സോഫ്റ്റ്വെയര്‍ ഉപയോഗിക്കുമ്പോള്‍ ആ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വേണം.ഇനി ട്രയല്‍ പീരിഡ് കഴിഞ്ഞാലും ജീവിത കാലം മുഴുവന്‍ ആ സോഫ്റ്റ്വെയര്‍ ഉപയോഗിക്കാം.ഡെസ്ക്ക്ടോപ്പില്‍ പുതിയ ഷോര്‍ട്ട്കട്ട് ഐക്കണ്‍ ഉണ്ടാക്കിയ ശേഷം പഴയ ഷോര്‍ട്ട്കട്ട് ഐക്കണ്‍ ഡിലീറ്റ് ചെയ്യണം.


കടപ്പാട്  : zeetec soln

Sep 23, 2010

വരുന്നു 'ഉടുപ്പ് ഫോണ്‍'





'അയ്യോ മൊബൈല്‍ എടുക്കാന്‍ മറന്നു' -പലപ്പോഴും നമ്മുടെ ചെവിയിലെത്താറുള്ള പല്ലവിയാണിത്. ഇക്കാലത്ത് ശരീരത്തിന്റെ ഒരവയവം പോലെ തന്നെ മൊബൈല്‍ ഫോണ്‍ മാറിക്കഴിഞ്ഞിരിക്കുന്നു. എങ്കിലും, മൊബൈല്‍ ഫോണ്‍ സുരക്ഷിതമായി കൊണ്ടു നടക്കുകയെന്നത് പ്രശ്‌നം നന്നെയാണ്. പ്രത്യേകിച്ചും സ്ത്രീകളുടെ കാര്യത്തില്‍. സ്ത്രീകളുടെ വസ്ത്രങ്ങളുടെ പ്രത്യേകതയാണ് അതിന് കാരണം. പുരുഷന്‍മാരുടെ വസ്ത്രങ്ങള്‍ പോലെ പോക്കറ്റുകള്‍ സ്ത്രീകളുടെ വേഷവിധാനത്തില്‍ കാണാറില്ല. അതിനാല്‍ ബാഗ് കൈയില്‍ വേണം. ഈ തൊന്തരവ് ഒഴിവാക്കാന്‍ ലണ്ടന്‍ ആസ്ഥാനമായുള്ള ക്യൂട്ട്‌സര്‍ക്കീട്ട്എന്ന ഫാഷന്‍ ഡിസൈന്‍ കമ്പനി ഒരു പുതിയ ഉടുപ്പ് രംഗത്തെത്തിക്കുകയാണ്.

'എം-ഡ്രസ്' (മൊബൈല്‍ഫോണ്‍ ഡ്രസ്) എന്നു പേരിട്ടിട്ടുള്ള സ്‌റ്റൈലന്‍ സില്‍ക്ക് ഉടുപ്പാണ് കമ്പനി ഡിസൈന്‍ ചെയ്തിരിക്കുന്നത്. വെറുതെ ഒരു മൊബൈല്‍ ഫോണ്‍ ഉടുപ്പില്‍ തുന്നിച്ചേര്‍ത്തിരിക്കുകയാണെന്നു കരുതണ്ട. പ്രത്യേകം ഡിസൈന്‍ ചെയ്തിട്ടൂള്ള ഒരു സ്മാര്‍ട്ട് ഫോണ്‍ തന്നെയാണ് ഈ ഡ്രസ്സ്! വളരെ മൃദുവായ പ്രിന്റഡ് സര്‍ക്കീട്ട് ബോര്‍ഡുകളും അനുബന്ധ ഭാഗങ്ങളുമാണത്രേ എം-ഡ്രസ്സില്‍ ഉപയോഗിച്ചിരിക്കുന്നത്. 

സാധാരണ സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയും ഇതില്‍. ലേബലിനു താഴെയുള്ള ഒരു പഴുതിലാണ് സിം കാര്‍ഡ് നിക്ഷേപിക്കേണ്ടത്. ഫോണ്‍ എടുക്കുന്നതിനു പ്രത്യേക ബട്ടന്റെ ആവശ്യം ഇല്ല. വെറുതെ കൈ ചെവിയുടെ അടുത്തു കൊണ്ടുപോയാല്‍ മതി ഓട്ടൊമാറ്റിക് ആയിത്തന്നെ കണക്റ്റ് ആകും. കൈ താഴ്ത്തിയാല്‍ ഫോണ്‍ ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്യും. 

വളരെ എളുപ്പത്തില്‍ പ്രോഗ്രാം ചെയ്യാവുന്ന, ചലനങ്ങള്‍ക്കും ആംഗ്യങ്ങള്‍ക്കുമനുസരിച്ച് നിയന്ത്രിക്കാന്‍ കഴിയുന്ന പ്രത്യേക സോഫ്ട്‌വേറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഇതൊക്കെയാണെങ്കിലും എം-ഡ്രസ്സിനു ചില പോരായ്മകള്‍ ഉണ്ട്. കീപാഡും ഡിസ്‌പ്ലേയും ഇല്ല. അതിനാല്‍ ഇഷ്ടമുള്ള നമ്പര്‍ ഡയല്‍ ചെയ്യാനാകില്ല. പക്ഷേ മുന്‍പേ സംഭരിച്ചു വെച്ചിട്ടുള്ള ചുരുക്കം നമ്പരുകളില്‍ വിളിക്കാന്‍ സാധിക്കും. ഇന്‍കമിംഗ് കോളുകള്‍ സ്വീകരിക്കുന്നതിനു തടസ്സമൊന്നുമില്ല. ഡിസ്ല്‌പേ ഇല്ലെങ്കിലും നമ്പറുകള്‍ക്കനുസരിച്ച് റിംഗ്‌ടോണ്‍ സെറ്റു ചെയ്യാന്‍ കഴിയുന്നതു വഴി ആരാണു വിളിക്കുന്നതെന്നു മനസിലാക്കാും സാധിക്കും.

സാധാരണ ഫോണുകളുടെ തുടര്‍ച്ചയായ ഉപയോഗം തലയില്‍ റേഡിയേഷന്‍ ഏല്‍പ്പിക്കുക മൂലം ആരോഗ്യത്തിനു ഹാനികരമായേക്കാം എന്നു പറയപ്പെടുന്നില്ലേ. അതിനൊരു പ്രതിവിധിയായി എം-ഡ്രസ്സ് പറയപ്പെടുന്നു. അതിലെ വളരെ ചെറിയ ആന്റിന ഉടുപ്പിന്റെ താഴത്തെ അറ്റത്താണ് ഘടിപ്പിച്ചിരിക്കുന്നത്. 

ക്യൂട്ട് സര്‍ക്കീട്ട് കമ്പനി ആദ്യമായല്ല ഇത്തരം വസ്ത്രങ്ങള്‍ പുറത്തിറക്കുന്നത്. 2006 ല്‍ അവതരിപ്പിച്ച 'ഹഗ് ഷര്‍ട്ടുകള്‍' ടൈം മാഗസിന്റെ ആ വര്‍ഷത്തെ ഏറ്റവും നല്ല കണ്ടുപിടുത്തത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു. 

എം-ഡ്രസ് ആടുത്ത വര്‍ഷം വിപണിയില്‍ ലഭ്യമാകും എന്നാണ് പറയപ്പെടുന്നത്. ഇതിന്റെ വിലയെപ്പറ്റി ഒരു സൂചനയും ലഭ്യമല്ല. എന്തായാലും ഇതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വരും കാലങ്ങളില്‍ സാരി, ചുരിദാര്‍, ടീഷര്‍ട്ട് മൊബൈലുകള്‍ ഒക്കെ നമ്മുടെ നാട്ടിലും പ്രചാരത്തിലെത്തുമെന്ന് പ്രതീക്ഷിക്കാം. 
mail

Sep 8, 2010

നോക്കിയ എന്‍ 8 ലോക വിപണിയില്‍

 നോക്കിയയുടെ പുതിയ ഫോണ്‍ എന്‍ 8 ഇനി ആഗോളവിപണിയിലും ലഭിക്കും. സോഷ്യല്‍ നെറ്റ് വര്‍ക്ക്, വെബ് ടിവി, ഒവി സ്റോര്‍ ആപ്ളിക്കേഷന്‍ തുടങ്ങിയവയുള്ള ഫോണില്‍ 12 മെഗാപിക്സല്‍ കാമറയാണുള്ളത്. ഇതിനു പ്രശസ്തമായ കാള്‍ സെയിസ് ലെന്‍സും സെനോന്‍ ഫ്ളാഷുമുണ്ട്.




ഉയര്‍ന്ന നിലവാരത്തിലുള്ള എച്ച് ഡി വീഡിയോ(ഡോള്‍ബി ഡിജിറ്റല്‍ സറൌണ്ട് സൌണ്ട്്), വെബ്ടിവിയിലൂടെ സിഎന്‍എന്‍, ഇ എന്റര്‍ടെയിന്‍മെന്റ്, പാരാമൌണ്ട്, നാഷണല്‍ ജ്യോഗ്രഫിക് എന്നിവയും ഒവി സ്്റ്റോറിലൂടെ പ്രാദേശിക ചാനലുകളും ലഭിക്കും. ലോക്കേഷന്‍,ഫോട്ടോ ഷെയറിംഗ്, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയുടെ തല്‍സമയ പ്രതികരണം, ഗ്ളോബല്‍ ഒവി മാപ്, നാവിഗേഷന്‍ (70 രാജ്യങ്ങള്‍), ലോകത്തിലെ ഏറ്റവും പുതിയ സ്മാര്‍ട് ഫോണ്‍ സോഫ്റ്റ്വെയറായ സിംബയാന്‍ 3യിലൂടെ മള്‍ട്ടി ടച്ച്്, സ്ക്രോളിംഗ് ആന്‍ഡ് പ്ിഞ്ച് സൂം, മള്‍ട്ടിപ്പിള്‍ ഹോംസ്ക്രീന്‍, 2 ഡി, 3ഡി ഗ്രാഫിക്സ്് തുടങ്ങിയവ ഏറ്റവും പുതിയ സവിശേഷതകളാണ്.
 


വളരെ വേഗത്തിലുള്ള ആശയവിനിമയത്തിനു യോജ്യരീതിയിലാണ് ഫോണിന്റെ ഹാര്‍ഡ്വെയര്‍. ഏറ്റവും മികച്ച മെമ്മറിയാണു ഫോണില്‍ ചേര്‍ത്തിരിക്കുന്നത്. പരിസ്ഥിതിക്കു യോജ്യമായ ക്യൂറ്റി സോഫ്റ്റ്്വെയര്‍ മറ്റൊരു പ്രത്യേകതയാണ്. ആഗോളതലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട വിപണികളില്‍ മാത്രമേ തല്‍ക്കാലം ഫോണ്‍ ലഭിക്കുകയുള്ളൂ. 21,899-25000 ഇടയിലാണ് ഏകദേശ വില 


Sep 3, 2010

10000 രൂപയ്ക്ക് സ്മാര്‍ട്ട്‌ ഫോണ്‍



വിന്‍ഡോസ് മൊബൈല്‍, ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമുകളുള്ള ബിസിനസ്‌ഫോണുകളുടെ നിര്‍മാതാക്കളാണ് തയ്‌വാന്‍ കമ്പനിയായ എച്ച്.ടി.സി. ഗൂഗിളിന്റെ സ്വന്തം ഫോണായ 'നെക്‌സസ് വണ്‍' (Nexus One) പോലും നിര്‍മിക്കുന്നത് ഈ കമ്പനിയാണ്. ഇന്ത്യന്‍ മൊബൈല്‍ വിപണിയെ 'സ്മാര്‍ട്ടാ'ക്കാനാണ് അവരുടെ പുതിയ പുറപ്പാട്. 'എച്ച്.ടി.സി.സ്മാര്‍ട്ട്' (HTC Smart) എന്ന ബിസിനസ് ഫോണ്‍ 10,000 രൂപ വിലയ്ക്ക് ഉടന്‍ അവര്‍ ഇന്ത്യയില്‍ അവതരിപ്പിക്കും.

ഒരു ലാപ്‌ടോപ്പിലുള്ള മിക്കവാറും സാങ്കേതികസൗകര്യങ്ങളെല്ലാം അടങ്ങുന്ന ഫോണുകള്‍ നിര്‍മിക്കുന്നതില്‍ ലോകശ്രദ്ധ നേടിയവരാണ് എച്ച്.ടി.സി. കമ്പനിയുടെ പുതിയ നീക്കം ഇന്ത്യന്‍ വിപണിയില്‍ ചലനം സൃഷ്ടിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ കുറഞ്ഞ വിലയ്ക്ക് ടച്ച്‌സ്‌ക്രീന്‍ ഫോണുകള്‍ രംഗത്തെത്തിക്കാന്‍ പല പ്രമുഖ കമ്പനികളും ശ്രമം ആരംഭിച്ചിരിക്കുന്ന സമയത്താണ് എച്ച്.ടി.സി.സ്മാര്‍ട്ടും എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
നിലവില്‍ സാംസങ് കോര്‍ബി, എല്‍.ജി. കുക്കി, നോക്കിയ 5233 എന്നീ ടച്ച്‌സ്‌ക്രീന്‍ ഫോണുകളാണ് ഇന്ത്യയില്‍ ഏറെ വിറ്റുപോകുന്നത്. ഇവയ്‌ക്കൊന്നുമവകാശപ്പെടാന്‍ പറ്റാത്തത്ര സാങ്കേതികത്തികവുമായാണ് എച്ച്.ടി.സി. സ്മാര്‍ട്ടിന്റെ വരവ്.
300 മെഗാഹെര്‍ട്‌സ് പ്രൊസസര്‍, 256 എം.ബി. റാം., 256 എം.ബി. റോം, ജി.പി. ആര്‍.എസ്., എഡ്ജ്, 3ജി.... ലാപ്‌ടോപ്പുമായും നോട്ട്ബുക്കുമായുമാണ് എച്ച്.ടി.സി. സ്മാര്‍ട്ട് മത്സരിക്കുന്നതെന്ന് വ്യക്തം. ഇതിനുപുറമേ 3.15 മെഗാപിക്‌സല്‍ കാമറ, 16 ജി.ബി. മെമ്മറി, ഓഡിയോ,വീഡിയോ പ്ലയര്‍ തുടങ്ങി ചെറുപ്പക്കാര്‍ക്ക് വേണ്ടതെല്ലാമൊരുക്കാനും എച്ച്.ടി.സി. തയ്യാറായിട്ടുണ്ട്.
2.8 ഇഞ്ച് ക്യൂ.ഡബഌു.ജി.എ. ടച്ച് സ്‌ക്രീനായതിനാല്‍ ദൃശ്യങ്ങളുടെ വ്യക്തത നൂറു ശതമാനവും ഉറപ്പുവരുത്താനാകും. ഇ്രതയധികം സൗകര്യങ്ങള്‍ക്കിടയിലും വൈ-ഫൈ, ജി.പി.എസ്.സംവിധാനങ്ങള്‍ മാത്രം സ്മാര്‍ട്ടില്‍ ഇല്ലാതെ പോയത് എന്തുകൊണ്ടെന്നറിയില്ല.
ഇതുവരെ മറ്റൊരു മൊബൈല്‍ഫോണിലും ഉപയോഗിക്കാത്ത ബ്രൂ സാങ്കേതികവിദ്യ പ്രകാരമാണ് എച്ച്.ടി.സി. ഫോണുകളില്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. 'ബൈനറി റണ്‍ടൈം എന്‍വയോണ്‍മെന്റ് ഫോര്‍ വയര്‍ലെസ്' എന്നതിന്റെ ചുരുക്കപ്പേരാണ് ബ്രൂ. ഒന്നിലധികം അപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിച്ചാലും ഫോണ്‍ ഹാങാകില്ലെന്നതാണ് ബ്രൂവിന്റെ പ്രത്യേകത.
സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ ഹിറ്റാക്കാനുള്ള കഠിനശ്രമത്തിലാണ് എച്ച്ടി.സി. കമ്പനി അധികൃതര്‍. പരസ്യത്തിനായി അമ്പതുലക്ഷം രൂപയുടെ ബജറ്റാണ് കമ്പനി തയ്യാറാക്കിയിരിക്കുന്നത്. വരുംദിവസങ്ങളില്‍ ടി.വി.യിലും പത്രങ്ങളിലും 'എച്ച.ടി.സി. സ്മാര്‍ട്ടി'ന്റെ പരസ്യങ്ങള്‍ നിറയുമെന്നര്‍ഥം. മാര്‍ച്ച്അവസാനവാരമത്താടെ ഇന്ത്യയിലെങ്ങും ഫോണ്‍ ലഭിച്ചുതുടങ്ങും. അതിനുശേഷമാകും യൂറോപ്യന്‍വിപണിയില്‍ സ്മാര്‍ട്ട് അവതരിപ്പിക്കുക.


thanx: silent vally (കടപ്പാട് )